ധാക്ക:വടക്കന്‍ ബംഗ്ലാദേശിലെ ക്ഷേത്രത്തിനു നേരെ തുടര്‍ച്ചയായുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്. ധാക്കയുടെ വടക്കന്‍ പ്രവിശ്യയില്‍ നിന്നും 415 കിലോമീറ്റര്‍ ദൂരെയുള്ള ദിനാജ്പൂര്‍ ജില്ലയിലെ ക്ഷേത്രത്തിലാണ് സ്‌ഫോടനമുണ്ടായത്.
രുഷ്‌മേള എന്ന ചടങ്ങ് നടക്കുന്നതിനാല്‍ നൂറുകണക്കിന് ഭക്തരാണ് ക്ഷേത്ര പരിസരത്ത് തടിച്ചുകൂടിയത്. അത്സമയം, പ്രദേശത്തെ ക്ഷേത്ര പൂജാരിക്കുനേരെ ഭീഷണികളും ഉയര്‍ന്നിരുന്നെന്നും ഇതിനുപിന്നാലെയാണ് ബോംബ് സ്‌ഫോടനമെന്നും കഹലുര്‍ പോലീസ് സ്‌റ്റേഷന്‍ മേധാവി അബ്ദുള്‍ മസിദ് അറിയിച്ചു. സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന സംശയത്തില്‍ അഞ്ചുപേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
അടുത്തിടെ ഹിന്ദുക്കള്‍ക്കുനേരെയുള്ള മുസ്ലിം അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ്.ഹിന്ദുവായ ഇറ്റാലിയന്‍ ഡോക്ടര്‍ക്കുനേരെ കഴിഞ്ഞയാഴ്ച വെടിവെപ്പുണ്ടായിരുന്നു. അതിനുമുമ്പ് ഇറ്റാലിയന്‍ ജപ്പാന്‍ പൗരന്മാര്‍ക്കുനേരെയുണ്ടായ അക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തിരുന്നു.
















