Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ദല്‍ഹിക്ക് മികച്ച വിജയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 19, 2015, 09:48 pm IST
inSports

ന്യൂദല്‍ഹി: പൂനെയെ തകര്‍ത്ത് ദല്‍ഹി ഡൈനാമോസ് രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ഇന്നലെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് റോബര്‍ട്ടോ കാര്‍ലോസിന്റെ ശിക്ഷണത്തിലിറങ്ങിയ ദല്‍ഹി വിജയം സ്വന്തമാക്കിയത്. 35-ാം മിനിറ്റില്‍ ആദില്‍ നബിയും 40-ാം മിനിറ്റില്‍ മലയാളി താരം അനസ് എടത്തൊടികയും 87-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ റീസെയുമാണ് ഗോള്‍ നേടിയത്.

ഇഞ്ചുറി സമയത്ത് ഫ്രീകിക്കിലൂടെ അഡ്രിയാന്‍ മുട്ടു പൂനെയുടെ ആശ്വാസം. വിജയത്തോടെ 10 കളികളില്‍ നിന്ന് 18 പോയിന്റുമായി ദല്‍ഹി ഡൈനാമോസ് അത്‌ലറ്റികോ കൊല്‍ക്കത്തക്ക് പിന്നില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 11 കളികൡ നിന്ന് 15 പോയിന്റുള്ള പൂനെ സിറ്റി എഫ്‌സി മൂന്നാം സ്ഥാനത്ത് തുടരുന്നു.

പന്തടക്കത്തിലും ഷോട്ടുകള്‍ പായിക്കുന്നതിലും എതിരാളികളേക്കാള്‍ ഏറെ മുന്നിട്ടുനിന്ന ദല്‍ഹി അര്‍ഹിച്ച വിജയം തന്നെയാണ് നേടിയത്. തുടര്‍ച്ചയായ മൂന്ന് സമനിലക്കുശേഷം ദല്‍ഹിയുടെ ആദ്യ വിജയമാണിത്.

കഴിഞ്ഞ മത്സരത്തിലിറങ്ങിയ ടീമില്‍ രണ്ട് മാറ്റങ്ങളുമായാണ് റോബര്‍ട്ടോ കാര്‍ലോസ് ഡൈനാമോസ് നിരയില്‍ വരുത്തിയത്. ഗുസ്താവോക്കും ഹാന്‍സ് മള്‍ഡര്‍ക്കും പകരം വിനിഷ്യസ് പെരേരയും ആദില്‍ നബിയും കളത്തിലിറക്കി.

അതേസമയം നാല് മാറങ്ങളാണ് ഡേവിഡ് പ്ലാറ്റ് പൂനെ നിരയില്‍ വരുത്തിയത്. ഗൗര്‍മാംഗി സിങ്, യൂജിന്‍സണ്‍ ലിങ്‌ദോ, വെസ്ലി വെര്‍ഹോക്ക്, കാലു ഉച്ചെ എന്നിവര്‍ കളത്തിലിറങ്ങിയപ്പോള്‍ ഗുര്‍ജീന്ദര്‍ സിങ്, ജെയിംസ് ബെയ്‌ലി, ബികാഷ് ജെയ്‌റു, ടുന്‍കെ സാന്‍ലി എന്നിവര്‍ സൈഡ് ബെഞ്ചിലേക്ക് മാറി.

കളിയുടെ തുടക്കത്തില്‍ തന്നെ ഡൈനാമോസിന് അവസരം ലഭിച്ചെങ്കിലും ആദില്‍ നബിക്ക് മുതലാക്കാന്‍ കഴിഞ്ഞില്ല. 16-ാം മിനിറ്റില്‍ വീണ്ടും ദല്‍ഹിക്ക് അവസരം. ചികാവോ നല്‍കിയ പാസില്‍ നിന്ന് വിനിഷ്യസ് പെരേര പായിച്ച ഷോട്ട് ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്ത്. 20-ാം മിനിറ്റില്‍ വിനിഷ്യസ് നല്‍കിയ പാസ് സ്വീകരിച്ച് റോബിന്‍ സിങ് പായിച്ച ഷോട്ട് പൂനെ പ്രതിരോധനിരക്കാരന്റെ കാലില്‍ത്തട്ടി കോര്‍ണറില്‍ കലാശിച്ചു.

29-ാം മിനിറ്റില്‍ പൂനെയുടെ കാലു ഉച്ചെക്ക് അവസരം ലഭിച്ചെങ്കിലും ഷോട്ട് ഡൊബ്‌ലാസ് കയ്യിലൊതുക്കി. തുടര്‍ച്ചയായ മുന്നേറ്റങ്ങള്‍ക്കൊടുവില്‍ കളിയുടെ 35-ാം മിനിറ്റില്‍ ദല്‍ഹി ഡൈനാമോസ് ലീഡ് നേടി. മലൂദ എടുത്ത കോര്‍ണറാണ് ഗോളില്‍ കലാശിച്ചത്. മലൂദയുടെ കിക്ക് റോബിന്‍സിങ് തലകൊണ്ട് മറിച്ചിട്ട് ആദില്‍ നബിയുടെ ദേഹത്തുതട്ടി വലയില്‍ കയറിയപ്പോള്‍ പൂനെ ഗോളിക്ക് യാതൊന്നും ചെയ്യാനുണ്ടായിരുന്നില്ല.

38-ാം മിനിറ്റില്‍ പൂനെയുടെ മാര്‍ക്വീതാരം അഡ്രിയാന്‍ മുട്ടു പായിച്ച ലോങ് ഷോട്ട് ദല്‍ഹി ഗോളി ഡൊബ്‌ലാസ് കോര്‍ണറിന് വഴങ്ങി രക്ഷപ്പെടുത്തി. രണ്ട് മിനിറ്റിനുശേഷം ദല്‍ഹി ലീഡ് ഉയര്‍ത്തി. ഇത്തവണയും മലൂദ എടുത്ത കോര്‍ണറില്‍ നിന്നായിരുന്നു ഗോള്‍. മലൂദയുടെ ബോക്‌സിലേക്ക് വളഞ്ഞിറങ്ങിയ കിക്ക് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ ഉയര്‍ന്നുചാടിയ മലയാളി താരം അനസ് ഹെഡ്ഡറിലൂടെ വലയിലെത്തിക്കുകയായിരുന്നു. അനസിന്റെ ഹെഡ്ഡര്‍ പോസ്റ്റിന് മുന്നില്‍ കുത്തിയശേഷമാണ് വലയില്‍ കയറിയത്. തുടര്‍ന്ന് ആദ്യപകുതിയുടെ അവസാന മിനിറ്റുകളില്‍ ദല്‍ഹി താരങ്ങള്‍ പൂനെ പ്രതിരോധത്തെ നിരവധി തവണ കീറിമുറിച്ചെങ്കിലും ഗോള്‍ നില ഉയര്‍ത്താന്‍ കഴിഞ്ഞില്ല.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം ദല്‍ഹി ലീഡ് ഉയര്‍ത്താനുള്ള മറ്റൊരു അവസരവും നഷ്ടമാക്കി. ആദില്‍ നബി ഒരുക്കി നല്‍കിയ അവസരം മുതലാക്കാന്‍ സെമിന്‍ലെന്‍ ഡഗ്‌നലിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ പൂനെയുടെ മുന്നേറ്റം ദല്‍ഹി ഗോളി ഡൊബ്‌ലാസ് രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ വെസ്ലി വെര്‍ഹോക്കിന് പകരം ബികാഷ് ജെയ്‌റുവിനെയും തൊട്ടടുത്ത മിനിറ്റില്‍ സുശാന്ത് മാത്യുവിനു പകരം ജെയിംസ് ബെയ്‌ലിയെയും പൂനെ കളത്തിലിറക്കി.

ഇതിനിടെ 62-ാം മിനിറ്റില്‍ ദല്‍ഹിക്ക് മറ്റൊരു നല്ല അവസരം കൈവന്നു. എന്നാല്‍ ആദില്‍ നബി എടുത്ത കോര്‍ണറിന് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജോണ്‍ ആര്‍നെ റീസെ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 65-ാം മിനിറ്റില്‍ പൂനെക്ക് ലഭിച്ച ഫ്രീകിക്ക് എടുത്തത് അഡ്രിയാന്‍ മുട്ടു. എന്നാല്‍ മുട്ടുവിന്റെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ദല്‍ഹി ഗോളി രക്ഷപ്പെടുത്തി. 68-ാം മിനിറ്റില്‍ റോബിന്‍ സിംഗിന്റെ ഷോട്ട് പൂനെ ഗോളി അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി.

73-ാം മിനിറ്റില്‍ വിനിഷ്യസ് പെരേരക്ക് പകരം റിച്ചാര്‍ഡ് ഗാഡ്‌സെയും ചികാവോക്ക് പകരം ഹാന്‍സ് മള്‍ഡറും ദല്‍ഹിക്കായി കളത്തിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ ദല്‍ഹിക്കായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ ലിങ്‌ദോക്ക് പകരം ജാക്കിചന്ദിനെ പൂനെ മൈതാനത്തിറക്കി. തുടര്‍ന്നും ദല്‍ഹിയുടെ മുന്നേറ്റങ്ങളാണ് മൈതാനത്ത് കണ്ടതെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഇതിനിടെ മുട്ടുവിന്റെയും ഉച്ചെയുടെയും നേതൃത്വത്തില്‍ പൂനെയും ചില ആക്രമണങ്ങള്‍ ദല്‍ഹി ബോക്‌സിലേക്ക് നടത്തിയെങ്കിലും അവയെല്ലാം കരുത്തുറ്റ പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. 85-ാം മിനിറ്റില്‍ ദല്‍ഹിക്ക് പെനാല്‍റ്റി. രാള്‍ട്ടെയെ ഗോവിന്‍ സിങ് ഫൗള്‍ ചെയ്ത് വീഴ്‌ത്തിയതിനാണ് സ്‌പോട്ട്കിക്ക്. റീസെ എടുത്ത കിക്ക് പൂനെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു.

നേരത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്ന ഗോവിന്‍ സിങിന് ഈ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കിട്ടി. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ 10 പേരായാണ് പൂനെ കളിച്ചത്. അവസാനമിനിറ്റില്‍ ആദില്‍ നബിക്ക് പകരം ഗുസ്താവോയെയും കാര്‍ലോസ് കളത്തിലിറക്കി. കളി ഇഞ്ചുറി സമയത്ത് നീണ്ടപ്പോള്‍ പൂനെയുടെ ആശ്വാസഗോള്‍ പിറന്നു. 24 മീറ്റര്‍ അകലെനിന്ന് മുട്ടു എടുത്ത ഫ്രീകിക്കാണ് ഡൊബ്‌ലാസിന്റെ മറികടന്ന് വലയില്‍ കയറിയത്.

രണ്ടാം പകുതി ആരംഭിച്ച് രണ്ട് മിനിറ്റിനകം ദല്‍ഹി ലീഡ് ഉയര്‍ത്താനുള്ള മറ്റൊരു അവസരവും നഷ്ടമാക്കി.

ആദില്‍ നബി ഒരുക്കി നല്‍കിയ അവസരം മുതലാക്കാന്‍ സെമിന്‍ലെന്‍ ഡഗ്‌നലിന് കഴിഞ്ഞില്ല. തൊട്ടുപിന്നാലെ പൂനെയുടെ മുന്നേറ്റം ദല്‍ഹി ഗോളി ഡൊബ്‌ലാസ് രക്ഷപ്പെടുത്തി. 61-ാം മിനിറ്റില്‍ വെസ്ലി വെര്‍ഹോക്കിന് പകരം ബികാഷ് ജെയ്‌റുവിനെയും തൊട്ടടുത്ത മിനിറ്റില്‍ സുശാന്ത് മാത്യുവിനു പകരം ജെയിംസ് ബെയ്‌ലിയെയും പൂനെ കളത്തിലിറക്കി. ഇതിനിടെ 62-ാം മിനിറ്റില്‍ ദല്‍ഹിക്ക് മറ്റൊരു നല്ല അവസരം കൈവന്നു. എന്നാല്‍ ആദില്‍ നബി എടുത്ത കോര്‍ണറിന് ആരാലും മാര്‍ക്ക് ചെയ്യപ്പെടാതെ നിന്ന ജോണ്‍ ആര്‍നെ റീസെ ഹെഡ്ഡര്‍ ഉതിര്‍ത്തെങ്കിലും പന്ത് പുറത്തേക്ക് പറന്നു. 65-ാം മിനിറ്റില്‍ പൂനെക്ക് ലഭിച്ച ഫ്രീകിക്ക് എടുത്തത് അഡ്രിയാന്‍ മുട്ടു. എന്നാല്‍ മുട്ടുവിന്റെ കിക്ക് വലത്തോട്ട് ഡൈവ് ചെയ്ത് ദല്‍ഹി ഗോളി രക്ഷപ്പെടുത്തി.

68-ാം മിനിറ്റില്‍ റോബിന്‍ സിംഗിന്റെ ഷോട്ട് പൂനെ ഗോളി അരിന്ദം ഭട്ടാചാര്യ രക്ഷപ്പെടുത്തി. 73-ാം മിനിറ്റില്‍ വിനിഷ്യസ് പെരേരക്ക് പകരം റിച്ചാര്‍ഡ് ഗാഡ്‌സെയും ചികാവോക്ക് പകരം ഹാന്‍സ് മള്‍ഡറും ദല്‍ഹിക്കായി കളത്തിലെത്തി. തൊട്ടടുത്ത മിനിറ്റില്‍ ദല്‍ഹിക്കായി ഫ്രീകിക്ക് ലഭിച്ചെങ്കിലും മുതലാക്കാന്‍ കഴിഞ്ഞില്ല. 79-ാം മിനിറ്റില്‍ ലിങ്‌ദോക്ക് പകരം ജാക്കിചന്ദിനെ പൂനെ മൈതാനത്തിറക്കി. തുടര്‍ന്നും ദല്‍ഹിയുടെ മുന്നേറ്റങ്ങളാണ് മൈതാനത്ത് കണ്ടതെങ്കിലും കൂടുതല്‍ ഗോളുകള്‍ നേടാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

ഇതിനിടെ മുട്ടുവിന്റെയും ഉച്ചെയുടെയും നേതൃത്വത്തില്‍ പൂനെയും ചില ആക്രമണങ്ങള്‍ ദല്‍ഹി ബോക്‌സിലേക്ക് നടത്തിയെങ്കിലും അവയെല്ലാം കരുത്തുറ്റ പ്രതിരോധത്തില്‍ത്തട്ടി അവസാനിച്ചു. 85-ാം മിനിറ്റില്‍ ദല്‍ഹിക്ക് പെനാല്‍റ്റി. രാള്‍ട്ടെയെ ഗോവിന്‍ സിങ് ഫൗള്‍ ചെയ്ത് വീഴ്‌ത്തിയതിനാണ് സ്‌പോട്ട്കിക്ക്. റീസെ എടുത്ത കിക്ക് പൂനെ ഗോളിക്ക് യാതൊരു അവസരവും നല്‍കാതെ വലയില്‍ പതിച്ചു.

നേരത്തെ മഞ്ഞക്കാര്‍ഡ് കിട്ടിയിരുന്ന ഗോവിന്‍ സിങിന് ഈ ഫൗളിന് രണ്ടാം മഞ്ഞക്കാര്‍ഡും പിന്നാലെ ചുവപ്പുകാര്‍ഡും കിട്ടി. തുടര്‍ന്ന് അവസാന മിനിറ്റുകളില്‍ 10 പേരായാണ് പൂനെ കളിച്ചത്. അവസാനമിനിറ്റില്‍ ആദില്‍ നബിക്ക് പകരം ഗുസ്താവോയെയും കാര്‍ലോസ് കളത്തിലിറക്കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)
World

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

പുതിയ വാര്‍ത്തകള്‍

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

കറുകുറ്റിയിൽ റെയിൽവേ ട്രാക്കിന് സമീപം എട്ട് കിലോ കഞ്ചാവുമായി കൊടും ക്രിമിനൽ പിടിയിൽ ; അറസ്റ്റിലായത് മൂർഷിദാബാദ് സ്വദേശി സോനാ മൊല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.