Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഡൈനാമോസിനെ മുക്കി ചെന്നൈയിന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2015, 10:46 pm IST
inSports

ചെന്നൈ: ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയുടെ ഗോള്‍ മഴ തുടരുന്നു. കഴിഞ്ഞ ദിവസം കേരള ബ്ലാസ്‌റ്റേഴ്‌സിനെ 4-1ന് തകര്‍ത്ത ചെന്നൈയിന്‍ എഫ്‌സി ഇന്നലെ സ്വന്തം തട്ടകത്തില്‍ ദല്‍ഹി ഡൈനാമോസിനെ 4-0ന് തകര്‍ത്തുതരിപ്പണമാക്കി. ചെന്നൈയിന്‍ എഫ്‌സിക്ക് വേണ്ടി 17-ാം മിനിറ്റില്‍ സ്റ്റീവന്‍ മെന്‍ഡോസ, 21-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറി, 40, 54 മിനിറ്റുകളില്‍ ഇന്ത്യന്‍ താരം ജെജെ ലാല്‍പെഖുലിയ എന്നിവരാണ് ഗോളുകള്‍ നേടിയത്. വിജയത്തോടെ 12 കളികളില്‍ നിന്ന് 16 പോയിന്റുമായി ചെന്നൈയിന്‍ എഫ്‌സി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു.

കേരള ബ്ലാസ്‌റ്റേഴ്‌സിനെ തകര്‍ത്ത ടീമില്‍ ഏക മാറ്റവുമായാണ് ചെന്നൈയിന്‍ എഫ്‌സി ഇന്നലെ കളത്തിലിറങ്ങിയത്. പ്രതിരോധനിരയിലെ കരുത്തന്‍ പൊറ്റന്‍സക്ക് പകരം മെയില്‍സണ്‍ ആല്‍വസ് കളത്തിലെത്തി. അതേസമയം പൂനെ സിറ്റിയെ തകര്‍ത്ത അതേ ടീമിനെയാണ് റോബര്‍ട്ടോ കാര്‍ലോസ് ഇന്നലെ കളത്തില്‍ വിന്യസിച്ചത്.

പന്തടക്കത്തില്‍ ഇരുടീമുകളും തുല്യത പുലര്‍ത്തിയെങ്കിലും ആദ്യപകുതിയില്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ആതിഥേയരായ ചെന്നൈയിന്‍ എഫ്‌സിയായിരുന്നു മുന്നില്‍. തുടക്കത്തില്‍ ചെന്നൈയിന്‍ ടീമിന് ഒന്ന് രണ്ട് അവസരങ്ങള്‍ ലഭിച്ചെങ്കിലും ദല്‍ഹി ഡൈനാമോസ് ഗോളി ഡൊബ്‌ലാസിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 13-ാം മിനിറ്റില്‍ ദല്‍ഹിയുടെ സൂപ്പര്‍താരം മലൂദക്ക് സുവര്‍ണാവസരം ലഭിച്ചു. ആദില്‍ നബി തള്ളിക്കൊടുത്ത പന്ത് ബോക്‌സില്‍ മലൂദക്ക് കിട്ടുമ്പോള്‍ ഗോളി മാത്രമായിരുന്നു മുന്നില്‍. എന്നാല്‍ ഓടിവന്ന ചെന്നൈയിന്‍ പ്രതിരോധനിരതാരത്തെ വെട്ടിച്ചുമാറി ഷോട്ട് ഉതിര്‍ക്കുന്നതില്‍ മലൂദക്ക് പിഴച്ചതോടെ പന്ത് പുറത്തേക്ക് പറന്നു.

17-ാം മിനിറ്റില്‍ ചെന്നൈയിന്‍ എഫ്‌സി ആദ്യ ഗോള്‍ നേടി. സ്വന്തം പകുതിയില്‍ നിന്ന് ജെജെ നീട്ടിനല്‍കിയ പന്ത് ബോക്‌സിന് പുറത്തേക്കിറങ്ങിവന്ന് ദല്‍ഹി ഗോളി തട്ടിയകറ്റിയെങ്കിലും കിട്ടിയത് മെന്‍ഡോസയുടെ കാലുകളില്‍. പന്ത് കിട്ടിയ മെന്‍ഡോസ പായിച്ച വലംകാലന്‍ ഷോട്ട് പോസ്റ്റില്‍ കയറി. 18-ാം മിനിറ്റില്‍ ദല്‍ഹിക്ക് സമനില പിടിക്കാന്‍ അവസരം ലഭിച്ചെങ്കിലും ചികാവോയുടെ ഷോട്ട് ചെന്നൈയിന്‍ ഗോളി അപൗല ഈഡല്‍ ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. 21-ാം മിനിറ്റില്‍ ചെന്നൈയിന്‍ ലീഡ് ഉയര്‍ത്തി.

പന്തുമായി കുതിച്ചുകയറിയശേഷം മെന്‍ഡോസ നല്‍കിയ സ്‌ക്വയര്‍ പാസ് ജെജെ വലയിലേക്ക് തിരിച്ചുവിട്ടെങ്കിലും ദല്‍ഹി ഗോളി വീണുകിടന്ന് രക്ഷപ്പെടുത്തി. റീബൗണ്ട് പന്ത് ലഭിച്ചത് ബ്രൂണോ പെലിസ്സാറിയുടെ കാലുകളില്‍. പെലിസ്സാറിയുടെ ഷോട്ട് ലക്ഷ്യം പിഴക്കാതെ ദല്‍ഹി വലയില്‍ (2-0). തുടര്‍ന്നും ചെന്നൈയിന്‍ മുന്നേറ്റങ്ങളുടെ പെരുമഴയായിരുന്നു മൈതാനത്ത്. സ്റ്റീവന്‍ മെന്‍ഡോസയും ജെജെയും ചേര്‍ന്ന് നിരവധി തവണ പന്ത് ദല്‍ഹി ബോക്‌സിലെത്തിച്ച് ഭീതി പടര്‍ത്തി. ഇതിനിടെ മലൂദയുടെ നേതൃത്വത്തില്‍ ദല്‍ഹിയും ചില പ്രത്യാക്രമണങ്ങള്‍ നടത്തിയെങ്കിലും അപൗല ഈഡലിനെ കീഴടക്കാന്‍ കഴിഞ്ഞില്ല. 40-ാം മിനിറ്റില്‍ ചെന്നൈയിന്‍ മൂന്നാം ഗോളും നേടി. സ്റ്റീവന്‍ മെന്‍ഡോസ നല്‍കിയ തകര്‍പ്പന്‍ പാസില്‍ നിന്ന് ജെജെയാണ് ഇത്തവണ ലക്ഷ്യം കണ്ടത്. തൊട്ടുപിന്നാലെ ആദില്‍ നബിയെ പിന്‍വലിച്ച് ദല്‍ഹി റിച്ചാര്‍ഡ് ഗാഡ്‌സെയെ കളത്തിലിറക്കി.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ വിനിഷ്യസ് പെരേരയെ തിരിച്ചുവിളിച്ച് ഹാന്‍സ് മള്‍ഡറെ ദല്‍ഹി കളത്തിലെത്തിച്ചു. 54-ാം മിനിറ്റില്‍ ചെന്നൈയിന്‍ വീണ്ടും ലീഡ് ഉയര്‍ത്തി. ഇത്തവണയും ജെജെയായിരുന്നു സ്‌കോറര്‍. രണ്ട് മിനിറ്റിനുശേഷം വീണ്ടും ചെന്നൈയിന്‍ എഫ്‌സിക്ക് അവസരം ലഭിച്ചെങ്കിലും മെന്‍ഡോസയുടെ ഷോട്ട് ഡൊബ്‌ലാസ് തടുത്തു. 57-ാം മിനിറ്റില്‍ മെന്‍ഡോസക്ക് പകരം എലാനോയും 65-ാം മിനിറ്റില്‍ ദല്‍ഹി മലൂദക്ക് പകരം ഗുസ്താവോയെയും കളത്തിലെത്തിച്ചു.

72-ാം മിനിറ്റില്‍ റാഫേല്‍ അഗസ്റ്റൂസോക്ക് പകരം ഗോഡ്‌വിന്‍ ഫ്രാങ്കോയെയും 75-ാം മിനിറ്റില്‍ ബ്രൂണോ പെലിസ്സാറിക്ക് പകരം ബല്‍വന്ത് സിംഗും ചെന്നൈയിന് വേണ്ടി കളത്തില്‍. തുടര്‍ന്നും ചെന്നൈയിന്‍ നിരവധി ആക്രമണങ്ങള്‍ എതിര്‍ ഗോള്‍മുഖത്തേക്ക് നടത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ കഴിഞ്ഞില്ല. ഇടയ്‌ക്ക് ദല്‍ഹി ഡൈനാമോസും ചില മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും അവയെല്ലാം ചെന്നൈയിന്‍ ഉയര്‍ത്തിയ പ്രതിരോധത്തിലും ഗോള്‍കീപ്പര്‍ അപൗല ഈഡലിന്റെ മികവിനുമുന്നിലും വിഫലമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.