കൊട്ടാരക്കര: റോഡ് നിര്‍മ്മാണത്തൊഴിലാളിയായ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോഡ്രൈവര്‍ക്ക് ഒരുവര്‍ഷവും തടവും 25000 പിഴയും. പിറവന്തൂര്‍ കറവൂര്‍ വാലുതുണ്ടില്‍ ആലുവിള വീട്ടില്‍ പ്രശാന്തനെ(46)യാണ് വിവിധ വകുപ്പുകളിലായി ഒരുവര്‍ഷം കഠിനതടവിനും രണ്ടരമാസം വെറും തടവിനും 25000 രൂപ പിഴയൊടുക്കാനും കൊട്ടാരക്കര എസ്.സി-എസ്.ടി കോടതി ജഡ്ജി ഹരിനായര്‍ ശിക്ഷ വിധിച്ചത്. 2011 മെയ് 17 ആണ് സംഭവം. പെരുന്തോയില്‍-കുമരംകുടി റോഡ് നിര്‍മ്മാണത്തിനിടെയാണ് സം’വം.
റോഡ് നിര്‍മ്മാണത്തിന് എത്തിയ കറവൂര്‍ സ്വദേശിനിയെ വലിയപച്ച തോട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു കേസ്. നിര്‍മ്മാണസ്ഥലത്ത് വെള്ളമെത്തിക്കുന്ന ഓട്ടോറിക്ഷ ഓടിച്ചിരുന്ന പ്രശാന്ത് വെള്ളം കൊണ്ടുവരാനെന്ന പേരിലാണ് യുവതിയെ തോട്ടിലേക്കു കൂട്ടിക്കൊണ്ടുപോയത്. പാത്രത്തില്‍ വെള്ളം ശേഖരിക്കുന്നതിനിടെ പിന്നില്‍ നിന്നും കടന്നുപിടിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ എതിര്‍ത്ത യുവതിയെ മര്‍ദ്ദിക്കുകയും ചെയ്തു. റോഡ് നിര്‍മ്മാണ തൊഴിലാളിയായ ‘ര്‍ത്താവും മറ്റു തൊഴിലാളികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയിലാക്കിയത്. വിചാരണവേളയില്‍ കോണ്‍ട്രാക്ടറും സൂപ്രണ്ടും ഉള്‍പ്പടെയുള്ളവര്‍ കൂറുമാറിയെങ്കിലും സഹതൊഴിലാളിയായ സ്ത്രീയുടെ മൊഴിയാണ് കുറ്റക്കാരന് ശിക്ഷ വാങ്ങിനല്‍കുന്നതില്‍ നിര്‍ണായകമായത്.
പീഡനശ്രമത്തിന് ഒരു വര്‍ഷം കഠിനതടവും 25000 രൂപ പിഴയും അന്യായമായി കൂട്ടിക്കൊണ്ടു പോകലിന് 15 ദിവസം തടവ്, മര്‍ദ്ദിച്ചതിന് രണ്ട് മാസം തടവ് എന്നിങ്ങനെയാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ മൂന്നുമാസം കൂടി ശിക്ഷ അനു’വിക്കണം. പിഴത്തുകയില്‍ 20000 രൂപ വീട്ടമ്മക്കു നല്‍കണം. കൊട്ടാരക്കര എസ്‌സി-എസ്ടി കോടതി നിലവില്‍ വന്നശേഷം ശിക്ഷ വിധിക്കുന്ന ആദ്യ കേസാണിത്. പുനലൂര്‍ ഡി.വൈ.എസ്.പിയായിരുന്ന കെ.എല്‍.ജോണ്‍കുട്ടി അന്വേഷണം നടത്തിയ കേസ്സില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ധീരജ് രവി കോടതിയില്‍ ഹാജരായി.
















