ന്യൂദല്‍ഹി: പാകിസ്ഥാന്‍ സ്വീകരിക്കാന്‍ തയ്യാറായാല്‍ വര്‍ഷങ്ങളായി ഭാരതത്തില്‍ കഴിയുന്ന പാകിസ്ഥാന്‍ ബാലന്‍ റംസാനെ കൈമാറാന്‍ തയ്യാറാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ട്വിറ്ററിലൂടെയാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. റംസാന്റെ മാതാവ് റസിയ കഴിഞ്ഞ ദിവസം കറാച്ചിയിലെത്തി ഇന്ത്യന്‍ ഹൈക്കമീഷണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു ഇതിനു പിന്നാലെയാണ് ആഭ്യന്തര മന്ത്രാലയം റംസാനെ വിട്ടു നല്‍കുന്നത് സംബന്ധിച്ച് ഇങ്ങനെ പ്രതികരിച്ചത്.
അതേസമയം ഭോപ്പാലിലെത്തി മകനെ കാണുന്നതിന് റസിയയ്‌ക്ക് വീസ അനുവദിക്കുന്നതിനുളള നടപടികള്‍ മന്ത്രാലയം തയ്യാറാക്കിയിട്ടുണ്ടെന്നും സുഷമ വ്യക്തമാക്കി.
പാകിസ്ഥാനില്‍ കുടുങ്ങിപ്പോയ ഇന്ത്യന്‍ വംശജ ഗീതയെ ഇന്ത്യയില്‍ തിരിച്ചെത്തിച്ചതോടെയാണ് റംസാന്റെ വാര്‍ത്ത മാധ്യമങ്ങളില്‍ നിറഞ്ഞത്. ബംഗ്ലാദേശില്‍ നിന്നും അബദ്ധത്തില്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തുകയായിരുന്നു റംസാന്‍.
10 വര്‍ഷം മുമ്പാണ് റസിയയെ ഉപേക്ഷിച്ച് റംസാനുമായി പിതാവ് ബംഗ്ലാദേശില്‍ എത്തിയത്. ബംഗ്ലാദേശില്‍ വെച്ച് അയാള്‍ പുനര്‍:വിവാഹം ചെയ്തു. എന്നാല്‍, രണ്ടാനമ്മയുടെ പീഡനം സഹിക്കാനാകാതെ വന്നപ്പോള്‍ റംസാന്‍ അവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു. ഇന്ത്യബംഗ്‌ളാദേശ് അതിര്‍ത്തിയിലത്തെിയ റംസാനെ നാലുവര്‍ഷം മുമ്പ് പൊലീസ് പിടികൂടി ഭോപാല്‍ ചൈല്‍ഡ്‌ലൈനില്‍ എത്തിക്കുകയായിരുന്നു.
















