Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കാരുണ്യമുള്ള മനസ്സുകള്‍ സാമൂഹിക മാറ്റം ഉണ്ടാക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 30, 2015, 06:50 pm IST
inSamskriti

പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട് സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണ് നമ്മുടെ യഥാര്‍ത്ഥ മതാചാര്യന്മാര്‍. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ചവരാണവര്‍. എന്നാല്‍ ഇന്ന് പലരും അവരുടെ അനുഭവങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി ദുര്‍ബലമനസ്സുകളെ ചൂഷണം ചെയ്യുന്നുമുണ്ട്.

മതവും ആധ്യാത്മികതയും മനുഷ്യന്റെ ഹൃദയം തുറക്കുവാനും കാരുണ്യത്തോടെ എല്ലാവരേയും കാണുവാനുമുള്ള താക്കോലാണ്. എന്നാല്‍, സ്വാര്‍ത്ഥത അന്ധമാക്കിയ അവന്റെ മനസ്സിനും കണ്ണിനും തിരിച്ചറിവ് നഷ്ടപ്പെട്ടിരിക്കുന്നു. ഹൃദയം തുറക്കുവാനുള്ള അതേ താക്കോല്‍ കൊണ്ട് ഹൃദയത്തെ അടച്ച് കൂടുതല്‍ അന്ധകാരം സൃഷ്ടിക്കുവാനാണ് പലരും ഇന്ന് തുനിയുന്നത്.

ഒരു സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍! പോയവരില്‍ നാലുപേര്‍ ഒരു ദ്വീപില്‍ രാത്രി കഴിച്ചുകൂട്ടുകയായിരുന്നു. മരംകോച്ചുന്ന തണുപ്പുള്ള രാത്രി. നാലുപേരുടേയും ഭാണ്ഡത്തില്‍ തീപ്പെട്ടിയും ചെറിയ വിറകുകഷണങ്ങളും ഉണ്ട്. എന്നാല്‍ സ്വന്തം കൈയ്യില്‍ മാത്രമേ വിറകും തീപ്പെട്ടിയും ഉള്ളൂവെന്ന് ഓരോരുത്തരും വിചാരിച്ചു. ആദ്യത്തെയാള്‍ ചിന്തിച്ചു. അവന്റെ കഴുത്തില്‍കിടക്കുന്ന ലോക്കറ്റ് കണ്ടിട്ട് അവന്‍ അന്യമതസ്ഥനാണെന്ന് തോന്നുന്നു. ഞാനെന്തിന് അവന് വേണ്ടി തീ കൂട്ടണം?

രണ്ടാമന്റെ ചിന്ത മറ്റൊന്നായിരുന്നു. ഇവന്‍ എന്റെ ശത്രു രാജ്യക്കാരനാണ്. ഞങ്ങളുമായി എപ്പോഴും യുദ്ധം ചെയ്യുന്നവന്‍. എന്റെ വിറകും തീപ്പെട്ടിയും കൊണ്ട് അവന്‍ തീ കായണ്ട.

മൂന്നാമന്‍ കൂട്ടത്തില്‍ ഉണ്ടായിരുന്ന മറ്റൊരാളെ നോക്കി വിചാരിച്ചു. ഇവനെ എനിക്കറിയാം. ഇവന്‍ എന്റെ മതത്തിനെതിരെ പ്രചാരം നടത്തുന്നവനാണ്. എന്റെ വിറകും തീയും കൊണ്ട് ഇവന്റെ തണുപ്പകറ്റാന്‍ ഞാന്‍ സമ്മതിക്കില്ല.

നാലാമന്റെ വിചാരം മറ്റൊന്നായിരുന്നു. ദാ അവന്റെ തൊലിയുടെ നിറം കണ്ടില്ലേ? ഈ വര്‍ഗ്ഗത്തിനോട് എനിക്കുവെറുപ്പാണ്. ഞാനിവന് തീകൊടുക്കുന്ന പ്രശ്‌നം ഉദിക്കുന്നില്ല. അങ്ങനെ ആരും അവരുടെ കൈയ്യിലുണ്ടായിരുന്ന വിറകും തീയും ഉപയോഗിക്കാതെ തണുപ്പില്‍ മരവിച്ചു മരിച്ചുപോയി. യഥാര്‍ത്ഥത്തില്‍ ഇവര്‍ മരിച്ചത് പുറത്തെ തണുപ്പ് കൊണ്ടല്ല. ഇവരുടെ തണുത്തു മരവിച്ച മനോഭാവം കൊണ്ടാണ്. നമ്മള്‍ ഇതുപോലെ ആകുകയാണിപ്പോള്‍ രാജ്യത്തിന്റെയും ജാതിയുടേയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും പേരുപറഞ്ഞ് പരസ്പരം കലഹിക്കുന്നു.

കടുത്ത പനി നാട്ടില്‍ എമ്പാടും ഇപ്പോള്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ്. പലയിടത്തും രോഗികള്‍ പനികൊണ്ട് മരിക്കുന്നു. രോഗലക്ഷണങ്ങളും പലതാണ്. പലതരം പേരിട്ട് നമ്മള്‍ പനിയെ വിളിക്കുന്നു. ചിക്കുന്‍ ഗുനിയ, ഡെങ്കിപനി, തക്കാളിപ്പനി, തുടങ്ങി പനിയുള്ളവനെ സഹായിക്കുവാന്‍ ഒരു മാര്‍ഗ്ഗമേയുള്ളൂ. മരുന്നു കൊടുത്തു പനി കുറയ്‌ക്കുവാന്‍ ശ്രമിക്കുക. പനി കുറഞ്ഞാല്‍ പിന്നെ എല്ലാം സാധാരണ ഗതിയിലാവും എന്ന് നമ്മള്‍ അനുഭവത്തിലൂടെ കണ്ടെത്തിക്കഴിഞ്ഞിരിക്കുന്നു. സ്വാര്‍ത്ഥത, അത്യാര്‍ത്തി, ദുരാഗ്രഹം തുടങ്ങി കടുത്ത പനികള്‍ പിടിച്ചിരിക്കുകയാണ് മനുഷ്യനിന്ന്.

നമ്മുടെ ഉള്ളിലെ ക്രോധത്തെ കാരുണ്യമായും വിദ്വേഷത്തെ സ്‌നേഹമായും കാമചിന്തകളെ ദിവ്യചിന്തകളായും അസൂയയെ സഹതാപമായും മാറ്റാന്‍ സഹായിക്കുന്ന ഔഷധമാണ് നമുക്ക് ആവശ്യം. ഇതിനുള്ള മാര്‍ഗ്ഗമാണ് മതവും അധ്യാത്മികതയും പകര്‍ന്നു തരുന്നത്.

വ്യക്തിയില്‍ നിന്നാണ് സമൂഹം ഉണ്ടാകുന്നത്. വ്യക്തിമനസ്സിന്റെ സംഘര്‍ഷമാണ് യുദ്ധമായി പുറത്തുവരുന്നത്. വ്യക്തി മനസ്സില്‍ മാറ്റം വരുമ്പോള്‍ സമൂഹം തനിയെ മാറും. സ്‌നേഹവും ശാന്തിയും മനസ്സില്‍ വരുത്താന്‍ നമ്മള്‍ ശ്രദ്ധിക്കണം. ഇതിനുള്ള പരിശ്രമം നമ്മുടെ ഉള്ളില്‍ നിന്നുതന്നെ ഉണ്ടാകണം.

യുദ്ധത്തിനുവേണ്ടി നാം കോടികള്‍ ചെലവാക്കുന്നു. എന്തു തീവ്രതയിലും ജാഗ്രതയിലുമാണ് നാം യുദ്ധം നടത്തുന്നത്! ഇതിന്റെ ഒരംശമെങ്കിലും പണവും തീവ്രതയും മനുഷ്യപ്രയത്‌നവും ലോകശാന്തിക്ക് ഉപയോഗിച്ചുകൂടെ?

രാജ്യസുരക്ഷയ്‌ക്ക് എല്ലാ രാജ്യങ്ങളും വന്‍ തുകകള്‍ മുടക്കുന്നു. സുരക്ഷ ആവശ്യമാണ്. എന്നാല്‍ ഏറ്റവും വലിയ സുരക്ഷ ഉണ്ടാകുന്നത് ഉന്നതമായ ആത്മീയ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുമ്പോഴാണ്. ഉള്ളില്‍ നിന്ന് ആക്രമിക്കുന്ന ശത്രുക്കളെ നേരിടണമെങ്കില്‍ മനുഷ്യമനസ്സില്‍ അന്തര്‍ലീനമായിരിക്കുന്ന ആത്മീയതയെ അതിശക്തമായി ആയുധം കണ്ടെടുത്ത് അതിന്റെ കരുത്തു കൂട്ടണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

Kerala

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.