മ്യൂണിച്ച്: ജര്‍മന്‍ ഫുട്ബോള്‍ ലീഗില്‍ ജേതാക്കള്‍ ബയേണ്‍ മ്യൂണിച്ച് എതിരാളികളില്ലാതെ കുതിക്കുന്നു. കഴിഞ്ഞ മത്സരത്തില്‍ ഷാല്‍ക്കെയെ ഒന്നിനെതിരെ മൂന്നു ഗോളിന് തുരത്തി
ബയേണ്‍. ഡേവിഡ് അലബ (ഒമ്പത്), ജാവി മാര്‍ട്ടിനെസ് (69), തോമസ് മുള്ളര്‍ (90+) എന്നിവര്‍ ബയേണിനായി ലക്ഷ്യം കണ്ടപ്പോള്‍, മാക്സ് മെയെര്‍ ഷാല്‍ക്കെയുടെ ആശ്വാസം.13 കളികളില്‍ 37 പോയിന്റുള്ള ബയേണ്‍ ബഹുദൂരം മുന്നില്‍. രണ്ടാമതുള്ള ബൊറൂസിയയ്ക്ക് 29 പോയിന്റ്.
മറ്റു മത്സരഫലങ്ങള്‍: ബൊറൂസിയ മോണ്‍ചെംഗ്ലാദ്ബാക്ക് – ഹന്നോവര്‍ (2-1), ബെയര്‍ ലെവര്കൂസന് – എയ്ന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട്ട് (3-1), അഗസ്ബര്ഗ് – സ്റ്റുട്ട്ഗര്‍ട്ട് (4-0), വോള്‍ഫ്സ്ബര്‍ഗ് – വെര്‍ഡെര്‍ ബ്രെമന് (6-0), കോണ്‍ – മെയ്ന്‍സ് (0-0).
















