അസത്യവും അധര്‍മ്മവും, സത്യവും ധര്‍മ്മവും ഇവ രണ്ടും രണ്ടു വഴികളിലാണ്. ഒന്ന് നരകത്തിലേക്കു പോകുന്ന വഴിയും രണ്ട് മോക്ഷത്തിലേക്കു പോകുന്ന വഴിയുമാണ്. ഇവ രണ്ടും മനുഷ്യനില്‍ തന്നെയാണ് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ ആദ്യം മനുഷ്യന് അറിവുകേടും അധര്‍മ്മവുമാണ് നരകമായിട്ടിരിക്കുന്നത്. അതു പോലെ തന്നെ സത്യവും ധര്‍മ്മവുമാണ് സ്വര്ഗ്ഗമായിട്ടിരിക്കുന്നത്.
ഈ സത്യധര്മ്മാദികളെക്കൊണ്ടു നിത്യവും ജീവിക്കുന്നതിന് അനുഭവസ്ഥതയായ ഒരു തിരിച്ചറിവ് അല്ലെങ്കില്‍ ബോധം യഥാര്ത്ഥവാനായ ഗുരുവിനേയുള്ളു. തന്റെ അറിവു കൊണ്ടുള്ള സല്‍പ്രവൃത്തികളാകുന്നു കലിയോടു യുദ്ധം ചെയ്ത ഖഡ്ഗം. കലി തന്നെയാണ് അസത്യവും അധര്‍മ്മവും. ഈ ഖഡ്ഗത്തിന് ഇരു വശവും മൂര്‍ച്ചയുണ്ട്. ഒരു വശത്തെ മൂര്‍ച്ച തങ്ങളില്‍ തന്നെ ഉണ്ടാകുന്ന പരദ്രോഹത്തെ സംഹരിക്കും.
തന്നിലുള്ള പരദ്രോഹത്തെ സംഹരിക്കാതിരുന്നാല് തന്മൂലം തന്നില്‍ ദുഃഖം വരുത്തി സുഖത്തെ സംഹരിക്കും. അതു പോലെ മറ്റുള്ളവരിലും ഈ അവസ്ഥയെ ഇതുപോലെ സംഹരിക്കപ്പെടും. ഇതിനാണ് ഖഡ്ഗി അവതാരവും കലിസംഹാരവും എന്നു പറയുന്നത്. കലിയുഗത്തിലെ ഖഡ്ഗിയവതാരം ഇതല്ലാതെ മറ്റൊന്നല്ല. മറ്റൊന്നായി വരുമെന്ന് ആരും കാത്തിരിക്കേണ്ട ആവശ്യമില്ല. യഥാര്‍ത്ഥമായ ബോധമാണ് ഖഡ്ഗിയവതാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: