കോഴിക്കോട്: ബാര്‍കോഴക്കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തുന്ന സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായി കോഴിക്കോട് കളക്ടറേറ്റിന് മുന്നില്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
എരഞ്ഞിപ്പാലത്തുനിന്ന് പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രകടനം കളക്ടറേറ്റിന് മുന്നില്‍ സമാപിച്ചു. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം അഖില്‍പ്രേം ഉദ്ഘാടനം ചെയ്തു. ജില്ലാ അധ്യക്ഷന്‍ കെ. പ്രേംജിത്ത് അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച നേതാക്കളായ കെ. ബബീഷ്, സിനൂബ്‌രാജ്, ദിബിന്‍, അനീഷ് കുറ്റല്ലൂര്‍, റിനീഷ്, ഷാലു, ബബീഷ് ഉള്ളിയേരി, എസ്. അഖില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോഴിക്കോട് കലക്‌ട്രേറ്റിന് മുന്നില്‍ യുവമോര്‍ച്ച പ്രവര്‍ത്തകര്‍
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ കോലം കത്തിച്ച് പ്രതിഷേധിക്കുന്നു
















