ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ നിലവിലെ രണ്ടാം സ്ഥാനക്കാര്‍ കേരള ബ്ലാസ്റ്റേഴ്സിന് തലതാഴ്ത്തി മടക്കം. നിര്‍ണായക മത്സരത്തില്‍ ചെന്നൈയിന് എഫ്സിയോട് ഒന്നിനെതിരെ നാലു ഗോളിന് തകര്‍ന്നടിഞ്ഞു ബ്ലാസ്റ്റേഴ്സ്. സൂപ്പര്‍ താരം സ്റ്റീവന്‍ മെന്‍ഡോസയുടെ ഹാട്രിക് മികവില്‍ ചെന്നൈയിന് ജീവശ്വാസം. 11 കളികളില്‍ 13 പോയിന്റുമായി ചെന്നൈ അഞ്ചാം സ്ഥാനത്തേക്കു കയറിയപ്പോള്‍, 11 പോയിന്റുള്ള ബ്ലാസ്റ്റേഴ്സ് അവസാന സ്ഥാനത്ത് തുടരുന്നു.
ചെന്നൈയില്‍ കൊമ്പന്മാര്ക്ക് തൊട്ടതെല്ലാം പിഴച്ചു.
മൂന്നാം മിനിറ്റില്‍ ധനചന്ദ്ര സിങ്ങിലൂടെ ആതിഥേയര്‍ മുന്നില്‍. ധനചന്ദ്രയുടെ ഷോട്ട് രാഹുല്‍ ബെക്കെ ക്ലിയര്‍ ചെയ്തെങ്കിലും ഫലപ്രദമായില്ല. പിന്നീട് മെന്‍ഡോസയുടെ ഊഴം. 16, 79, 81 മിനിറ്റുകളില്‍ ലക്ഷ്യം കണ്ടു മെന്‍ഡോസ. പ്രതിരോധത്തിന്റെ അലസതയാണ് മെന്‍ഡോസയ്ക്ക് ആദ്യ ഗോളിന് അവസരം നല്‍കിയത്.
ബ്ലാസ്റ്റേഴ്സ് മേഖലയിലേക്ക് ഉയര്‍ത്തി കിട്ടിയ പന്ത് ഒപ്പം ഓടി പിടിച്ച മെന്‍ഡോസ വലയിലേക്ക് തിരിച്ചുവിട്ടു. സ്വതന്ത്രനായി ബോക്സിനു സമീപത്തേക്ക് എത്തയി മെന്‍ഡോസ പന്ത് നിയന്ത്രിച്ച് ബോക്സിന്റെ ഇടതു പാര്ശ്വത്തിലേക്ക് നിറയൊഴിക്കുകയായിരുന്നു.
തോയ് സിങ് നല്കിയ പാസ് ബോക്സിനു പുറത്ത് നിന്ന് നിറയൊഴിച്ച് രണ്ടാം ഗോളും ടീമിന്റെ മൂന്നാം ഗോളും മെന്‍ഡോസ വലയിലാക്കിയത് 79ാം മിനിറ്റില്‍. രണ്ടു മിനിറ്റിനു ശേഷം ഹര്‍മന്‍ജോത് സിങ് ഖബ്രയുടെ പാസ് സ്വീകരിച്ച് പട്ടിക പൂര്‍ത്തിയാക്കി താരം. 90ാം മിനിറ്റില്‍ അന്റോണിയോ ജര്‍മന്‍ ബ്ലാസ്റ്റേഴ്സിന്റെ ആശ്വാസ ഗോള്‍ നേടി. പ്രതിരോധപിഴവാണ് കേരള ടീമിന് വിനയായത്.
തോല്‍വിയോടെ ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ പോരാട്ടം ഏറെക്കുറെ അവസാനിപ്പിച്ചു. അവശേഷിക്കുന്ന മൂന്നു മത്സരങ്ങള്‍ ജയിക്കുകയും, മറ്റു ടീമുകളുടെ മത്സരഫലങ്ങളുമാണ് ഇനി പ്രതീക്ഷ. നിലവിലെ അവസ്ഥയില്‍ അതിനാകട്ടെ അത്ഭുതങ്ങള്‍ സംഭവിക്കണം.
















