അഹമ്മദാബാദ്: കഴിഞ്ഞ ദിവസം ഫലം പുറത്തുവന്ന ഗുജറാത്ത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു വിജയിച്ചവരില്‍ 110 പേര്‍ മുസ്ലിം സ്ഥാനാര്‍ത്ഥികള്‍.
ഇതോടെ ജനാധിപത്യ സ്ഥാപനങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചു ജയിച്ചവരുടെ എണ്ണം 180 ആയി. ബിജെപി ഹിന്ദു പാര്‍ട്ടിയാണെന്നും മുസ്ലിം വിരോധികളാണെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നു തെളിയിക്കാന്‍ മാത്രമാണ് ഈ വിവരങ്ങള്‍ പരസ്യമായി പറയുന്നതെന്ന് പാര്‍ട്ടി സംസ്ഥാന ഭാരവാഹികള്‍ പറഞ്ഞു.
ബിജെപി മുസ്ലിം വിരുദ്ധമാണെന്നും ഗുജറാത്തില്‍ മുസ്ലിങ്ങള്‍ക്കു ബിജെപി ഒരു പരിഗണനയും നല്‍കുന്നില്ലെന്നും പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് ഈ വിവരങ്ങള്‍. രാജ്‌കോട്ട് സിറ്റിയില്‍നിന്ന് വിജയിച്ച സോഫിയ സാഹിദ് ദാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാണ്. ബിജെപി ഇത്തവണ 335 മുസ്ലിം സമുദായാംഗങ്ങള്‍ക്ക് ടിക്കറ്റ് നല്‍കി. 110 പേര്‍ വിജയിച്ചു. കച്ചില്‍നിന്ന് 20 പേര്‍ വിജയിച്ചു. ഗിര്‍ സോംനാഥില്‍നിന്ന് 11 പേരും, ബിജെപി ന്യൂനപക്ഷ സെല്‍ പ്രസിഡന്റ് സുഫി എം.കെ. ക്രിസ്റ്റി വിശദീകരിച്ചു.
















