മനസ്സിന് രണ്ടു ഭാഗങ്ങള്‍ ഉണ്ട്. ഒന്ന് ലക്ഷൃത്തിലേക്ക് ഉറ്റുനോക്കുന്നു. സാക്ഷാത്കാരം ആഗ്രഹിക്കുന്നു. മറ്റേത് ബാഹ്യലോകത്തിലേക്ക് നോക്കുന്നു. ഇവ തമ്മില്‍ പിടിവലി ?എന്തായാലും നടക്കും. മനസ്സിലെ ചിന്തകളുമായി ബന്ധിക്കാതെ, അവയ്ക്ക് പ്രാധാന്യം നല്‍കാതെ മുന്നോട്ടുപോയാല്‍ പ്രശ്നമില്ല.
പലപ്പോഴും മനസ്സിനെ വഴിയില്‍ വെച്ചിരിക്കുന്ന കണ്ണാടിയോട് ഉപമിക്കാം. വഴിയില്‍ക്കൂടി നായ പോയാലും പൂച്ച പോയാലും ആട് പോയാലും കണ്ണാടിയില്‍ അതെല്ലാം കാണാം .അതുപോലെ കാണുന്നതിലും കേള്‍ക്കുന്നതിലും നമ്മുടെ മനസ്സ് ഭ്രമിച്ചുപോകാം. എന്നാല്‍ കണ്ണാടിയുടെ ഒരു ഗുണം മനസ്സിനില്ല. കണ്ണാടിയില്‍ എല്ലാം തെളിഞ്ഞുകണ്ടാലും ഒന്നും അതിനെ ബാധിക്കില്ല. എല്ലാം അപ്പപ്പോള്‍ മാഞ്ഞുപോകും. അതിന് ഒന്നിനോടും ബന്ധമില്ല. നമ്മുടെ മനസ്സിന് കണ്ണാടിയുടെ ഗുണം ഉണ്ടാവണം. കാണുന്നതും കേള്‍ക്കുന്നതും എല്ലാം വഴിവക്കിലെ ദ!ൃശ്യം പോലെ നമ്മള് ഉപേക്ഷിക്കണം. ഒന്നിനോടും ആവശ്യത്തിലേറെ കെട്ടുപാടുകള്‍ പാടില്ല. ?ഈ വരികയും പോകുകയും ചെയ്യുന്ന ചിന്തകളെല്ലാം മനസ്സിന്റെ സ്വഭാവമാണ്. ആത്മാവിന് ബാധകമല്ലെന്ന് നമ്മള് അറിയണം. ദൃഢമായി ഉള്‍ക്കൊള്ളണം. ഒരു സാക്ഷിയെപ്പോലെ കഴിയണം.
ആഗ്രഹങ്ങള്‍ക്കും മോഹങ്ങള്‍ക്കും അടിപെട്ട് വീണുപോയാല്‍ എല്ലാം തകര്‍ന്നു എന്നു ചിന്തിച്ചു നിരാശപ്പെട്ട് അവിടെ വീണ്കിടക്കരുത്. വീഴ്ചയില്‍ നിന്ന് എഴുന്നേല്‍ക്കണം. വീഴുന്നത് എഴുന്നേല്‍ക്കാന്‍വേണ്ടിയാണ്. വീണ്ടും വീഴാതിരിക്കാന്‍ വേണ്ടിയാണ് എന്നു കരുതണം. ജയവും തോല്‍വിയും ജീവിതത്തിന്റെ സ്വഭാവമാണ്. ഇനിയുള്ള ചുവടുകള്‍ ജാഗ്രതയോടെ മുന്നോട്ടുവെയ്ക്കണം. മഹാത്മക്കളുടെ മാര്‍ഗ്ഗദര്‍ശനം വളരെ പ്രധാനമാണ്. ആധ്യാത്മിക ഗ്രന്ഥങ്ങള്‍ നമുക്ക് വിവേകവും സമാധാനവും പകര്‍ന്നു തരും. ഇതിന്റെ കൂടെ നമ്മുടെ പ്രയത്നം, അതായത് സാധനയും ആവശ്യമാണ്. സാക്ഷാത്കാരത്തിന്റെ തൊട്ടുമുന്‍പത്തെ നിമിഷം വരെ വളരെ ശ്രദ്ധയോടെ നീങ്ങണം
ഈശ്വരസാക്ഷാത്കാരത്തിനുള്ള മക്കളുടെ എല്ലാപ്രയത്നങ്ങളിലും സാധനയിലും അമ്മ കൂടെ ഉണ്ടാവും. മക്കള്‍ വീണാലും പിടഞ്ഞെണീക്കണം. ഏതു വീഴ്ചയെയും ഉയര്‍ച്ചയായി മാറ്റാന്‍ അമ്മ മക്കളോടൊപ്പം ഉണ്ടായിരിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: