ബാലുശ്ശേരി: കോഴിക്കോട് റവ ന്യൂജില്ലാ ശാസ്‌ത്രോത്സവം ബാലുശ്ശേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ബാലുശ്ശേരി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍, നന്മണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍, കോക്കല്ലൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നിവിട ങ്ങളിലായി തുടങ്ങി. മേളയുടെ ഉദ്ഘാടനം ബാലുശ്ശേരി വൊക്കേ ഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ എംഎല്‍എ പുരുഷന്‍കടലുണ്ടി നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ബാബുപറശ്ശേരി അധ്യക്ഷതവഹിച്ചു. ജില്ലാപഞ്ചായത്ത് അംഗം മുക്കം മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എന്‍ അശോകന്‍, കെ.സി പ്രമീള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.കെ പരീദ്, വി.കെ റീജ, ഗിരിജ വലിയപ റമ്പില്‍, റസിയ ഇസ്മയില്‍, വിഎച്ച്എസ്ഇ ഡയറക്ടര്‍ പി കുഞ്ഞ മ്മദ്, നന്മണ്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി ബിന്ദു, കെ.എസ് ആനന്ദ്, മുഹമ്മദ് ഷെബിന്‍ എന്നിവര്‍ സംസാരിച്ചു. ഡിഡിഇ ഡോ. ഗിരീഷ് ചോലയില്‍ സ്വാഗതവും എന്‍ ബാബു നന്ദിയും പറഞ്ഞു.
പതിനേഴ് ഉപജില്ലകളില്‍ നിന്നായി ഒന്‍പതിനായി രത്തോളം കുട്ടികളാണ് മേളയില്‍ പങ്കെടുക്കുന്നത്. ഇന്നും നാളെയുമായി വൊക്കേഷണല്‍ എക്‌സ്‌പോ ബാലുശ്ശേരി വൊക്കേഷണല്‍ ഹയര്‍സെ ക്കണ്ടറി സ്‌കൂള്‍ ഗൗണ്ടില്‍ നടക്കും.
















