ഏറ്റുമാനൂര്‍: നഗരസഭയിലെ സ്‌റാന്‍ഡിംഗ് കമ്മിറ്റിയിലേക്കുള്ള തിരെഞ്ഞെടുപ്പില്‍ യു ഡി എഫില്‍ പൊട്ടിത്തെറി. യുഡിഎഫില്‍ നിന്ന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല എന്നാരോപിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗം എല്‍ ഡി എഫിനോട് ചേര്‍ന്ന് ഇന്ന് നടന്ന വികസനം, പൊതുമരാമത്ത്, ക്ഷേമം, ആരോഗ്യം എന്നീ കമ്മിറ്റികളിലേക്ക് വോട്ട് ചെയ്തു. നഗരസഭയില്‍ മാണി വിഭാഗം കേരള കോണ്‍ഗ്രസ്സിന് 5 ഉം എല്‍ ഡി എഫിന് 12 ഉം അംഗങ്ങള്‍ ആണ് ഉള്ളത്. കോണ്‍ ഗ്രസ്സിന് 9ഉം കോണ്‍ഗ്രസ്സിനെ പിന്തുണക്കുന്ന സ്വതന്ത്രര്‍ 4ഉം ബി ജെ പിക്ക് 5ഉം അംഗങ്ങള്‍ വീതം ഉണ്ട്. പൊതുമരാമത്ത് ധനം കമ്മിറ്റികളില്‍ ബി ജി പിയിലെ അനീഷ് വി നാഥും പുഷ്പലതയും തിരഞ്ഞെടുക്കപ്പെട്ടു. യു ഡി എഫില്‍ ഉണ്ടായ ചേരിതിരിവും തര്‍ക്കവും മൂലം ശേഷിച്ച 2 കമ്മിറ്റികളലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബര്‍ നാലിലേക്ക് മാറ്റി വച്ചു. അന്ന് തന്നെ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്മാരെയും തെരഞ്ഞെടുക്കും.
















