കൊച്ചി: ബാംഗ്ലൂരില്‍ നടന്ന ജെകെ ടയര്‍ നാഷണല്‍ റോട്ടാക്‌സ് മാക്‌സ് കാര്‍ട്ടിങ്ങ് ചാമ്പ്യന്‍ഷിപ്പ് സീനിയര്‍ മാക്‌സ് വിഭാഗത്തില്‍ റിക്കി ഡോനിസണ്‍ ജേതാവായി. ഈ മാസം പോര്‍ച്ചുഗലില്‍ നടക്കുന്ന ഫിനാലെയില്‍, റിക്കി ഇന്ത്യയെ പ്രതിനിധീകരിക്കും. 70 രാജ്യങ്ങളില്‍ നിന്നുള്ള ചാമ്പ്യന്മാരോടാണ് റിക്കി ഗ്രാന്‍ഡ് ഫിനാലെയില്‍ മാറ്റുരയ്‌ക്കുക. സീനിയര്‍ വിഭാഗത്തില്‍ കന്നിയങ്കം കുറിച്ച റിക്കി, 5 റൗണ്ട് നീണ്ട മത്സരത്തില്‍ 5 പോള്‍ പൊസിഷനില്‍ അഞ്ചും നേടിയാണ് ചാമ്പ്യന്‍ കിരീടം അണിഞ്ഞത്.
ഫോര്‍മുല കാറോട്ട മത്സരത്തിന്റെ ഏതുവിഭാഗത്തിലും പ്രവേശിക്കാന്‍ പ്രൊഫഷണല്‍ കാര്‍ട്ടിങ്ങ് അനിവാര്യമാണ്. മൂന്നു കൊല്ലം മുമ്പു മാത്രം റേയ്‌സിങ്ങില്‍ പ്രവേശിച്ച റിക്കി, ചാമ്പ്യന്‍ ഡ്രൈവര്‍ എന്ന സ്ഥാനം നേടിക്കഴിഞ്ഞു. ജപ്പാന്‍, ഫിലിപ്പൈന്‍സ്, ഇന്‍ഡോനേഷ്യ, തായ്‌ലാന്‍ഡ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികള്‍ക്ക് റിക്കി കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയത്. അവസാന രണ്ടു റൗണ്ട് നേടിയ റിക്കി ഓവറോള്‍ ചാമ്പ്യന്‍ഷിപ്പില്‍ 4-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
















