Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ബാര്‍കോഴ സിബിഐ അന്വേഷിക്കട്ടെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2015, 09:25 pm IST
inVicharam

ബാര്‍ കോഴ പ്രശ്‌നത്തില്‍ ഗത്യന്തരമില്ലാതെയാണ് ധനകാര്യമന്ത്രി കെ.എം.മാണി രാജിവച്ചൊഴിഞ്ഞത്. പിന്നാലെ എക്‌സൈസ് മന്ത്രി കെ.ബാബുവിന്റെ കുരുക്കും മുറുകുകയാണ്. മന്ത്രി കെ. ബാബുവിന് രണ്ടുതവണയായി ഒരു കോടി രൂപ താന്‍ നേരിട്ട് കോഴ നല്‍കിയെന്ന് ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ഡോ. ബിജുരമേശ് ആവര്‍ത്തിച്ചിരിക്കുന്നു. 50 ലക്ഷം രൂപവീതം സെക്രട്ടേറിയറ്റില്‍ ചെന്നാണ് നല്‍കിയത്. ഇതുസംബന്ധിച്ച് അന്വേഷിച്ചാല്‍ താന്‍ ഏതുതരത്തിലുള്ള നുണപരിശോധനയ്‌ക്കും തയ്യാറാണെന്ന് ബിജു രമേശ് പറയുകയാണ്. ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബു നുണപരിശോധനയ്‌ക്ക് തയ്യാറാണോ എന്നും ബിജു രമേശ് വെല്ലുവിളിക്കുന്നു.

ബാര്‍ ഉടമകള്‍ പിരിച്ചെടുത്ത 25 കോടി രൂപയില്‍ 23.5 കോടിയും നല്‍കിയത് ബാബുവിനും ബാബു നിര്‍ദ്ദേശിച്ചവര്‍ക്കുമാണ്. രണ്ടുവട്ടവും സെക്രട്ടേറിയറ്റില്‍ നേരിട്ടുകൊണ്ടു പോയാണ് പണം നല്‍കിയത്. പത്തുകോടി രൂപയാണ് ബാബു ആവശ്യപ്പെട്ടത്. കൊടിയ അഴിമതിക്കാരനായ കെ. ബാബുവിനെ സംസ്ഥാന സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്. ബാബുവിനെതിരെ പരാതി നല്‍കിയെങ്കിലും വിജിലന്‍സ് അത് കേട്ടതായി പോലും നടിച്ചില്ല. കെ.എം. മാണിക്കെതിരെ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ പറഞ്ഞാല്‍ മതിയെന്നായിരുന്നു മൊഴി രേഖപ്പെടുത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥന്റെ നിലപാട്.

വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം. പോളാണ് ഈ നിര്‍ദ്ദേശം അന്വേഷണ ഉദ്യോഗസ്ഥന് നല്‍കിയത്. ബാബുവിനെതിരായ മൊഴി വിജിലന്‍സ് എഴുതിയെടുത്തില്ല എന്നതും നിസ്സാരമായി തള്ളാവുന്നതല്ല. തുടക്കം മുതല്‍ തന്നെ ഈ ഭരണം അഴിമതിയുടെ ചെളിക്കുണ്ടില്‍ വീണതാണ്. അതില്‍നിന്നു കരകയറാന്‍ ഒരു ശ്രമവും നടന്നിട്ടില്ല. ചോദിക്കാനും പറയാനും ആളില്ലെന്ന സ്ഥിതിയില്‍ കാലാവധി തീരുംവരെ കൊള്ളയടിക്കുക എന്ന നയമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചത് എന്നുവേണം കരുതാന്‍.

കഴിഞ്ഞ നവംബര്‍ ഒന്നിനാണ് കെ.എം.മാണിയുടെ കോഴക്കാര്യം പുറത്തുവന്നത്. ബാര്‍ ലൈസന്‍സ് ഫീസ് കുറച്ചുകിട്ടാനുള്ള മന്ത്രിസഭാ തീരുമാനത്തെ സ്വാധീനിക്കാന്‍ മാണിക്കുപുറമെ പല മന്ത്രിമാര്‍ക്കും കോഴ നല്‍കിയെന്ന് അന്നുതന്നെ ആരോപണമുയര്‍ന്നിരുന്നു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ദേവസ്വം മന്ത്രിയും മാത്രമല്ല എക്‌സൈസ് മന്ത്രിയുടെ പേരും അന്നു പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയെ കണ്ടശേഷം അദ്ദേഹം നിര്‍ദ്ദേശിച്ച പ്രകാരമാണ് ധനകാര്യമന്ത്രിയെ കണ്ടതെന്ന് ഇതിനകം വെളിവായിട്ടുണ്ട്.

അതിന്റെ അര്‍ത്ഥം ബാര്‍ കോഴയില്‍ കെ.എം.മാണി മാത്രമല്ല പ്രതിക്കൂട്ടിലെന്നാണ്. എന്നാല്‍ മാണിയുടെ പേരിലുള്ള ആരോപണം മാത്രമാണ് അന്വേഷിച്ച് കോടതി വരെ എത്തിയത്. എന്തുകൊണ്ട് സമാനമായ ആരോപണം ഉണ്ടായ മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ നടപടിയുണ്ടായില്ലായെന്ന കേരള കോണ്‍ഗ്രസുകാരുടെ ചോദ്യം പ്രസക്തമാണ്. ഇപ്പോള്‍ കെ.എം.മാണി തന്നെയും എനിക്ക് നീതികിട്ടിയില്ല, തന്റെ രക്തത്തിനു വേണ്ടി ദാഹിച്ചു നടക്കുന്നുണ്ടെന്ന് പറഞ്ഞിരിക്കുന്നു. ആരോപണം വന്ന ഉടന്‍തന്നെ ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ മാണി രാജിവച്ചപ്പോഴും അത് ആവര്‍ത്തിച്ചിരിക്കുകയാണ്. രാഷ്‌ട്രീയ മാന്യതയുള്ളതുകൊണ്ടുമാത്രമാണ് ഗൂഢാലോചനയുടെ ചുരുളഴിക്കാന്‍ തയ്യാറാകാത്തതെന്നും കെ.എം.മാണി സൂചിപ്പിച്ചിരുന്നു. തനിക്ക് കിട്ടാത്ത നീതി മറ്റു പലര്‍ക്കും കിട്ടി എന്ന മാണിയുടെ പരിഭവത്തില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. അതിനു പുറകെയാണ് മന്ത്രി ബാബുവിനെതിരായ പുതിയ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്.

ബാര്‍ കോഴ ലഹരി യുഡിഎഫിനെയും സര്‍ക്കാരിനെയും വിടാന്‍ പോകുന്നില്ല. ബാബുവിനെതിരായ ആരോപണം മജിസ്‌ട്രേറ്റിന് മുന്നില്‍ മൊഴിയായി നല്‍കിയതാണ്. ബിജുരമേശ് അതില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ തുടരന്വേഷണം നടക്കാതെ പറ്റില്ല. നിയമം നിയമത്തിന്റെ വഴിയെ എന്ന് ആവര്‍ത്തിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ മന്ത്രിസഭയിലെ അംഗങ്ങളോട് ഇരട്ടനീതി കാട്ടുന്നത് മിതമായ ഭാഷയില്‍ പറഞ്ഞാല്‍ അമാന്യമാണ്. അക്കാര്യം യുഡിഎഫില്‍ തന്നെ ഉയര്‍ന്നുകഴിഞ്ഞു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭാ ഉപാദ്ധ്യക്ഷനുമായ പി.ജെ.കുര്യന്‍ തുറന്നടിക്കുകയും ചെയ്തു. കെ.എം.മാണിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിച്ച സമീപനം ബാബുവിന്റെ കാര്യത്തിലും ഉണ്ടാകാത്തതില്‍ കുര്യന്‍ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അഴിമതിയുടെ കറപുരണ്ട കൈകള്‍ ഏതായാലും അവയെല്ലാം തന്നെ വെളിയില്‍ വരണം. അത്തരക്കാരെ സംരക്ഷിക്കുന്ന രീതി മുഖ്യമന്ത്രി ഉപേക്ഷിക്കണം.

കോണ്‍ഗ്രസ് നയിക്കുന്ന കേരളത്തിലെ അവസാന മന്ത്രിസഭയായി ഇത് മാറാനാണ് എല്ലാ സാധ്യതയും. എക്‌സൈസ് മന്ത്രിസ്ഥാനത്തുനിന്നും കെ.ബാബുവിനെ മാറ്റിനിര്‍ത്തുക എന്നതാണ് ആദ്യം ചെയ്യേണ്ട കൃത്യം. ബാബുവിനെ മന്ത്രിസ്ഥാനത്തിരുത്തിക്കൊണ്ട് കേരളത്തിലെ അന്വേഷണ ഏജന്‍സികള്‍ ബാര്‍ കോഴ അന്വേഷിച്ചാല്‍ പ്രതികള്‍ രക്ഷപ്പെടുകയേയുള്ളൂ. അതുകൊണ്ടുതന്നെ ബാര്‍ കോഴ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കണം. മുഖ്യമന്ത്രി നിരപരാധിയാണെങ്കില്‍ ചെയ്യേണ്ടത് അതാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.