തുറവൂര്‍: ആഹ്ലാദ പ്രകടനം കഴിഞ്ഞു മടങ്ങിയ യുവാവ് യുവതിയെ വീട്ടില്‍ കയറി ഉപദ്രവിക്കുകയും മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ അസഭ്യം പറയുകയും ചെയതു. സംഭവത്തില്‍ പട്ടണക്കാട് പഞ്ചായത്ത്ആറാം വാര്‍ഡില്‍ കിഴക്കെ ചേന്നനാട്ട് അനില്‍കുമാര്‍ പിടിയിലായി. തെരഞ്ഞടുപ്പ് വിജയാഹ്ലാദപ്രകടനം കഴിഞ്ഞു മടങ്ങവെയാണ് അനില്‍കുമാര്‍ വീട്ടില്‍ അതിക്രമിച്ചു കയറുകയും ഉപദ്രവിക്കുകയും ചെയ്തത.് ഇയാളെ പട്ടണക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. യുവതിയെ ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തതിന് ജാമ്യമില്ലാ വകുപ്പില്‍പ്പെടുത്തി കേസെടുത്തു. പട്ടണക്കാട് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് എം.കെ.ജയപാലിന്റെ ബന്ധു കൂടിയായ യുവതിയെയാണ് വീട് കയറി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: