കൊല്ലം: രാജ്യത്ത് വൃദ്ധസദനങ്ങള്‍ ഇല്ലാതാകുന്ന ദിവസത്തിനുവേണ്ടി പുതിയ തലമുറ പ്രവൃത്തിക്കണമെന്ന് അസി.കളക്ടര്‍ ഡോ.എസ്.ചിത്ര.
പുതിയ തലമുറയും പഴയ തലമുറയും തമ്മിലുള്ള സംഘര്‍ഷം ലഘൂകരിച്ച് മുതിര്‍ന്ന പൗരന്മാരും രക്ഷകര്‍ത്താക്കളും പുതിയ തലമുറക്ക് കൂടുതല്‍ സ്വീകാര്യമാകുന്ന തലത്തിലേക്ക് പൊതുസമൂഹത്തില്‍ മാറ്റം ഉണ്ടാകുന്നതിന് പര്യാപ്തമായ ബോധവത്കരണ പരിപാടികള്‍ സ്‌കൂള്‍-കോളേജ് തലത്തില്‍ സംഘടിപ്പിക്കണമെന്നും അസി.കളക്ടര്‍ പറഞ്ഞു. പള്ളിമണ്‍ സിദ്ധാര്‍ത്ഥ സെന്‍ട്രല്‍ സ്‌കൂള്‍ സോഷ്യല്‍ ക്ലബിന്റെ ആഭിമുഖ്യത്തില്‍ ക്ഷേമസ്ഥാപന സന്ദര്‍ശനത്തിന്റെ ഭാഗമായി കൊല്ലം ഗവ.വൃദ്ധസദനത്തില്‍ സംഘടിപ്പിച്ച സാംസ്‌കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.എസ്.ചിത്ര.
വൃദ്ധസദന താമസക്കാര്‍ക്കായി ഭക്ഷ്യസാധനങ്ങളും ഫര്‍ണിച്ചറുകളും വസ്ത്രങ്ങളും കുട്ടികള്‍ നല്‍കി. തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രശേഖരന്‍പിള്ള അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പാള്‍ ജയലക്ഷ്മി ജെ, ബൃന്ദ ഷൈന്‍, അനന്തു എന്നിവര്‍ സംസാരിച്ചു..
















