Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചെന്നൈ ആശുപത്രിയിലെ ഐസിയുവില്‍ വന്‍ദുരന്തം ;18 രോഗികള്‍ ശ്വാസം മുട്ടി മരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 10:35 pm IST
in India

ചെന്നൈ: പ്രളയം വിനാശം വിതച്ച ചെന്നൈയില്‍ വന്‍ ദുരന്തവും. നഗരത്തിലെ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലെ ഐസിയുവില്‍ പതിനെട്ടു രോഗികള്‍ ശ്വാസം മുട്ടിമരിച്ചു. ചെന്നൈ അഡയാര്‍ നദിക്കു സമീപത്തുള്ള നന്ദമ്പാക്കത്തെ മദ്രാസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഓര്‍ത്തോപീഡിക് ആന്‍ഡ് ട്രോമറ്റോളജിയിലാണ് (എംഐഒടി) ദാരുണ സംഭവം. തീവ്ര പരിചരണവിഭാഗത്തിലും വെന്റിലേറ്ററിലും ചികിത്സയിലായിരുന്ന രോഗികളാണ് ഓക്‌സിജന്‍ കിട്ടാതെ മരിച്ചത്. മരണമടഞ്ഞവരെല്ലാം തമിഴ്‌നാട് സ്വദേശികളാണ്. ഇന്നലെ പുലര്‍ച്ചെയോടെയാണ് സംഭവം പുറത്തറിയുന്നത്.

വെള്ളപ്പൊക്കം മൂലമുണ്ടായ വൈദ്യുതി തകരാറാണ് ഇതിനു കാരണമായത്. 700ഓളം രോഗികളാണ് ഇവിടെ ചികിത്സയിലുണ്ടായിരുന്നത്. ഇവരെ സുരക്ഷിതമായി മറ്റ് ആശുപത്രികളിലേക്ക് മാറ്റി. പ്രളയത്തെത്തുടര്‍ന്ന് വൈദ്യുതി ബന്ധം മുറിഞ്ഞിരുന്നു.ആശുപത്രിയുടെ താഴത്തെ നിലയില്‍ വച്ചിരുന്ന ജനറേറ്ററില്‍ വെള്ളംകയറി അതും തകരാറിലായതോടെ ഐസിയുവിലേക്കുള്ള ഓക്‌സിജന്‍ വിതരണം പൂര്‍ണ്ണമായും നിലയ്‌ക്കുകയായിരുന്നു. മൂന്നു ദിവസത്തോളമായി പ്രദേശത്തെ വൈദ്യുതി ബന്ധവും തകരാറിലാണ്.

അതേസമയം ഇത്രയും വലിയ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രിയിലുണ്ടായ കൂട്ടമരണത്തിന്  അധികൃതരുടെ വീഴ്ചയാണ് കാരണമെന്ന് മരിച്ചവരുടെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി. മരണം രണ്ടുദിവസം മുമ്പു സംഭവിച്ചതാണെന്നും ഇന്നലെയാണ് പുറത്തുവിട്ടതെന്നും അവര്‍ ആരോപിക്കുന്നു.

ആശുപത്രി കെട്ടിടത്തില്‍ വെള്ളം കയറിക്കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ ജനറേറ്ററുകളുടെ പ്രവര്‍ത്തനം നിലയ്‌ക്കാന്‍ സാധ്യതയുണ്ടെന്നും ഐസിയുവില്‍ കഴിയുന്ന രോഗികളെ അറിയിച്ചിരുന്നുവെന്നും ആശുപത്രി അധികൃതര്‍ പറയുന്നു. ഇവരെ ഹെലിക്കോപ്ടറില്‍ സുരക്ഷിത സ്ഥലത്തേയ്‌ക്കു മറ്റാന്‍ ശ്രമിച്ചെങ്കിലും പലര്‍ക്കും രോഗം വളരെക്കൂടുതലായതിനാല്‍ മാറ്റാന്‍ സാധിച്ചിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ വിശദീകരിക്കുന്നു.

ചൊവ്വാഴ്ച രാത്രിയോടെയാണ് ആശുപത്രിയില്‍ വെള്ളം കയറിയത്. അപ്പോള്‍ തന്നെ 30 പേരെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റിയിരുന്നു. ആശുപത്രി എംഡി പ്രഥ്‌വി മോഹന്‍ദാസ് പറഞ്ഞു. ബുധനാഴ്ച രാവിലെയായപ്പോഴേക്കും വൈദ്യുതി നിലച്ചിരുന്നു. ജനറേറ്ററുകളും കേടായി. വെന്റിലേറ്റര്‍ അടക്കം സകല ഉപകരണങ്ങളും പ്രവര്‍ത്തിക്കാതായി. ജീവനക്കാരുടെ സഹായത്തോടെ ഇവ പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. അദ്ദേഹം പറഞ്ഞു. 700 രോഗികളില്‍ 350 പേരെ മറ്റാശുപത്രികളിലേക്ക് മാറ്റാന്‍ കഴിഞ്ഞു. ദുരന്തം നടന്ന ആശുപത്രി സംസ്ഥാന ആരോഗ്യമന്ത്രി സന്ദര്‍ശിച്ചു.

രോഗികളെ എത്രയും പെട്ടെന്ന് വിദഗ്ധ ചികിത്സയ്‌ക്കായി സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറി ജെ. രാധാകൃഷ്ണക്ക് മന്ത്രി അടിയന്തിര നിര്‍ദ്ദേശം നല്‍കി. എംഐഒടി ആശുപത്രിയില്‍ കഴിയുന്നവരുടെ വിദഗ്ധ ചികിത്സയ്‌ക്കായ് സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി അറിയിച്ചു. കൂടാതെ രോഗികളുടെ മരണം സംബന്ധിച്ച് പരാതി ഉയര്‍ന്നിട്ടുള്ളതിനാല്‍ വകുപ്പുതല അന്വേഷണം നടത്തുമെന്ന് ജെ. രാധാകൃഷ്ണ അറിയിച്ചു.

ചെന്നൈ ദുരിതബാധിതരെ

സഹായിക്കുക: സേവാഭാരതി

ചെന്നൈ നഗരത്തിലും പരിസരപ്രദേശങ്ങളിലും ഉണ്ടായ വിനാശകരമായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്ന സഹോദരങ്ങളെ സഹായിക്കാന്‍ ദേശീയ സേവാ ഭാരതി അഭ്യര്‍ത്ഥിച്ചു. ലക്ഷക്കണക്കിന് പേരെ ദുഃഖത്തിലും ദുരിതത്തിലും ആഴ്‌ത്തിയ പ്രകൃതിദുരന്തം എല്ലാവരേയും ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്തിരിക്കുന്നു. കനത്തതോതിലുണ്ടായ ജീവഹാനിയും സാമ്പത്തികനാശവും ചിന്തിക്കാനാവാത്തത്ര വലുതാണ്. അനേകം പേര്‍ മരിക്കുകയോ ഗുരുതരമായി പരിക്കേറ്റവരാകുകയോ ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനാളുകള്‍ വീടില്ലാത്തവരായി. ജീവഹാനിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിരന്തരം വന്നുകൊണ്ടിരിക്കുകയാണ്. ഈ വിഷമപരിതഃസ്ഥിതിയില്‍ ദുരിതമനുഭവിക്കുന്ന നമ്മുടെ ഈ സഹോദരങ്ങള്‍ക്ക് സഹായമെത്തിക്കുകയെന്നത് ഭാരതപൗരന്മാരായ നമ്മുടെ കര്‍ത്തവ്യമാണെന്ന് സേവാ ഭാരതി ഓര്‍മ്മിപ്പിച്ചു.

ദുരന്തമുണ്ടായ ഉടന്‍തന്നെ കേന്ദ്ര-സംസ്ഥാനസര്‍ക്കാറുകള്‍ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക്  സജ്ജമായി എന്നത് ആശ്വാസകരമായ വസ്തുതയാണ്. ദുരിതബാധിതക്കര്‍ക്ക് ആവുന്നത്ര സഹായങ്ങള്‍ എത്തിക്കാനായി സര്‍ക്കാരുകള്‍ എല്ലാ പരിശ്രമങ്ങളും നടത്തിവരുന്നുണ്ട്.

ദുരിതത്തിലകപ്പെട്ട ജനങ്ങള്‍ക്ക് വിവിധ സേവനങ്ങളെത്തിക്കുന്ന ദൗത്യം രാഷ്‌ട്രീയ സേവാഭാരതി നിര്‍വ്വഹിച്ചുകൊണ്ടിരിക്കുകയാണ്.

സേവാഭാരതിയുടെ ചുമതലക്കാരും സന്നദ്ധപ്രവര്‍ത്തകരും വെള്ളപ്പൊക്കത്തില്‍പ്പെട്ടവരെ രക്ഷിക്കുന്നതില്‍ മുഴുകിയിരിക്കുകയാണ്. ദുരിതത്തില്‍പ്പെട്ട ഓരോരുത്തരുടേയും അടുത്ത് സേവനമെത്തിക്കാനുള്ള പരിശ്രമത്തിലാണവര്‍.

ഈ സേവന കര്‍ത്തവ്യത്തില്‍ പങ്കാളിയാകാന്‍ സംഭാവനകള്‍ താഴെപ്പറയുന്ന വിലാസങ്ങളില്‍ ലഭ്യമാക്കാന്‍ രാഷ്‌ട്രീയ സേവാ ഭാരതിയ്‌ക്കു വേണ്ടി ജനറല്‍ സെക്രട്ടറി ഋഷിപാല്‍ ദാഡ്‌വാള്‍ അഭ്യര്‍ത്ഥിച്ചു. ‘SEVABH-ARATHI TAMILNADU’

Andra Bank, Chetpet Branch, Chennai, Account No. 078410011014427, IFS Code ANDആ000784, micr code- 600011005. സംഭാവനയ്‌ക്ക് 80 ജി പ്രകാരം ഇന്‍കം ടാക്‌സ് ആനുകൂല്യം ലഭിയ്‌ക്കും. ഡിഡിയും ചെക്കുകളും SEVABHARATHI TAMILNADU വിന്റെ പേരില്‍ തയ്യാറാക്കി ആര്‍എസ്എസ് പ്രാന്ത കാര്യാലയത്തിലും എത്തിക്കാം. വിലാസം: മാധവ നിവാസ്, എളമക്കര. പി.ഒ, കൊച്ചി 682 026.

 

ദുരിതാശ്വാസ സഹായ ശേഖരണം

നാളെ മുതൽ 13 വരെ

കൊച്ചി: ചെന്നൈ ദുരന്തമഴയിലും വെള്ളപ്പൊക്കത്തിലും പെട്ടവരെ സഹായിക്കാൻ സേവാഭാരതി നടത്തുന്ന ദുരിതാശ്വാസ സഹായ ശേഖരണം കേരളത്തിൽ നാളെ മുതൽ 13 വരെ നടക്കും. രാഷ്‌ട്രീയ സ്വയംസേവക സംഘം പ്രവർത്തകരും വിവിധക്ഷേത്ര സംഘടനാ പ്രവർത്തകരും സംസ്ഥാന വ്യാപകമായി ശേഖരിക്കുന്ന സഹായം തമിഴ്‌നാട് ഘടകത്തിന് കൈമാറും. പ്രവർത്തകർ വീടുവീടാന്തരം കയറിയും നഗരങ്ങളും പട്ടണങ്ങളും കേന്ദ്രീകരിച്ചും സഹായം ശേഖരിയ്‌ക്കും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബയ്‌ക്ക് വ്യക്തിപരമായ പ്രതികാരം, ശ്രമം കേസ് വൈകിപ്പിക്കാന്‍: സത്യവാങ്മൂലം നല്‍കി ശ്വേത മേനോന്‍

Kerala

ശബരിമലയിലെ നെയ്യ് മറിച്ചു വിറ്റ സംഭവം: ദേവസ്വം സെക്രട്ടറി അന്വേഷിക്കും,മില്‍മയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ ഉണ്ടായത് ഗുരുതരമായ അഴിമതി

India

E20 കാരണം വാഹനങ്ങളുടെ എഞ്ചിൻ തകരാറിനും മൈലേജ് കുറയുന്നതിനും തെളിവില്ല : പാർലമെന്റിൽ പഠനങ്ങൾ ഉദ്ധരിച്ച് കേന്ദ്ര സർക്കാർ 

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

പുതിയ വാര്‍ത്തകള്‍

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.