ന്യൂദല്‍ഹി : ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയിബ രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ ആക്രമണത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ എഫ്‌ഐആറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഡിസംബര്‍ ഒന്നിനാണ് എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്. പ്രമുഖ വ്യക്തികളെയും, ആള്‍ക്കൂട്ടങ്ങളെയും ലക്ഷ്യമാക്കി ലഷ്‌കര്‍-ഇ-തൊയ്ബ ആക്രമണം നടത്തിയേക്കുമെന്നാണ് സൂചന. തീവ്രവാദ വിരുദ്ധ കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്.
ലഷ്‌കര്‍ ഇ തൊയിബ ഭീകരരായ ദുജാന, ഉജാന എന്നിവര്‍ പാക് അധീന കശ്മീരില്‍ നിന്ന് ജമ്മുകശ്മീരിലേക്ക് നുഴഞ്ഞു കയറിയതായും വ്യക്തമാക്കുന്നു. ഇവരുമായി ലഷകര്‍ ഇ തൊയിബ കമാന്‍ഡര്‍മാര്‍ നിരന്തരം ബന്ധപ്പെടുന്നതായും അറിയിച്ചിട്ടുണ്ട്.
















