Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ദിനപത്രങ്ങളുടെ പ്രദര്‍ശനമൊരുക്കി നെടുമങ്ങാട് റഷീദ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2015, 10:17 pm IST
inThiruvananthapuram

തിരുവനന്തപുരം: മലയാളത്തിലെയും മറ്റ് ഭാരതീയ, വിദേശ ഭാഷകളിലെയും ദിനപത്രങ്ങളുടെയും പ്രദര്‍ശനമൊരുക്കി നെടുമങ്ങാട് സ്വദേശി റഷീദിന്റെ പ്രദര്‍ശനം തിരുവനന്തപുരത്ത് ആരംഭിച്ചു. നാല്‍പത് വര്‍ഷം കൊണ്ടുള്ള തന്റെ അപൂര്‍വ പത്രശേഖരങ്ങളാണ് പ്രദര്‍ശനത്തിലൊരുക്കിയത്. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയ വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങളുടെ ഒന്നാം പേജുകള്‍ പ്രദര്‍ശനത്തില്‍ ഏറെ ശ്രദ്ധ ആകര്‍ഷിച്ചു. രാഷട്രീയ, സാമൂഹ്യ, സിനിമാ മേഖലയിലെ പ്രശസ്തരുടെ വിയോഗ വാര്‍ത്തകള്‍, രാഷ്‌ട്രീയ പടിയിറക്കങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍, ദേശീയ ദുരന്തങ്ങള്‍, വാര്‍ത്താചിത്രങ്ങള്‍ എന്നിങ്ങനെ ഓരോ വിഭാഗങ്ങളിലായാണ് പ്രദര്‍ശനം. പ്രമുഖ നേതാക്കളുടെ രാജിയും ദേശീയ ദുരന്തവും ഇറാക്ക് യുദ്ധവും പ്രദര്‍ശനത്തിലുണ്ട്.

പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന റഷീദിന്റെ ചിത്ര പ്രദര്‍ശനം
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നോക്കികാണുന്നു

ഇ.കെ. നായനാര്‍, നവാബ് രാജേന്ദ്രന്‍, ഇന്ദിരാഗാന്ധി, മദര്‍ തെരേസ, പ്രേനസീര്‍, എംജിആര്‍, ഇഎംഎസ്, സി. അച്യുതമേനോന്‍, സി.എച്ച്. മുഹമ്മദ്‌കോയ, ചിത്തിര തിരുനാള്‍ എന്നിവരുടെയെല്ലാം വിയോഗ വാര്‍ത്തകളുടെ പത്രങ്ങള്‍ പ്രദര്‍ശനത്തിലുള്‍പ്പെടുന്നു. കെ. കരുണാകരന്റെ വിയോഗം, പ്രമുഖ നേതാക്കളുടെ രാജിയും വീഴ്ചയും വിടയും എന്നിങ്ങനെ പ്രധാന സംഭവങ്ങളെല്ലാം തന്നെ റഷീദിന്റെ പത്രശേഖരത്തിലുള്‍പ്പെടുന്നു.

പത്രങ്ങളോടും പത്രവായനയോടും കുട്ടിക്കാലം മുതലേ കമ്പമുള്ളയാളാണ് റഷീദ്. ഈ വായന പിന്നീട് പത്ര ശേഖരങ്ങളിലേക്ക് വഴിമാറി. എട്ടാം വയസില്‍ പോളിയോ ബാധിച്ച് ഒരു കൈ തളര്‍ന്നു പോയി. എന്നാല്‍ ഇതിലൊന്നും തളരാതെ ഇരുചക്രവാഹനം ഓടിച്ച്് മറ്റുള്ളവര്‍ക്ക് മാതൃകയായിമാറി. പത്താം വയസില്‍ പത്രവില്‍പനക്കായി ബസില്‍ കയറി അടുത്തുള്ള ബസ് സ്റ്റാന്‍ഡ് വരെ പോയിരുന്ന കാര്യവും റഷീദ് പങ്കുവെക്കുന്നു.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എക്‌സ്‌റേ വിഭാഗത്തില്‍ അറ്റന്‍ഡറായിരുന്ന റഷീദ് രണ്ട് വര്‍ഷം മുമ്പാണ് സര്‍വീസില്‍ നിന്ന് വിരമിച്ചത്. എല്ലാ പത്രങ്ങളിലെയും എല്ലാ വാര്‍ത്തകളും വായിക്കുന്നതാണ് റഷീദിന്റെ രീതി. ചെറിയ പത്രങ്ങളെന്നോ ചെറിയ വാര്‍ത്തകളെന്നോയുള്ള വ്യത്യാസമില്ല. എല്ലാത്തിനും ഒരേ പ്രാധാന്യം നല്‍കി വായിക്കും. നാലാം ക്ലാസ് വരെയാണ് പഠിച്ചത്. അതിന് ശേഷം പത്രവില്‍പനയും ലോട്ടറി വില്‍പനയും തൊഴിലാക്കി. പിന്നീട് ഏഴാം ക്ലാസ് തത്തുല്യ പരീക്ഷ വിജയിച്ചു.

മലയാളഭാഷ മാത്രം വായിക്കാന്‍ വശമുള്ള റഷീദിന് മലയാളം എഴുതാനറിയില്ല. എന്നിട്ടും പത്രങ്ങളെ സ്‌നേഹിച്ചുകൊണ്ടേയിരിക്കുന്നു. പത്രങ്ങളോടുള്ള സ്‌നേഹം മനസിലാക്കിയ മക്കളും മരുമക്കളും വിദേശത്തുനിന്നുമെല്ലാമാണ് പത്രങ്ങള്‍ എത്തിച്ചുകൊടുക്കുന്നത്്. തന്റെ ശേഖരങ്ങളുടെ പത്ത് ശതമാനം മാത്രമാണ് പ്രദര്‍ശനത്തിലുള്ളതെന്ന് റഷീദ് പറയുന്നു.

പ്രസ്‌ക്ലബ് ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. പ്രദര്‍ശനം നാളെ സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗ്യാനേഷ് കുമാറിനെതിരെ ജിജി തോംസന്റെ ആരോപണം വസ്തുതാ വിരുദ്ധമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍

India

ചെങ്കോട്ടയിൽ രാഹുൽ ഗാന്ധി പതാക ഉയർത്തുന്നത് എനിക്ക് കാണണം  : അതാണ് ഇനിയുള്ള ആഗ്രഹമെന്ന് രേവന്ത് റെഡ്ഡി

Kottayam

മീനച്ചിലാറ്റില്‍ പാലാ മുത്തോലി കടവില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി ഒഴുക്കില്‍പ്പെട്ട് മരിച്ചു

Kerala

അനാശാസ്യത്തിന് പിടികൂടിയ യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം: ഡിവൈഎസ്പി ഉമേഷിനെ തിരിച്ചെടുത്തു

Kerala

കേരളത്തിന്റെ ഭാവിയില്‍ സമുദ്ര സമ്പദ് വ്യവസ്ഥയ്‌ക്ക് വലിയ സാധ്യതയെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ,പ്രയോജനപ്പെടുത്താന്‍ സഹകരണ മേഖലയ്‌ക്ക് കഴിയണം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് അടുത്ത 2 ദിവസം വൈദ്യുതി നിയന്ത്രണത്തിന് സാധ്യത ഇല്ല

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.