കൊച്ചി: ചെറായിയില്‍ അമിതവേഗത്തിലായിരുന്ന സ്വകാര്യബസില്‍നിന്ന് തെറിച്ചുവീണ് രണ്ടുകുട്ടികള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അധികൃതരില്‍ നിന്ന് റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് പത്തു ദിവത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് ജില്ല കളക്ടര്‍, ജില്ല പോലീസ് മേധാവി, ആര്‍ടിഒ എന്നിവരോട് കമ്മീഷന്‍ സി.യു. മീന നിര്‍ദേശിച്ചത്.
















