Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തത്വം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2015, 08:33 pm IST
in Samskriti

നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില യോഗികളെക്കുറിച്ച് കേട്ടിട്ടില്ലേ? ഏകാന്തമായ സ്ഥലത്ത് ധ്യാനിക്കുമ്പോള്‍ ദിവസങ്ങളോളം അവര്‍ ആഹാരം കഴിക്കാറില്ല. ചിലര്‍ ജലപാനം കൂടി ഉപേക്ഷിക്കും. മറ്റു ചിലര്‍ ചില ഇലകള്‍ മാത്രം കഴിക്കും. ശാരീരിക ആവശ്യങ്ങള്‍ക്കുള്ള ഭക്ഷണം, ജലം, വായു എന്നിവ ആന്തരിക പ്രകൃതിയില്‍നിന്ന് സ്വീകരിക്കാന്‍ കഴിവുള്ള മഹായോഗികളാണ് അത്തരക്കാര്‍.

ഒരു യോഗിയുടെ കഥ ഈ തത്ത്വം ശരിവെക്കുന്നതാണ്. ബാല്യകാലം മുതല്‍ വനത്തിലെ ഒരാശ്രമത്തിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. ആശ്രമത്തിലെ സന്ന്യാസിമാരെ മാത്രമേ കണ്ടിട്ടുള്ളൂ. പുറംലോകവുമായി ഒരു ബന്ധവുമില്ല. ആശ്രമാധിപനായ ഗുരു തന്റെ ശിഷ്യനെ തത്ത്വശാസ്ത്രവും യോഗസാധനകളുമൊക്കെ പഠിപ്പിച്ചു. ശിഷ്യന്‍ പ്രഗല്ഭനും പ്രശസ്തനും ആയിത്തീരണം എന്നായിരുന്നു ഗുരുവിന്റെ ആഗ്രഹം. പ്രായോഗിക ജീവിതത്തെപ്പറ്റിയോ കുടുംബ ജീവിതത്തെക്കുറിച്ചോ ഈ യുവസന്ന്യാസിക്ക് യാതൊരു ജ്ഞാനവും ഇല്ലായിരുന്നു.

പ്രാമാണിക പുസ്തകങ്ങള്‍ മുഴുവന്‍ അദ്ദേഹം പഠിച്ച് കഴിഞ്ഞിരുന്നു. ആശ്രമത്തിന് പുറത്തുള്ള ഗ്രാമത്തിലെ സാധാരണ ജനങ്ങളെ കാണുവാനോ അവരുമായി അടുക്കുവാനോ ബാല്യം മുതല്‍ ഈ യുവയോഗിക്ക് സാഹചര്യം ഇല്ലായിരുന്നു. ഇത് മനസ്സിലാക്കിയ ഗുരു, യുവയോഗിയോട് സമീപ ഗ്രാമത്തില്‍ പോയി ഭിക്ഷ കൊണ്ടുവരാന്‍ പറഞ്ഞു. അങ്ങനെ യുവസന്ന്യാസി ആശ്രമത്തില്‍ നിന്ന് ആദ്യമായി ഗ്രാമത്തിലെത്തി. അവിടെ യുവസന്ന്യാസി വളരെ വ്യത്യസ്തരായ മനുഷ്യരെ കണ്ടുമുട്ടി. അവരുടെ സംസാരരീതിപോലും സന്ന്യാസിക്ക് പുതുമയുള്ളതായിരുന്നു.

ഗുരുവിന്റെ നിര്‍ദേശമനുസരിച്ച് അദ്ദേഹം ആദ്യം കണ്ട വീടിന്റെ വാതില്‍ക്കല്‍ച്ചെന്ന് ഭിക്ഷ യാചിച്ചു. വളരെ സുന്ദരിയായ ഒരു യുവതിയാണ് വാതില്‍ തുറന്നത്. ഈ യുവതിയെ കണ്ട സന്ന്യാസി അത്ഭുതപ്പെട്ടുപോയി. തന്റെ ജീവിതത്തില്‍ ഇങ്ങനെ ഒരു മനുഷ്യജീവിയെ, സ്ത്രീ രൂപത്തെ അദ്ദേഹം കണ്ടിട്ടില്ലായിരുന്നു.

സാധാരണ സന്ന്യാസിമാരില്‍ കാണാത്ത ഭാവമാറ്റം ഈ യുവസന്ന്യാസിയില്‍ കണ്ട യുവതിയും ആകെ അമ്പരന്നു. അല്പം ഭയന്ന അവള്‍ വീട്ടിനുള്ളിലേക്ക് തിരിച്ചു നടക്കാന്‍ ഒരുങ്ങി. അപ്പോള്‍ യുവസന്ന്യാസി അവളോട് നില്‍ക്കാന്‍ ആവശ്യപ്പെട്ടു. കുറെ കാര്യങ്ങള്‍ അറിയാനുണ്ട് എന്ന് പറഞ്ഞ് തുടരെ ചോദ്യങ്ങള്‍ ചോദിച്ചു.

‘പുരുഷന്മാരില്‍ നിന്ന് വ്യത്യസ്തമായ ശരീര പ്രകൃതി അവള്‍ക്ക് എങ്ങനെ ലഭിച്ചു, ഈ രൂപവും ഭാവവും നിനക്ക് എങ്ങനെ ഉണ്ടായി’ എന്നൊക്കെയായിരുന്നു ചോദ്യങ്ങള്‍. ഇതിനൊക്കെ ശരിയായ മറുപടി പറയാന്‍ വിഷമിച്ച യുവതി അവളുടെ മാതാവിനെ വിളിച്ചു. ‘ഇതിനെല്ല!ാം എന്റെ മാതാവ് നിങ്ങളോട് മറുപടി പറയും.’

കുടുംബജീവിതത്തെക്കുറിച്ചും മനുഷ്യശരീര പ്രകൃതിയെക്കുറിച്ചുമുള്ള സന്ന്യാസിയുടെ അജ്ഞത ആ മാതാവിന് പെട്ടെന്ന് മനസ്സിലായി. ‘മാതാവെന്ന നിലയിലാണ് സ്ത്രീയുടെ പ്രഥമസ്ഥാനം. കുട്ടികളും കുട്ടികളുടെ കുട്ടികളുമായി ഈ പ്രകൃതിയില്‍ ജീവിക്കാനുള്ള ശരീര പ്രകൃതിയാണ് സ്ത്രീക്ക് നല്‍കിയിരിക്കുന്നത്. അതിനുള്ള അളവറ്റ കഴിവുകള്‍ സ്ത്രീയില്‍ നിക്ഷേപിച്ചിട്ടുണ്ട്.’ ആ മാതാവിന്റെ വാക്കുകള്‍ ശ്രദ്ധയോടെ യുവസന്ന്യാസി കേട്ടു.

ദൈവം സ്ത്രീകളെ സൃഷ്ടിച്ചിരിക്കുന്നത് ചില പ്രത്യേക കഴിവുകളോടെയാണ്. വംശവര്‍ധന പ്രഥമ കര്‍ത്തവ്യമാണ് എങ്കിലും കരുണയാണ് ഏറ്റവും കൂടുതല്‍ അവരില്‍ നിറച്ചിട്ടുള്ളത്. ഗര്‍ഭാശയത്തില്‍ കിടക്കുന്ന കുട്ടിക്കുള്ള പോഷകങ്ങളും ധാതുക്കളും പൊക്കിള്‍ കൊടിയിലൂടെയാണ് കുഞ്ഞിന് ലഭിക്കുന്നത്. ഗര്‍ഭകാലം മുതല്‍ ഈശ്വരന്‍ സ്ത്രീയുടെ ശരീരത്തെ സജ്ജീകരിക്കുന്നു. ഇത്തരം അറിവ് ആദ്യമായി ലഭിക്കുന്ന യുവസന്ന്യാസിയെപ്പോലെയാണ് പലരും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാമിലേയ്‌ക്ക് മതം മാറുന്നവരെ പ്രോത്സാഹിപ്പിക്കാൻ വിജയ് സർക്കാരിന്റെ പുതിയ നീക്കം ; ആനുകൂല്യങ്ങൾക്ക് തടയിട്ട് മദ്രാസ് ഹൈക്കോടതി

Kerala

മൂവാറ്റുപുഴയാറ്റില്‍ അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍

Kerala

കൊല്ലത്ത് കട്ടമരം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് പെണ്‍കുട്ടി ഉള്‍പ്പെടെ 3 സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ കാണാതായി, കര്‍ണാടകയിലേക്ക് കടന്നെന്ന് സംശയം

രാമക്ഷേത്രത്തിലേയ്‌ക്ക് ലഭിച്ച വെള്ളിക്കട്ടികളും, പാദുകങ്ങളും, മാലകളും ട്രസ്റ്റിന്റെ ലോക്കറിൽ ; ഇസ്ലാമിസ്റ്റുകളുടെ വ്യാജപ്രചാരണങ്ങൾ പൊളിച്ച് എസ്ഐടി

കമ്മ്യൂണിസ്റ്റ് ആകാന്‍ എളുപ്പമാണ്, മറ്റുള്ളവര്‍ ഉണ്ടാക്കി വച്ചത് എല്ലാവര്‍ക്കും എടുത്ത് കൊടുക്കലാണ് കമ്മ്യൂണിസ്റ്റുകളുടെ പണിയും ട്രംപിന്റെ പരിഹാസം

കോഴിക്കോട് വനത്തില്‍ 3 പേര്‍ കുടുങ്ങിയെന്ന് സംശയം, തെരച്ചില്‍ നടത്തുന്നു

പേര് സുചരിത..പക്ഷെ ഈ തഹസീല്‍ദാര്‍ നല്ലവഴിക്കല്ല നടന്നത്…30 ലക്ഷം കൈക്കൂലി വാങ്ങി കൂടുങ്ങി; വീട്ടിലെ റെയ്ഡില്‍ 2.17 ഏക്കർ ഭൂമി,1.2 കോടി ആഭരണങ്ങള്‍…

തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി: സംവിധായകന്‍ ജിസ് ജോയിക്കും മെന്റലിസ്റ്റ് ആദിക്കും തിരിച്ചടി

വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ജാപ്പനീസ് പ്രധാനമന്ത്രി സനേ തകായിച്ചി ജൂലൈ 1 മുതൽ ഇന്ത്യ സന്ദർശിക്കും

എഴുന്നേറ്റ് നിൽക്കാൻ പോയിട്ട് കണ്ണ് കാണാൻ പോലും പറ്റുന്നില്ല , ഇനിയെങ്കിലും ഏകാന്ത തടവ് അവസാനിപ്പിച്ച് കൂടെ ; ഇമ്രാന്റെ മോചനത്തിനായി യാചിച്ച് പാർട്ടി

കെട്ടിക്കിടക്കുന്നത് ലക്ഷക്കണക്കിന് കിലോ തേയില , ഫാക്ടറികൾ അടച്ചു ; കീടനാശിനി ചേർന്ന തേയില ഇന്ത്യയിൽ വിൽക്കാൻ ശ്രമിച്ച നേപ്പാളിന് കിട്ടിയ പണി ഇങ്ങനെ

ഡിവൈഎഫ്‌ഐ പാലക്കാട് ജില്ലാ സമ്മേളനത്തില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.