Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂര്‍ വിമാനത്താവളം : പരീക്ഷണപ്പറക്കല്‍ വൈകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2015, 10:41 pm IST
inKannur

സ്വന്തം ലേഖകന്‍

കണ്ണൂര്‍: ഉത്തര മലബാറിന്റെ വികസന കുതിപ്പില്‍ പുതിയൊരധ്യായം കുറിക്കാന്‍ ഉതകുന്ന പൊതുമേഖല-സ്വകാര്യ പങ്കാളിത്തതോടെ യാഥാര്‍ത്ഥ്യമാകുന്ന രാജ്യത്തെ രണ്ടാമത്തെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളമായ കണ്ണൂര്‍ വിമാനത്താവളം പരീക്ഷണ പറക്കല്‍ വൈകുമെന്ന് സൂചന. ഈ മാസം 31 ന് പരീക്ഷണപ്പറക്കല്‍ നടത്താനായിരുന്നു ആദ്യ തീരുമാനം. ഇതിനായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വളരെ വേഗത്തില്‍ പുരോഗമിച്ചു വരികയായിരുന്നു. എന്നാല്‍ ഇടയ്‌ക്ക് പെയ്ത മഴ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തിയത് പ്രതീക്ഷകളെ തകിടം മറിക്കുകയായിരുന്നു. വാണിജ്യാടിസ്ഥാനത്തില്‍ വിമാനസര്‍വ്വീസിന് അടുത്ത മേയില്‍ തന്നെ തുടക്കം കുറിക്കാനാണ് കിയാലും നിര്‍മ്മാണകമ്പനിയായ എല്‍ ആന്‍ഡ് ടിയും ലക്ഷ്യമിട്ടിരുന്നതെങ്കിലും അതും 2016 ഡിസംബര്‍ അവസാനം മാത്രമേ പ്രവര്‍ത്തന സജ്ജമാകൂ.

മട്ടന്നൂര്‍ മൂര്‍ഖന്‍പറമ്പില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേ 3400 മീറ്ററാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും നിലവില്‍ 3050 മീറ്റര്‍ റണ്‍വേ നിര്‍മ്മാണമാണ് പുരോഗമിക്കുന്നത്. ടെര്‍മിനല്‍ കെട്ടിടം, അനുബന്ധകെട്ടിടങ്ങള്‍ എന്നിവയുടെ പ്രവൃത്തിയും നടന്നു വരുന്നുണ്ട്.വിമാനങ്ങല്‍ നിര്‍ത്തിയിടാനുളള ഏപ്രണ്‍ മേഖലയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്.പാസിഞ്ചര്‍ ടെര്‍മിനല്‍,എയര്‍ട്രാഫിക് കണ്‍ട്രോളര്‍ കെട്ടിടം തുടങ്ങിയവയുടെ നിര്‍മ്മാണവും പുരോഗമിക്കുകയാണ്. 80.000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണത്തിലാണ് ടെര്‍മിനല്‍ നിര്‍മ്മാണം പുരോഗമിക്കുന്നത്. എയര്‍ട്രാഫിക് കണ്‍ട്രോളര്‍ കെട്ടിടത്തിന് 1200 ചതുരശ്ര അടിയാണുളളത്.

ചെറുവിമാനങ്ങള്‍ പറന്നിറങ്ങുവാന്‍ പാകത്തില്‍ റണ്‍വേയുടെ 2150 മീറ്റര്‍ ടാറിംഗും കോണ്‍ക്രീറ്റ് പ്രവൃത്തിയും ഇതിനകം പൂര്‍ത്തിയായി. വിവിധ രാജ്യങ്ങളിലേക്കുള്ള സര്‍വീസിന് സാദ്ധ്യതയുണ്ടെന്നിരിക്കെ, ടെര്‍മിനല്‍ കെട്ടിടങ്ങളുടെ സൗകര്യവും അതിനനുസരിച്ച് വിപുലീകരിക്കാനുളള ഒരുക്കത്തിലാണ് അധികൃതര്‍.

ഉത്തരമലബാറുകാരുടെ ചിരകാല ആവശ്യത്തിനൊടുവില്‍ 2008 ഫിബ്രവരി മാസത്തിലാണ് വ്യോമയാന മന്ത്രാലയം കണ്ണൂര്‍ വിമാനത്താവളത്തിന്റെ പ്രൊജക്ടിന് അനുമതി നല്‍കിയത്. 2010 ഡിസംബര്‍ 17ന് വിമാനത്താവളത്തിന്റെ ശിലാസ്ഥാപനം നടത്തുകയും ചെയ്തു. 2014 ഫിബ്രവരി 2ന് റണ്‍വെയുടെ നിര്‍മ്മാണം ആരംഭിച്ചു. മൊത്തം 2165 ഏക്കര്‍ സ്ഥലം വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ ഇതിന്റെ ഭാഗമായിമാറും. വര്‍ഷത്തില്‍ 4.67 മില്ല്യന്‍ യാത്രക്കാരെ പ്രതീക്ഷിക്കുന്ന വിമാനത്താവളത്തില്‍ 60758 ടണ്‍ കാര്‍ഗോ വര്‍ഷത്തില്‍ എത്തിച്ചേരുമെന്നാണ് പ്രതീക്ഷ. എപ്രണ്‍, ചുറ്റുമതില്‍ എന്നിവയുടെ പ്രവര്‍ത്തി 60 ശതമാനത്തോളം പൂര്‍ത്തിയായിട്ടുണ്ട്. വിമാനത്താവളം യാഥാര്‍ത്ഥ്യമാകുന്നതോടെ കണ്ണൂര്‍, വയനാട്, കാസര്‍ ഗോഡ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാര്‍ക്കും, വീരാജ്‌പേട്ട തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്കും വിദേശയാത്രകളള്‍ക്കും ആഭ്യന്തര യാത്രകള്‍ക്കും ഏറെ സഹായകരമാകും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

Entertainment

മരിച്ചിട്ടും ഈ ബാബ അത്ഭുതം…നീം കരോളി ബാബ എന്ന സന്യാസിയുടെ ജീവിതകഥ രണ്ട് കോടിയില്‍ സിനിമയാക്കി, ഇന്ന് 500 കോടി ക്ലബ്ബിലേക്ക്

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Kerala

എന്റെ അഭിനയം കാണാന്‍ രജനീസാര്‍ കാത്തിരുന്നു, ഒടുവില്‍ അദ്ദേഹം കയ്യടിച്ചു…ഓസ്കാര്‍ കിട്ടിയതുപോലെയെന്ന് സുരാജ് വെഞ്ഞാറമൂട്

Astrology

രോഗങ്ങൾ വിട്ടു മാറുന്നില്ലേ ? കാരണം വീട്ടിലെ ഈ വാസ്‌തു പ്രശ്നമാകാം

Astrology

ലളിതാസഹസ്രനാമം നിത്യവും ചൊല്ലാൻ സാധിക്കുന്നില്ലേ? പരിഹാരമായി ഈ മന്ത്രം

പുതിയ വാര്‍ത്തകള്‍

“ഇത് രാമ യുഗത്തിന്റെ തുടക്കം“ ; ‘രാമായണം ഒന്നാം ഭാഗം’ ലോകമെമ്പാടും നവംബർ 5 ന് റിലീസ് ചെയ്യും: ദസറ മുതൽ മുൻകൂർ ബുക്കിംഗ്

‘ മഞ്ഞും മണി തെന്നലും തരും… പുല്ലാങ്കുഴൽ നാദമായി’ എന്ന് പാടി കരഞ്ഞു പോയി സുരേഷ് ഗോപി ‘ ; തുറന്ന് പറഞ്ഞ് ഔസേപ്പച്ചൻ

രാഹുല്‍ ഗാന്ധിയ്‌ക്കും കൂട്ടര്‍ക്കും തിരിച്ചടി; ഇന്ത്യാമുന്നണി നേതാക്കളുമായുള്ള കൂടിക്കാഴ്ച നിരസിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

ആരാണ് ഈ കുട്ടിയെക്കൊണ്ട് ഇത് പറയിക്കുന്നത്? മോദി മരിച്ചതിന്റെ 13ാം നാളിലെ ഭക്ഷണം എന്ന് പറഞ്ഞ പെണ്‍കുട്ടിക്കെതിരെ മോദീഭക്തര്‍

‘ഇന്ത്യയ്‌ക്കും ഇസ്രായേലിനും ലോകത്തിനും ഒരു നായകൻ’: ഫ്ലൈദുബായ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആദരിച്ച് ഇസ്രായേൽ പ്രസിഡന്റ്

നിരഞ്ജന അനൂപ് ഭരതനാട്യ ഗുരുക്കന്മാരായ എംടിയുടെ മകള്‍ അശ്വതിയ്ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ഒപ്പം (ഇടത്ത്)

ആദ്യ നവരാത്രിദിനത്തില്‍ നൃത്തഗുരുക്കന്മാരായ എംടിയുടെ മകള്‍ക്കും ഭര്‍ത്താവ് ശ്രീകാന്തിനും ആദരമൊരുക്കി നടി നിരഞ്ജന അനൂപ്

സിജെപി- ഇന്ത്യാമുന്നണി പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ ദേശവിരുദ്ധശക്തികളെന്ന് കങ്കണ റണൗത്ത്

മൊബൈല്‍ ഫോണില്‍ മറ്റുള്ളവര്‍ക്ക് ശല്ല്യമാകുന്ന രീതിയില്‍ ഉച്ചത്തില്‍ പാട്ട് വെച്ചാല്‍ റെയില്‍വേ ആയിരം രൂപ പിഴ ഈടാക്കം, വഴിയില്‍ ഇറക്കിവിടും

ദല്‍ഹി പൊലീസ് ഡിസിപി നേഹ യാദവ് (വലത്ത്) 2026 ജൂണ്‍-ജൂലായ് മാസങ്ങളില്‍ നടന്ന സിജെപിയുടെ അക്രമസമരത്തില്‍ നിന്ന് (ഇടത്ത്)

സിജെപിക്കാര്‍ പ്രതിഷേധം നടത്തുന്നതിനുള്ള നിബന്ധനകൾ ലംഘിച്ചെന്ന് ദൽഹി പോലീസ്

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ (വലത്ത്)

ആരാണ് ഗ്യാനേഷ് കുമാര്‍? മുഖ്യമന്ത്രിയാണെന്ന് സമരത്തില്‍ മുദ്രാവാക്യം മുഴക്കിയ പെണ്‍കുട്ടി…വിദ്യാര്‍ത്ഥികളെ സമരത്തിനെത്തിക്കുന്നത് പ്രലോഭിപ്പിച്ച്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.