ഭോപ്പാല്‍:സാമ്പത്തിക തട്ടിപ്പിന് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്‌വിജയ് സിങ്, സിങ്ങിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന രാജ പട്ടേരിയ എന്നിവര്‍ അടക്കം മൂന്നുപേര്‍ക്ക് എതിരെ കേസ് എടുത്തു. സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് കേസ് എടുത്തത്.
93 മുതല്‍ 2003 വരെ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന സിങ്ങും അന്നത്തെ സാങ്കേതിക വിദ്യാഭ്യാസ മന്ത്രി രാജയും ചേര്‍ന്ന് ആര്‍കെഡിഎഫ് കോളേജ് അടയ്‌ക്കേണ്ടിയിരുന്ന പിഴത്തുക 24 ലക്ഷത്തില്‍ നിന്ന് വെറും രണ്ടരലക്ഷമാക്കി കുറച്ചുനല്‍കിയെന്നാണ് കേസ്.
പ്രമുഖപത്രപ്രവര്‍ത്തകന്‍ രാധാവല്ലഭ ഷര്‍ദയുടെ പരാതിയിന്മേലാണ് കേസ്. പ്രവേശനത്തിരിമറി നടത്തിയതിന് കോളേജിന് കാല്‍ലക്ഷം രൂപ ചുമത്തിയിരുന്നു. ഇത് രണ്ടര ലക്ഷമായി കുറച്ചുനല്‍കുകയായിരുന്നു. വഞ്ചന, വ്യാജരേഖ ഉപയോഗിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ക്കും അഴിമതി നിരോധന നിയമപ്രകാരവുമാണ് ഇവര്‍ക്ക് എതിരെ കേസ് എടുത്തത്.
















