Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഈ കാടത്തത്തിനെതിരെ ലോകം കണ്ണുതുറക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 15, 2015, 09:06 pm IST
in Vicharam

പാരീസില്‍ നടന്ന ഭീകരാക്രമണത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തുന്ന സൈനികര്‍

സംസ്‌കാരത്തിന്റെയും ഫാഷന്റെയും ലോക തലസ്ഥാനമായ പാരീസിലെ ഭീകരാക്രമണം ലോകത്തെ ആകെ ഞെട്ടിച്ചിരിക്കുകയാണ്. നൂറ്റമ്പതോളം പേരുടെ മരണത്തിനും നൂറുകണക്കിനാളുകള്‍ക്ക് സാരമായി പരിക്കേല്‍പ്പിക്കാനും ഇടയാക്കിയ ആക്രമണം ഏഴുവര്‍ഷം മുമ്പ് മുംബൈയില്‍ നടന്നതിന് സമാനമാണ്. ഒരേസമയം നിരവധി സ്ഥലങ്ങളിലാണ് സ്‌ഫോടനം സൃഷ്ടിച്ചത്. വിപ്ലവവീര്യം തുടിച്ചു നില്‍ക്കുകയും രണ്ട് ലോകമഹായുദ്ധങ്ങളിലും വിജയികളുടെ ഭാഗത്തുമായിരുന്ന ഫ്രാന്‍സിന്റെ തലസ്ഥാനമെന്നതിന് ഉപരിയാണ് പാരീസിന്റെ സ്ഥാനം.

സൗന്ദര്യം, സാഹിത്യം, സിനിമ, നാടകം എന്നിവയ്‌ക്കെല്ലാം മഹനീയ സ്ഥാനമുള്ള പാരീസില്‍ ഇപ്പോള്‍ ചോരയുടെയും വെടിമരുന്നിന്റെയും ഗന്ധമാണ്. ചരിത്രത്തില്‍ സമാനതകളില്ലാത്ത ആക്രമണമായിരുന്നു മുംബൈയില്‍ നടന്നത്. സ്‌ഫോടനം, വെടിവയ്‌പ്പ്, ഏറ്റുമുട്ടല്‍, ബന്ദിയാക്കല്‍ എന്നിവയെല്ലാമാണ് അന്ന് നടന്നത്. ഭീകരര്‍ 60 മണിക്കൂറോളം മുള്‍മുനയില്‍ രാജ്യത്തെ നിര്‍ത്തി. 197 പേരാണ് അന്ന് കൊല്ലപ്പെട്ടത്. അതിന്റെ എത്രയോ ഇരട്ടിപ്പേര്‍ക്ക് പരിക്കേറ്റിരുന്നു. ലോകരാഷ്‌ട്രങ്ങളെല്ലാം മുംബൈ ഭീകരതയെ അപലപിക്കുകയുണ്ടായി. ഭീകരരെ തുരത്താന്‍ സഹായങ്ങളും വാഗ്ദാനം ചെയ്തതാണ്. എന്നിട്ടും ലോകത്തിന്റെ പലഭാഗത്തും ഭീകരതാണ്ഡവം വര്‍ദ്ധിക്കുകയാണ്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഫ്രാന്‍സിലെ ‘ചാര്‍ലി എബ്‌ദോ’ എന്ന വാരികയ്‌ക്ക് നേരെ ഭീകരാക്രമണം നടന്നിരുന്നു. അന്ന് പത്രാധിപരും പ്രസാധകനും  കാര്‍ട്ടൂണിസ്റ്റുകളും പോലീസുകാരും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്. നാലുപതിറ്റാണ്ടിനിടയില്‍ ഫ്രാന്‍സില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു അതെന്നായിരുന്നു വാര്‍ത്ത.

പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരിലായിരുന്നു അന്നത്തെ ആക്രമണം. ഒന്‍പത് വര്‍ഷം മുമ്പ് മറ്റൊരു പത്രം പ്രസിദ്ധീകരിച്ച കാര്‍ട്ടൂണ്‍ പുനഃപ്രസിദ്ധീകരിക്കുകമാത്രമാണ് ചാര്‍ലി എബ്‌ദോ ചെയ്തിരുന്നത്. ഭീകരതയും മതവും ബന്ധപ്പെടുത്തരുതെന്ന് ഓരോ അക്രമത്തിനുശേഷവും വലിയവായില്‍ വര്‍ത്തമാനം പറയുന്നുണ്ട്. എന്നാല്‍ മതത്തിന്റെ പേരില്‍ മാത്രം അക്രമം നടത്തുന്ന ഭീകരസംഘടനയായി ഐഎസ് മാറിയിരിക്കുകയാണ്. ഇസ്ലാമിലുള്ള 90ശതമാനം പേരും ഭീകരതയ്‌ക്ക് എതിരായിരിക്കാം. എന്നാല്‍ ഭീകരരില്‍ 99 ശതമാനവും ഇസ്ലാമില്‍പ്പെട്ടവരാണെന്ന് പറയേണ്ടിവരുന്നു. പാരീസിലെ അക്രമികള്‍ അയല്‍ രാജ്യമായ ബല്‍ജിയത്തില്‍ നിന്നെത്തിയവരാണെന്ന വാര്‍ത്തയുണ്ട്. അക്രമവുമായി ബന്ധമുള്ള മൂന്നുപേരെ ബല്‍ജിയം പിടികൂടിയിട്ടുമുണ്ട്. എന്നാല്‍ മധ്യപാരീസിലെ ബാറ്റാക്ലാന്‍ തിയേറ്ററില്‍ ആക്രമണം നടത്തിയത് ഇസ്ലാമിക സ്റ്റേറ്റുമായി ബന്ധമുള്ള ഫ്രഞ്ച് പൗരന്‍ തന്നെയാണെന്നാണ് റിപ്പോര്‍ട്ട്. അക്രമികള്‍ ഫ്രഞ്ചില്‍ സംസാരിക്കുന്നത് കേട്ടതായി ദൃക്‌സാക്ഷികള്‍ പോലീസിന് മൊഴി നല്‍കി. അക്രമിയുടെ വിരലടയാളം പരിശോധിച്ചതിലൂടെയാണ് ഫ്രഞ്ച് അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചത്. തിയേറ്ററില്‍ കലാപരിപാടികള്‍ അസ്വദിക്കാനെത്തിയവരില്‍ നൂറോളം പേരെ ഇയാള്‍ ബന്ദിയാക്കുകയും തുടര്‍ന്ന് ദാരുണമായി വെടിവച്ചുകൊല്ലുകയുമായിരുന്നു. അക്രമി നൂറു റൗണ്ട് വെടിയുതിര്‍ത്തതായി പറയുന്നു.

സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയ കാറില്‍ നിന്നും മറ്റു ഭീകരരുടേതെന്നു കരുതുന്ന സിറിയന്‍ പാസ്‌പോര്‍ട്ടുകളും കണ്ടെടുത്തിട്ടുണ്ട്. ഭീകരരില്‍ ഒരാള്‍ അഭയാര്‍ത്ഥികളോടൊപ്പം ഫ്രാന്‍സിലേക്ക് കടന്നതാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. സിറിയയിലെ ഇടപെടല്‍ ഫ്രാന്‍സ് നിര്‍ത്തിയില്ലെങ്കില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ് ഭീഷണി മുഴക്കിയിരിക്കുകയാണ്. സ്റ്റാഡേ ഡി ഫ്രാന്‍സെയില്‍ പൊട്ടിത്തെറിച്ച ചാവേറുകള്‍ക്ക് സമീപത്തുനിന്ന് ഒരു സിറിയന്‍ പാസ്‌പോര്‍ട്ടും അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചു. ലെറോസ് ദ്വീപിലൂടെ അഭയാര്‍ത്ഥിയായി ഗ്രീസിലെത്തിയ ആളിന്റേതാണ് പാസ്‌പോര്‍ട്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബെല്‍ജിയം  രജിസ്‌ട്രേഷനിലുള്ള രണ്ട് കാറുകളാണ് ആക്രമണത്തിന് ഉപയോഗിച്ചിരിക്കുന്നത്.

ഭാരതമടക്കം ലോകത്തിന്റെ പലഭാഗത്തും കടന്നുകയറാനുള്ള തീവ്രപദ്ധതി ഐഎസ് ഒരുക്കിയതായി വിവരമുണ്ട്. അവരില്‍ നിന്നും പ്രേരണ ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളുണ്ട്. അവര്‍ക്ക് ഇവിടെ ഒത്താശ ചെയ്തു കൊടുക്കുന്ന മത-സാമുദായിക രാഷ്‌ട്രീയ പാര്‍ട്ടികളുടെ പെരുമാറ്റവും ശ്രദ്ധിക്കപ്പെടേണ്ടതാണ്. രണ്ടര നൂറ്റാണ്ടുമുമ്പ് കര്‍ണാടകത്തിലും കേരളത്തിലും ഭീകരതസൃഷ്ടിച്ച ടിപ്പുസുല്‍ത്താന്റെ ജന്മദിനം ആഘോഷിക്കാനുള്ള തീരുമാനമെടുത്തത് കര്‍ണാടക സര്‍ക്കാരാണ്. അതിപ്പോള്‍ മതപരമായ ചേരിതിരിവിനും ഭീകരതയ്‌ക്ക് ആക്കം കൂട്ടാനും വഴിവച്ചത് വിസ്മരിച്ചുകൂടാ. ഭീകരതയ്‌ക്കെതിരെ ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധയും ജാഗ്രതയും ശക്തമാക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്. ഭീകരര്‍ സംഭവങ്ങളുണ്ടാക്കി ശ്രദ്ധനേടുകയും ലക്ഷ്യം കൈവരിക്കുന്നതിനുമാണ് ശ്രമിക്കുന്നത്. ലോകം മുഴുവന്‍ കണ്ണുതുറന്ന് എതിര്‍ക്കേണ്ട രാക്ഷസപ്പടയായി ഐഎസിനെ കാണുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.