Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

തേലക്കാട്ടിന്റെ ഇടയലേഖനം അഥവാ കൊന്നവന്റെ സുവിശേഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:13 pm IST
inVicharam

”നമ്മുടെ ഭാഷയും ആചാരങ്ങളും ആഘോഷങ്ങളും അതേപടി അനുകരിച്ച് അവര്‍ കൃത്രിമമായി പാരമ്പര്യം ഉണ്ടാക്കിയെടുക്കുന്നു; നമ്മുടെ അസ്ത്രങ്ങള്‍ ഇരന്നുവാങ്ങി അവര്‍ നമുക്കെതിരെ തൊടുക്കുന്നു” എന്ന് ക്രൈസ്തവരെ പുച്ഛിച്ചത് മഹാനായ റോമന്‍ ചക്രവര്‍ത്തി ഫ്‌ളേവിയസ് ക്ലോഡിയസ് ജൂലിയാനസ് എന്ന ജൂലിയന്‍ ആണ്-ക്രിസ്ത്യാനിയാക്കപ്പെട്ട കോണ്‍സ്റ്റന്‍ടൈന്റെ അനന്തരവന്‍. പുരാതന റോമന്‍ ജനത അവരുടെ മഹാവിഷ്ണുവും മഹാലക്ഷ്മിയുമായ ജുപ്പിറ്റര്‍ ദേവനെയും ജൂണോ മോണിറ്റ ദേവിയെയും പൂജിക്കുന്ന പവിത്രമായ ലാറ്റിന്‍പദങ്ങള്‍ അടിച്ചുമാറ്റി ക്രൈസ്തവര്‍ കുന്നുകണക്കിന് പള്ളിപ്പാട്ടുകള്‍ എഴുതിക്കൂട്ടുകയും റോമിലെ ഇന്‍സ്റ്റന്റ് പള്ളികളില്‍ പയ്യെപ്പയ്യെ ‘സ്വര്‍ണക്കൊടിമരവും’ ‘അമ്പലമണി’കളും ‘കുരുത്തോല’പ്പെരുന്നാളും ‘പൂജവെയ്‌പും’ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്തതോടെയാണ് ക്രൈസ്തവരുടെ തുരപ്പന്‍ സ്വഭാവത്തെ ജൂലിയന് അധിക്ഷേപിക്കേണ്ടിവന്നത്.

ഫാദര്‍ പോള്‍ തേലക്കാട്ട് ഹിന്ദുക്കളെ താറടിച്ചുകൊണ്ട് ഒക്‌ടോബര്‍ 16, 19 തീയതികളിലെ മാതൃഭൂമി, മംഗളം പത്രങ്ങളില്‍ എഴുതിയ മെമ്മോറാണ്ടങ്ങള്‍ വായിച്ചപ്പോള്‍ ഓര്‍ത്തുപോയത് ജൂലിയന്‍ ചക്രവര്‍ത്തിയുടെ പരിഹാസമാണ്. ഘര്‍വാപ്‌സിയെന്നു കേള്‍ക്കുമ്പോള്‍ പരിസരം മറക്കുന്ന തേലക്കാട്ടിന്റെ വര്‍ഗീയവിഷം മുറ്റിയ മസ്തിഷ്‌കം പക്ഷേ മനസ്സിലാക്കാത്ത ഒരു പരമാര്‍ത്ഥമുണ്ട്-എന്തെന്നാല്‍, മനുഷ്യന്‍ സൃഷ്ടിച്ച കൃത്രിമമതങ്ങളുടെ ആക്രമണവും ആര്‍ത്തിയും പെരുകിയ കാലം മുതല്‍ക്കേ ഹിന്ദുസംസ്‌കാരം സ്വധര്‍മ സംസ്ഥാപനത്തിനായി ഘര്‍വാപ്‌സി നടത്തിയിട്ടുണ്ട്. ഉഗ്രമതഭ്രാന്തനായിരുന്ന ഫ്രാന്‍സിസ് സേവ്യര്‍ ക്രിസ്ത്യാനികളാക്കിയ ധീവരരെ ഘര്‍വാപ്‌സിയിലൂടെ തിരികെ ഹിന്ദുസംസ്‌കാരത്തിലെത്തിക്കാത്ത കുറ്റത്തിന് വിജയനഗര സേന തിരുവിതാംകൂറിനെ പാഠം പഠിപ്പിച്ചിട്ടുണ്ട്. നാടുനിറയെ അവശക്രിസ്ത്യാനിയെക്കൊണ്ടു നിറയ്‌ക്കാന്‍ പാടുപെടുന്ന നേരത്ത് ഈ ചരിത്രമൊക്കെ വായിച്ചുപഠിച്ചിരുന്നെങ്കില്‍ അത്രയും വിവരക്കേട് തേയിലക്കാടിനെപ്പോലുള്ളവര്‍ക്ക് കുറഞ്ഞുകിട്ടിയേനെ.

ഭാരതത്തിലെ കാര്യം വിട്. എഡി 316 ലെ പ്രസിദ്ധമായ വത്തിക്കാന്‍ ഘര്‍വാപ്‌സിയെപ്പറ്റി തേലക്കാട് എന്തേ മൗനം ഭജിക്കുന്നു? ക്രിസ്ത്യാനികളാക്കപ്പെട്ട പാരമ്പര്യ റോമന്‍ ജനതയെ തിരികെ ജുപ്പിറ്റര്‍ ഭക്തരാക്കാന്‍വേണ്ടി ‘റിവൈവ് ട്രഡീഷണല്‍ റോമന്‍ റിലീജിയസ് പ്രാക്ടീസ്’ എന്ന പേരില്‍ ജൂലിയന്‍ ചക്രവര്‍ത്തി നടത്തിയ ഐതിഹാസികമായ ഘര്‍വാപ്‌സിയോടുള്ള പകമൂലമല്ലേ മഹാജ്ഞാനിയായ ആ ഭരണധികാരിയെ ക്രിസ്തുമത ഭ്രാന്തന്മാര്‍ ചതിച്ചുവെട്ടിക്കൊലപ്പെടുത്തിയത്? ആ മഹാത്മാവ് അന്ത്യവിശ്രമം കൊള്ളുന്ന അദ്ദേഹത്തിന്റെ സ്വന്തം മണ്ണിലേക്കല്ലെ വാഴ്‌ത്തപ്പെട്ടവന്റെ അസ്ഥിയും പൊതിഞ്ഞുകെട്ടി ലോകത്തിലെ സകല കത്തോലിക്കനും യാതൊരു ഉളുപ്പുമില്ലാതെ ആണ്ടുതോറും ഇല്ലാത്ത അവകാശം സ്ഥാപിക്കാന്‍ ചെല്ലുന്നത്? എന്താ, ആ ചരിത്രം മറന്നുപോയെന്നുണ്ടോ?

ക്രിസ്ത്യാനികളാക്കപ്പെട്ട പ്രാക്തന ജനത തങ്ങളുടെ പൂര്‍വിക സംസ്‌കാരത്തെക്കുറിച്ചും ദൈവങ്ങളെക്കുറിച്ചും വായിച്ചറിഞ്ഞാല്‍ തലയിലേറ്റിയ കുരിശിന്റെ ചുമട് വലിച്ചെറിഞ്ഞ് സ്വസംസ്‌കാരത്തിലേക്ക് മടങ്ങുമെന്ന ഭയം ക്രൈസ്തവസഭകളെ എന്നും വേട്ടയാടിയിരുന്നു (കേരളത്തിലെ അവശ ക്രൈസ്തവരെപ്പറ്റി തേലക്കാടും കൂട്ടരും ഭയപ്പെടുന്നതുപോലെ.)  അങ്ങനെയൊരു ദുരന്തം തങ്ങള്‍ക്ക് സംഭവിക്കാതിരിക്കാന്‍ വേണ്ടി ബിഷപ്പുമാര്‍ കൊണ്ടുവന്ന സാഹിത്യമാരണ നിയമങ്ങളാണ് കൗണ്‍സില്‍ ഓഫ് ട്രെന്‍ഡ്, സ്പാനിഷ് ഇന്‍ക്വിസിഷന്‍, ലൈസന്‍സിങ് ഓര്‍ഡര്‍ മുതലായവ. ഈ നിയമങ്ങള്‍ പ്രകാരം ഐതിഹ്യങ്ങള്‍, ഇതിഹാസകഥകള്‍, പുരാണങ്ങള്‍, പ്രാചീനകാവ്യങ്ങള്‍, യുക്തിവാദഗ്രന്ഥങ്ങള്‍ തുടങ്ങി സഭകള്‍ക്ക് ഇഷ്ടമില്ലാത്തവയൊന്നും പ്രസിദ്ധീകരിക്കാന്‍ പള്ളിവക സെന്‍സര്‍ ബോര്‍ഡ് യൂറോപ്പില്‍ അനുവദിക്കില്ലായിരുന്നു. ഈ ബുള്‍ഡോസര്‍ നിയമങ്ങളെ എതിര്‍ത്ത വിശ്വമഹാകവി ജോണ്‍ മില്‍ട്ടനെ പള്ളി പട്ടിണിക്കിട്ടു. അന്ത്യകാലത്ത് കാഴ്ചയില്ലാതെ നരകിച്ച മില്‍ട്ടന്റെ സുഹൃത്തുക്കള്‍ പള്ളിയുടെ വൃത്തികേടുകള്‍ക്കെതിരെ രംഗത്തുവന്നില്ലായിരുന്നെങ്കില്‍ ‘പറുദീസാ നഷ്ടം’ ഉള്‍പ്പെടെയുള്ള അദ്ദേഹത്തിന്റെ മഹത്തായ കൃതികള്‍ ലോകത്തിന് വായിക്കാന്‍ കിട്ടില്ലായിരുന്നുവെന്ന മഹാസത്യം സാമുവല്‍ ബക്കറ്റിനെ ഉദാഹരിക്കുന്ന ആവേശത്തിനിടയില്‍ തേലക്കാട്ട് വിസ്മരിച്ചുപോയി.

ഈസോപ്പിന്റെ കഥകളോ? ജൂപ്പിറ്റര്‍ ദേവന്റെയും അപ്പോളോ-അഥീനമാരുടെയും പുരാണകഥകള്‍ യൂറോപ്പിലെ പരിവര്‍ത്തിത ക്രൈസ്തവര്‍ വായിക്കാതിരിക്കാന്‍ വേണ്ടി ബിഷപ്പുമാര്‍ ലൈബ്രറികളില്‍ ഈസോപ്പിന്റെ കഥകള്‍ നിരോധിച്ചില്ലേ? ജൊനാഥന്‍ സ്വിഫ്റ്റ് ഗള്ളിവറുടെ സഞ്ചാരകഥകള്‍ എഴുതിയത് ഹിന്ദുക്കളോടുള്ള വിരോധംകൊണ്ടാണോ? ഉട്ടോപ്യ എഴുതിയ തോമസ് മൂറിന്റെ തല പോയതെങ്ങനെ? മാര്‍ട്ടിന്‍ ലൂതറിനോടു തോന്ന്യാസം കാട്ടിയത് വിശ്വഹിന്ദുപരിഷത്തുകാരനാണോ? മാരകമായ ലൈസന്‍സിങ് ഓര്‍ഡര്‍ പാസ്സാക്കി പതിനഞ്ചാം നൂറ്റാണ്ടിലെ യൂറോപ്യന്‍ സാഹിത്യകാരന്മാരെ പീഡിപ്പിച്ചു രസിച്ച അന്നത്തെ മാര്‍പ്പാപ്പ മാര്‍ട്ടിനേക്കാള്‍ വലിയ അക്ഷരവിരോധി ലോകത്ത് വേറെ ജനിച്ചിട്ടുണ്ടോ?

കുപ്രസിദ്ധനായ ‘ഇന്‍ഡക്‌സ് എക്‌സ്പഗട്ടോറിയസ്’ എന്ന പുനരാഖ്യാന നിയമമോ? ഐതിഹ്യങ്ങളെയും പുരാണകഥകളെയും അജ്ഞാത നാമകര്‍ത്തൃത്വ കൃതികളെയും പള്ളിയുടെ സ്വന്തമാക്കുന്ന ഈ നിയമം വഴി എത്രയെത്ര പ്രാചീനമതഗ്രന്ഥങ്ങളെയും കഥകളെയും കാവ്യങ്ങളെയും ക്രിസ്തുവിന്റെ അവതാരകഥകളാക്കി മാറ്റിയെടുത്തു. ജൂലിയസ് സീസറിന്റെ ജൂലിയന്‍ കലണ്ടര്‍ ഗ്രിഗോറിയന്‍ കലണ്ടറായത്, ഇലിയഡിനും ഒഡീസിക്കും പുറമെ ഹോമര്‍ എഴുതിയതെന്നു കരുതപ്പെടുന്ന ‘മാര്‍ജിറ്റാസ്’ ബിഷപ്പ് ബാസിന്റേതായി പുറത്തുവന്നത്, വത്തിക്കാന്‍ യുദ്ധക്കാലത്ത് അറബികളില്‍നിന്നു കൈവശപ്പെടുത്തിയ ‘അലിഫ് ലൈല’ വായിച്ചുപഠിച്ച് ബദറുല്‍ മുനീറിന്റെയും ഹുസ്‌നുല്‍ ജമാലിന്റെയും അനശ്വര പ്രണയകഥയെ ക്രിസ്ത്യാനിപ്പിള്ളേരുടെ പ്രേമകഥയാക്കി പുനര്‍ഭാഷ്യം ചമച്ചത്-വേണ്ട; ജൂതരെയും അവരുടെ ദൈവങ്ങളായ യഹോവ, മോശ, നോഹ, ദാവീദ്, സോളമന്‍ എന്നിവരെയെല്ലാം എതിര്‍ത്തതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ട യേശുവിന്റെ അനുയായികള്‍ക്ക് ഇന്നെങ്ങനെ മേല്‍പ്പറഞ്ഞവര്‍ ഈശ്വരന്മാരും പുണ്യവാളന്മാരുമായി? അതാണ് പള്ളിയുടെ പണ്ഡിതര്‍ നിര്‍മിച്ച ‘ആത്മപ്രകാശന സാഹിത്യ’ നിയമത്തിന്റെ മിടുക്ക്.

മാതൃഭൂമിയിലെ ഇടയലേഖനത്തില്‍ സംസ്‌കൃതത്തെ ‘ചത്തഭാഷ’യെന്നു തേലക്കാട്ട് പുച്ഛിക്കുന്നുണ്ട്. ഭാരതത്തിലെ ലക്ഷക്കണക്കിന് ക്ഷേത്രങ്ങളില്‍ നിത്യേന സംസ്‌കൃത മന്ത്രങ്ങള്‍ ഉരുവിടുകയും കേരളത്തില്‍പ്പോലും സംസ്‌കൃത സര്‍വകലാശാലയും കോളേജുകളുമുള്ളപ്പോള്‍ സംസ്‌കൃതം എങ്ങനെ മരിക്കും? അല്ലെങ്കില്‍ത്തന്നെ ജൂതന്റെ ഹീബ്രുവും ഗ്രീക്കുകാരന്റെ ഇംഗ്ലീഷും ജുപ്പിറ്റര്‍ വിശ്വാസികളുടെ ലാറ്റിനും ഹിന്ദുവിന്റെ സംസ്‌കൃത-മലയാളവും ഉപയോഗിക്കുന്ന ക്രൈസ്തവര്‍ക്ക് സ്വന്തമായി വല്ല ഭാഷയുമുണ്ടോ? ഇനി അഥവാ സംസ്‌കൃതം മോശമാണെങ്കില്‍ ഭാരതീയരെ കുരിശില്‍ തറയ്‌ക്കാനെത്തിയ സകല മിഷനറിമാരും സംസ്‌കൃതം പഠിച്ചതെന്തിനായിരുന്നു? തേലക്കാട്ടിന്റെ പ്രസിദ്ധീകരണത്തിന് ‘സത്യദീപം’ എന്ന സംസ്‌കൃതനാമം കൊടുത്തതെന്തിനാണ്? ദിവ്യബലി, പ്രാര്‍ത്ഥന, ബലിപീഠം, നാഥന്‍, പരിശുദ്ധാത്മാവ് ഈ സംസ്‌കൃതപദങ്ങളെല്ലാം ആര് പഠിപ്പിച്ചിട്ടാണ് പള്ളിയില്‍ ഉപയോഗിക്കുന്നത്? സംസ്‌കൃതത്തെ കൊല്ലാന്‍ നോക്കിയെങ്കിലും അത് അനുദിനം പഴയ കാന്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണെന്നതാണ് സത്യം, അതാണതിന്റെ ശക്തി.

വൈകുന്നേരം സ്‌കൂള്‍ വിട്ടുവരുന്ന കുട്ടിയുടെ ബാഗില്‍ പുസ്തകത്തിനും ചോറ്റുപാത്രത്തിനും പകരം കുരിശോ വെന്തിങ്ങയോ ബൈബിളോ സുവിശേഷമോ എന്താണുള്ളതെന്ന ആധിയിലാണ് ഹിന്ദുക്കളായ ഓരോ മാതാപിതാക്കളും. ഹിന്ദുവിന്റെ ജീവിതത്തിന് യാതൊരു ഗ്യാരന്റിയും ഇല്ലാതായിരിക്കുന്നു. തിണ്ണയിലിരുന്നാല്‍ പെന്തക്കോസ്തുകാരന്‍ ഞോണ്ടും; പിന്നാമ്പുറത്തേക്ക് ചെന്നാല്‍ സിഎസ്‌ഐക്കാരന്‍ പിടികൂടും; ഒരിറ്റു ശാന്തി തേടി വഴിയിലേക്ക് ഇറങ്ങിയാല്‍ അത്ഭുതരോഗ ശാന്തിക്കാരന്‍ ശാന്തിതരില്ല. ഇന്നാട്ടില്‍ ഒരു ഹിന്ദുവിന് ഹിന്ദുവായി ജീവിച്ചുമരിക്കണമെങ്കില്‍ ചില ക്രൈസ്തവസഭകളുടെ അനുവാദം വേണമെന്നായിരിക്കുന്നു. ഇനി ഹിന്ദുക്കള്‍ എങ്ങോട്ടു പോകണം? പാതാളത്തിലേക്കോ? ഹിന്ദുക്കളുടെ മണ്ണ്, കൃഷി ഭൂമി, കാട്, മല, ആചാരം, ആഘോഷം, ആനന്ദം… എല്ലാം സ്വന്തമാക്കിയില്ലേ? ഇനിയെന്താണ് വേണ്ടത്? ശേഷിക്കുന്ന ഹിന്ദുക്കളുടെയും മനസ്സമാധാനമോ, അതോ ജീവനോ?

ഒരു സമൂഹം എങ്ങനെ അയല്‍ സമൂഹങ്ങള്‍ക്ക് പേടിസ്വപ്‌നമായി മാറുമെന്നതിന് ക്രൈസ്തവസഭകളോളം നല്ലൊരു ഉദാഹരണം ലോകത്ത് വെറേയില്ല. നാളെയും അവര്‍ അങ്ങനെതന്നെയായിരിക്കുകയും ചെയ്യും. കാരണം, പുലി പായസം കുടിച്ച ചരിത്രമില്ലെന്നതുതന്നെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.