ന്യൂദൽഹി: സാമ്പത്തിക പുരോഗതിക്ക് ഒരു വഴി മാത്രമല്ലെന്നും വ്യത്യസ്ത മാർഗങ്ങളിലൂടെയാണ് ഗുണം ലഭിക്കുകയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പരമ്പരാഗത വഴികൾ മാത്രമല്ല ഫലപ്രദം. ഹിന്ദുസ്ഥാൻ ടൈംസിന്റെ ലീഡർഷിപ്പ് സമ്മിറ്റിൽ സംസാരിക്കുകയായിരുന്നു മോദി. വലിയ തോതിലുള്ള പരിഷ്‌ക്കാരങ്ങൾ രാഷ്‌ട്രീയവും ഭരണപരവുമായ പ്രതിസന്ധിയുണ്ടാക്കും.
ധൃതഗതിയിലുള്ള പരിഷ്‌ക്കരണ നടപടികൾ വേണമെന്ന ആവശ്യം നിക്ഷേപകരുടെ ഭാഗത്ത്‌നിന്നും ഉയർന്ന സാഹചര്യത്തിലാണ് മോദിയുടെ വിശദീകരണം. എല്ലാമാറ്റങ്ങളും പെട്ടെന്ന് സംഭവിക്കുന്നതല്ല. നിരവധികാര്യങ്ങൾ പൂർത്തീകരിക്കുവാനായി എന്നാൽ അവക്കൊന്നും തലക്കെട്ടുകൾ ലഭിച്ചില്ലെന്ന് മാത്രം.
കേന്ദ്രസര്‍ക്കാരിന്റെ ജന്‍ധന്‍ യോജന, മേക്ക് ഇന്‍ ഇന്‍ഡ്യ, സ്വച്ഛ്ഭാരത്, ഡിജിറ്റല്‍ ഇന്ത്യാ പദ്ധതികള്‍ വികസനത്തിലേക്കുള്ള ചുവടുവെപ്പുകളാണ്. മാറ്റവും പ്രതീക്ഷകളും ജനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. പാര്‍ലമെന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ ക്രെഡിറ്റ് എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നും മോദി വ്യക്തമാക്കി. എല്‍ഇഡി ബള്‍ബുകള്‍ വ്യാപകമാക്കുന്നതിലൂടെ വന്‍തോതില്‍ വൈദ്യൂതി ലാഭിക്കാനാവും. 21500 മെഗാവാട്ട് വൈദ്യുതി ഓരോ വര്‍ഷവും ലാഭിക്കാനാവും.
നൂറ് നഗരങ്ങളിലൂടെ 45000 കോടി രൂപ ലാഭിക്കാനാവും. ചണ്ഡിഗഡിനെ മണ്ണെണ്ണയില്‍ നിന്നും മോചിപ്പിക്കുന്നതിനുള്ള പദ്ധതി നടപ്പാക്കി. മൂന്ന് ലക്ഷം ലിറ്റര്‍ മണ്ണെണ്ണയാണ് പ്രതിവര്‍ഷം ഇവിടെ ഉപയോഗിച്ചിരുന്നത്. 80ശതമാനം മണ്ണെണ്ണയും ഡീസലില്‍ ചേര്‍ക്കുവാനാണ് ഉപയോഗിച്ചിരുന്നത്. ആകെ 3200 പാവപ്പെട്ട കുടുംബങ്ങള്‍ മാത്രമാണ് മണ്ണെണ്ണ ഉപയോഗിച്ചിരുന്നത്. ഇന്ന് ഇതിന്റെ സ്ഥാനത്ത് ഗ്യാസ് സിലിണ്ടറുകളായി മാറിക്കഴിഞ്ഞു. ഇന്ന് ചണ്ഡിഗഡിന് മണ്ണെണ്ണയുടെ ആവശ്യമേയില്ല. സബ്‌സിഡികള്‍ ശരിയായ രീതിയില്‍ മാത്രം ഉപയോഗിക്കുന്നതിലൂടെ തന്നെ സാമ്പത്തിക പുരോഗതി കൈവരിക്കാനാവും.
















