Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുല്ലപ്പെരിയാര്‍: സഭയില്‍ കേരള-തമിഴ്‌നാട് തര്‍ക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2015, 10:33 pm IST
in India

ന്യൂദല്‍ഹി: മുല്ലപ്പെരിയാര്‍ ഡാമിന്റെ പ്രശ്‌നത്തില്‍ ലോക്‌സഭയില്‍ കേരള-തമിഴ്‌നാട് എംപിമാര്‍ തമ്മില്‍ വാക്കേറ്റം. അപകടാവസ്ഥയിലുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതിനെതിരെ ആന്റോ ആന്റണി എംപി ലോക്‌സഭയില്‍ വിഷയം ഉന്നയിച്ചതോടെ തമിഴ്‌നാട് എംപിമാര്‍ രംഗത്തെത്തി. ഇതോടെ കേരള എംപിമാരും എതിര്‍വാദങ്ങളുമായി രംഗത്തെത്തിയതിനെ തുടര്‍ന്ന് സഭ ബഹളത്തില്‍ കലാശിച്ചു.

പുതിയൊരു അണക്കെട്ട് നിര്‍മ്മിക്കണമെന്ന ആവശ്യത്തെ എന്തിനാണ് എതിര്‍ക്കുന്നതെന്ന് സഭയുടെ നടുത്തളത്തിലിറങ്ങി ബഹളം വെച്ച തമിഴ്‌നാട് എം.പിമാരോട് സ്പീക്കര്‍ സുമിത്രാ മഹാജന്‍ ചോദിച്ചു.

തമിഴ്‌നാടിന് ജലം വിട്ടു നല്‍കുന്നതില്‍ കേരളത്തിന് എതിര്‍പ്പില്ലെന്നും ഇക്കാര്യത്തില്‍ തമിഴ്‌നാടിന് ആശങ്ക വേണ്ടന്നും ആന്റോ ആന്റണി എം.പി. പറഞ്ഞു. എന്നാല്‍ കാലപ്പഴക്കം ചെന്ന അണക്കെട്ടിന്റെ സുരക്ഷയിലുള്ള ആശങ്കയാണ് കേരളം പ്രകടിപ്പിക്കുന്നത്. പുതിയൊരു അണക്കെട്ടു നിര്‍മ്മിക്കുകയെന്നതാണ് നിലവിലെ പ്രശ്‌നത്തിനുള്ള പരിഹാരം. ഏതെങ്കിലും സാഹചര്യത്തില്‍ അണക്കെട്ട് തകര്‍ന്നാല്‍ കേരളത്തിന്റെ കാല്‍ഭാഗത്തോളം പ്രദേശങ്ങളിലെ 35 ലക്ഷത്തോളം ജനങ്ങളും ജന്തു-സസ്യ ജാലങ്ങളും ദുരന്തത്തിന് ഇരയാകും.

ഇതാണ് സംസ്ഥാനത്തിന്റെ ആശങ്ക. ആയതിനാല്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് കേരളത്തിന്റെ സുരക്ഷ കേന്ദ്ര സര്‍ക്കാര്‍ ഉറപ്പാക്കണം, ആന്റോ ആന്റണി സഭയില്‍ ആവശ്യപ്പെട്ടു.

രാജ്യസഭയില്‍ കേന്ദ്രമന്ത്രി വി.കെ സിങിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷ കക്ഷികള്‍ ബഹളവുമായി രംഗത്തെത്തി. നിരവധി തവണ മന്ത്രി നേരിട്ട് വിശദീകരണം നല്‍കിയതാണെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചിട്ടും മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെച്ചു. രാമക്ഷേത്ര നിര്‍മ്മാണം സംബന്ധിച്ച് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവതിന്റെ പ്രസ്താവയും പ്രതിപക്ഷ അംഗങ്ങള്‍ സഭയില്‍ ഉന്നയിച്ചു.

അതിനിടെ മായാവതിയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന്റെ നടപടിക്കെതിരെ ബിഎസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വെച്ചതോടെ സഭ അല്‍പ്പനേരത്തേക്ക് നിര്‍ത്തിവെച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

India

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

Kerala

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Kerala

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Kerala

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

മഴ ശക്തമാകുന്നു: വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

അവിശ്വാസത്തില്‍ പാര്‍ട്ടി പുറത്തായി, പ്രസിഡന്‌റിന്‌റെ വീട്ടില്‍ കയറി റീത്തുവച്ച ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

ദല്‍ഹിയില്‍ സമരം നടത്തിയവരെ വിമര്‍ശിച്ച ടി.ജി.മോഹന്‍ദാസിനെതിരെ കേസെടുത്തു

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്:പ്രതികള്‍ ഹൈക്കോടതിയിലേക്ക്,സിപിഎം മുന്‍ എ ജിയെ ഇറക്കും, ഇഡിക്കായി അസിസ്റ്റന്റ് സോളിസിറ്റര്‍ ജനറല്‍ എത്തുമോ?

മാനസിക ആരോഗ്യ കേന്ദ്രത്തിലെ ദയനീയാവസ്ഥയില്‍ വീണ്ടും ഹൈക്കോടതി വിമര്‍ശനം, ഐസൊലേഷന്‍ സെല്ലുകള്‍ ജയിലുകളെക്കാള്‍ മോശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.