പാരിസ്: കിഴക്കന്‍ ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ അതിവേഗ ട്രെയിന്‍ പാളംതെറ്റി 10 പേര്‍ മരിച്ചു. പാരീസ്-സ്ട്രാസ്ബര്‍ഗ് പാതയില്‍ പരീക്ഷണത്തിനായി ഓടിച്ച ട്രെയിനാണ് എക്‌വെര്‍ഷെയ്‌മില്‍ നഗരത്തിനടുത്ത് പാളംതെറ്റിയത്. പരിശോധനക്കിടെയുള്ള അതിവേഗത്താലാണ് അപകടമെന്നും ഭീകരാക്രമണം അല്ലെന്നും അധികൃതര്‍ അറിയിച്ചു.
പാളംതെറ്റിയ ട്രെയിന്‍ തീപിടിച്ച് കനാലിലേക്കു മറിയുകയായിരുന്നു. 49 റെയില്‍വേ സാങ്കേതിക ജീവനക്കാരായിരുന്നു ട്രെയിനില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ കനാലിലേക്ക് മറിഞ്ഞതാണ് മരണസംഖ്യ ഉയര്‍ത്തിയത്.
അടുത്ത വര്‍ഷം ഗതാഗതത്തിനായി തുറന്നുകൊടുക്കുന്ന അതിവേഗപാതയിലാണ് അപകടം നടന്നത്.
















