തിരുവനന്തപുരം: ഏറെ വികസനസാധ്യതയുള്ള വിഴിഞ്ഞം തുറമുഖം ദശാബ്ദങ്ങളായി അവഗണനയുടെ പടുകുഴിയിലായിരുന്നു. കേന്ദ്രത്തില്‍ ഉണ്ടായ ഭരണമാറ്റം ശിലയായി കിടന്ന അഹല്യയ്‌ക്ക് ശ്രീരാമന്‍ മോക്ഷം നല്‍കിയതുപോലെയാണ്. നരേന്ദ്രമോദി പ്രധാനമന്ത്രിയും നിതിന്‍ ഗഡ്കരി തുറമുഖ വകുപ്പ് മന്ത്രിയുമായതോടെയാണ് വിഴിഞ്ഞത്തിന് പരിഗണന ലഭിച്ചത്.
ഇരുമുന്നണികളും വിഴിഞ്ഞത്തെച്ചൊല്ലി വിവാദം സൃഷ്ടിക്കുമ്പോള്‍ പുതിയ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ വിഴിഞ്ഞത്തിന്റെ കാര്യം അവതരിപ്പിച്ചില്ല. 10 വര്‍ഷം തുടര്‍ച്ചയായി ഭരണം നയിച്ച യുപിഎയില്‍ 8 മന്ത്രിമാരുണ്ടായിട്ടും വിഴിഞ്ഞത്തിന് അനുമതി നല്‍കിയില്ല.
ഈ വര്‍ഷാദ്യം ഗഡ്കരിയെ കണ്ട ഒ.രാജഗോപാലിന്റെ നേതൃത്വത്തില്‍ ബിജെപി സംഘം വിഴിഞ്ഞം പദ്ധതിയെകുറിച്ച് ആരാഞ്ഞപ്പോഴാണ് കേന്ദ്രമന്ത്രി ആശ്ചര്യപ്പെട്ടത്.
വിഴിഞ്ഞത്തെക്കുറിച്ച് കേരളം ഒന്നും പറഞ്ഞില്ല. കേരളത്തിന് താല്‍പര്യമുണ്ടെന്നറിയില്ല.
ഒ.രാജഗോപാല്‍, അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള, അഡ്വ.എസ്.സുരേഷ് എന്നിവര്‍ പദ്ധതിയുടെ ആവശ്യകത വിവരിച്ചപ്പോള്‍ വിഴിഞ്ഞം അനുവദിക്കാമെന്നുറപ്പു നല്‍കി. തുടര്‍ന്നാണ് കേരള സര്‍ക്കാരുണര്‍ന്നത്. എന്നിട്ടം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറാകാത്തപ്പോഴാണ് കേരളത്തിന് തുറമുഖം വേണ്ടെങ്കില്‍ വേണ്ട. തമിഴ്‌നാടിന് നല്‍കുമെന്ന് ഗഡ്കരി അന്ത്യശാസനം നല്‍കിയത്.
മോദി സര്‍ക്കാരാണ് എല്ലാ അനുമതിയും നല്‍കിയത്. വയബിലിറ്റി ഗ്യാപ് ഫണ്ട് നല്‍കാനും കബോട്ടാഷ് നിയമത്തില്‍ ഇളവ് നല്‍കാനും കേന്ദ്രം തയ്യാറായി. ആവശ്യമായ തുക അനുവദിക്കാന്‍ മോദി നിര്‍ദ്ദേശം നല്‍കി. അരുണ്‍ ജയ്റ്റിലി യുദ്ധകാലാടിസ്ഥാനത്തില്‍ വേണ്ടതെല്ലാം ചെയ്തു.
യുപിഎ ഭരണത്തില്‍ തുറമുഖ വകുപ്പ് ടി.ആര്‍.ബാബുവിനായിരുന്നു. ധനമന്ത്രി ചിദംബരവും. അവര്‍ക്ക് കേരളത്തോടായിരുന്നില്ല തമിഴ്‌നാടിനോട് മാത്രമായിരുന്നു താല്‍പര്യം. കേരളത്തിലെ മന്ത്രിമാര്‍ക്ക് അവരെ സ്വാധീനിക്കാന്‍ കഴിഞ്ഞതുമില്ല. ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി.
















