ചെറുതോണി: കേരള തമിഴ്‌നാട് അതിര്‍ത്തിയായ കമ്പംമെട്ടിന് സമീപം മന്തിപ്പാറ- മൂങ്കിപള്ള് കാട്ടിലെ വാറ്റു കേന്ദ്രത്തില്‍ നിന്ന് മൂവായിരത്തി അഞ്ഞൂറ് ലിറ്റര്‍ വാഷും, നാല് സെറ്റ് വറ്റ് ഉപകരണങ്ങളും കണ്ടെത്തി. റെയ്ഡിനെത്തിയ ഉദ്യോഗസ്ഥ സംഘത്തെ കണ്ട് വാറ്റിന് നേതൃത്വം കൊടുത്തിരുന്നവര്‍ തമിഴ്‌നാട് ഭാഗത്തേയ്‌ക്ക് ഓടി രക്ഷപ്പെട്ടു. വര്‍ഷങ്ങളായി വാറ്റ് ചാരായം നിര്‍മ്മിച്ച് വ്യവസായ അടിസ്ഥാനത്തില്‍ വിറ്റ് വരുന്നവരാണ് ഇവരെന്നും, അതുകൊണ്ടു തന്നെയാണ് ഇത്രയധികം വാഷും, ഉപകരണങ്ങളും കണ്ടെത്തിയിതില്‍ നിന്നും മനസ്സിലാകുന്നത്. രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു റെയ്ഡ്. പിടിച്ചെടുത്ത സാധനങ്ങള്‍ കട്ടപ്പന റെയ്ഞ്ച് ആഫീസില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇടുക്കി എക്‌സൈസ് നാര്‍ക്കോട്ടിക് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ബി സുമേഷിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രവന്റീവ് ഓഫീസര്‍ അനില്‍ കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ബിനോയി, സിജു, സജീവ്, ശ്രീകുമാര്‍ എന്നിവരും റെയിഡില്‍ പങ്കെടുത്തു.
















