തിരുവനന്തപുരം: ജയന്‍ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജയന്‍ സ്മാരക അവാര്‍ഡിന് പ്രമുഖ പത്ര പ്രവര്‍ത്തകനും നോവലിസ്റ്റുമായ പ്രദീപ് ചാത്തന്നൂര്‍ അര്‍ഹനായി. 25 വര്‍ഷം മാധ്യമരംഗത്ത് പ്രവര്‍ത്തിച്ച പ്രദീപ് ചാത്തന്നൂരിന് മാധ്യമരംഗത്തെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. ഈ അവാര്‍ഡ് മുന്‍കാലങ്ങളില്‍ ശ്രീകുമാരന്‍തമ്പി, മലയാള സിനിമാരംഗത്തെ കുലപതി ശശികുമാര്‍, ഗാനരചയിതാക്കളായ പൂവച്ചല്‍ ഖാദര്‍, ബിച്ചു തിരുമല എന്നിവര്‍ക്കാണ് നല്‍കപ്പെട്ടത്. 10,001 രൂപയും നടന്‍ ജയന്റെ ചിത്രം ആലേഖനം ചെയ്ത ശില്‍പ്പവും പ്രശംസാ പത്രവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ജയന്റെ 35-ാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 16 ന് തിരുവനന്തപുരം പൂര്‍ണ ആഡിറ്റോറിയത്തില്‍ ജയന്റെ സഹപ്രവര്‍ത്തകനും സിനിമാ നിര്‍മ്മാതാവും ക്യാമറാമാനുമായ കല്ലിയൂര്‍ ശശി അവാര്‍ഡ് സമ്മാനിക്കുമെന്ന് ജയന്‍ സാംസ്‌കാരിക വേദി പ്രസിഡന്റ് ബി. സജീവനും ജയന്‍ സാംസ്‌കാരിക വേദി സെക്രട്ടറി എം. നാഷിദും അറിയിച്ചു.
















