കൊല്ലം: നെഹ്‌റു യുവകേന്ദ്രയുടെ സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി ഉമയനല്ലൂര്‍ നേതാജി മെമ്മോറിയല്‍ ലൈബ്രറിയില്‍ സംഘടിപ്പിച്ച യുവസംഗമം വര്‍ണാഭമായി. ഉമയനല്ലൂര്‍ നേതാജി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ സഹകരണത്തോടെയാണ് നെഹ്‌റു യുവകേന്ദ്ര സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചത്.
ആഘോഷപരിപാടികളുടെ ഭാഗമായി ദേശീയോദ്ഗ്രഥന പ്രതിജ്ഞ, ആരോഗ്യ ബോധവല്‍ക്കരണം, സൗജന്യ മെഡിക്കല്‍ ക്യാമ്പ്, കലാപരിപാടികള്‍ എന്നിവയും നടന്നു. കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടര്‍മാര്‍ മെഡിക്കല്‍ ക്യാമ്പിന് നേതൃത്വം നല്‍കി. ഡോ.വിഷ്ണു ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് നയിച്ചു. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.രവികുമാറിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യുവസംഗമം മുഖത്തല ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജീവ് ഉദ്ഘാടനം ചെയ്തു. നവിത, അന്‍സാരി, സജീവ്, സലീം, അമീര്‍ഖാന്‍, സാംജി അജയകുമാര്‍, പുഷ്പാംഗദന്‍ തുടങ്ങിയവര്‍ നേതൃത്വം സംസാരിച്ചു.
















