Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാലിയെ വധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 09:13 pm IST
inSamskriti

സുമാലിക്ക് കേതുമതിയെന്ന തന്റെ ഭാര്യയില്‍ പ്രഹസ്തന്‍, വികടന്‍, ധുമ്രാക്ഷന്‍, അകമ്പനന്‍, സുപാര്‍ശ്വന്‍, ദണ്ഡന്‍, സംഹ്രാദി, പ്രജംഘന്‍, കാലധനുസ്സ്, ബാസശ്രവണന്‍ എന്നിങ്ങനെ പത്ത് പുത്രന്മാരും ബക, പുഷ്‌പോത്കട, കൈകസി, കുംഭീനസി എന്നിങ്ങനെ നാല് പുത്രിമാരും ജനിച്ചു.

മാലിക്ക് വസുധ എന്ന പത്‌നിയില്‍ അനലന്‍, അനിലന്‍, വരന്‍, സമ്പാദി എന്നിങ്ങനെ നാല് പുത്രന്മാര്‍ ജനിച്ചു. മക്കളോടും പടയോടുംകൂടി മൂവരും ത്രിലോകങ്ങളിലുള്ളവരേയും ദ്രോഹിച്ചുകൊണ്ട് നടമാടാന്‍ തുടങ്ങി. ദേവന്മാരും താപസരും യക്ഷഗന്ധര്‍വ്വന്മാരും അവരെ ഭയന്ന് ഗുഹകളില്‍ അഭയം പ്രാപിച്ചു.

എല്ലാവരും കൂടി കൈലാസത്തില്‍ ചെന്ന് പരമശിവനോട് സങ്കടംബോധിപ്പിച്ചു. എന്നാല്‍ പരമശിവന്‍ ഇവരുടെ അച്ഛനായ സുകേശന്‍ തന്റെ സേവകനായതുകൊണ്ട് താന്‍ ഇവരെ വധിക്കുന്നില്ലെന്നും വൈകുണ്ഠത്തില്‍പോയി ശ്രീനാരായണനോട് സങ്കടം ബോധിപ്പിക്കാനും നിര്‍ദ്ദേശിച്ചു. മഹാദേവ നിര്‍ദ്ദേശമനുസരിച്ച് അവര്‍ വൈകുണ്ഠത്തില്‍ ചെന്ന് നാരായണനെ സ്തുതിച്ച് തങ്ങളുടെ സങ്കടാവസ്ഥ വിവരിച്ചു. ഇനി അവരില്‍നിന്ന് ഉപദ്രവമുണ്ടാകുമ്പോള്‍ തന്നെ അറിയിച്ചാല്‍ താന്‍ വന്ന് അവരെ നിഗ്രഹിക്കാമെന്ന് വൈകുണ്‌ഠേശ്വരന്‍ അവര്‍ക്ക് വാക്കുനല്‍കി.

ഈ വിവരങ്ങള്‍ കേട്ടറിഞ്ഞ മാല്യവാന്‍ അനുജന്മാരോട് പറഞ്ഞു, യൗവനത്തിളപ്പില്‍ നാം ചെയ്തുകൂട്ടുന്ന ദ്രോഹപ്രവര്‍ത്തികളെക്കുറിച്ച് ദേവന്മാര്‍ ശ്രീപരമേശ്വരനോട് ഉണര്‍ത്തിച്ചു. നമ്മുടെതാതനായ സുകേശനോടുള്ള പ്രിയംമൂലം അദ്ദേഹം നമ്മളെ കൊല്ലുന്നില്ലെന്നും പ്രശ്‌ന പരിഹാരത്തിനായി ശ്രീനാരായണനെ ശരണംപ്രാപിക്കാനും അദ്ദേഹം നിര്‍ദ്ദേശിച്ചു. അതിന്‍പ്രകാരം അവരെല്ലാം ജഗത്രയപാലകനെ കാണുകയും വൈകുണ്‌ഠേശന്‍ ഇതിന് പരിഹാരം ചെയ്തുകൊള്ളാമെന്ന് ദേവന്മാര്‍ക്ക് വാക്കുനല്‍കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് നാം വളരെ സൂക്ഷിക്കണം. പണ്ടും ദൈത്യന്മാരുടെ ശല്യം സഹിക്കാതായപ്പോള്‍ പലതവണ അദ്ദേഹം അവരെ നശിപ്പിച്ചിട്ടുണ്ട്. അതുകൊണ്ട് നാം കൂടിയാലോചിച്ച് ഒരു നല്ല തീരുമാനം കൈക്കൊള്ളേണ്ടതായിട്ടുണ്ട്.

മാല്യവാന്റെ വാക്കുകേട്ട് അനുജന്മാര്‍ പ്രതിവചിച്ചു. ആദിനാരായണനില്‍ യാതൊരു കുറ്റവുമില്ല. എല്ലാത്തിനും കാരണം ദേവന്മാരാണ്. അതുകൊണ്ട് അവരുടെ ഗര്‍വിനെയാണ് അടക്കേണ്ടത്. അതിന് എത്രയും പെട്ടെന്ന് പാതാളത്തിലുള്ള ദൈത്യസേനകളെ വരുത്തി ദേവന്മാരെ അമര്‍ച്ചചെയ്യണം. അങ്ങനെ അങ്ങുമിങ്ങും പാതാളത്തിലുമുള്ള അസുരന്മാരെ ഒരുമിച്ചുകൂട്ടി അവര്‍ യുദ്ധത്തിനൊരുങ്ങി. എതിരാളികള്‍ വന്ന് യുദ്ധത്തിനൊരുമ്പെട്ടപ്പോള്‍ ദേവേന്ദ്രന്‍ വൈകുണ്ഠത്തിലേക്ക് ദൂതനെ പറഞ്ഞുവിട്ടു. വിവരമറിഞ്ഞ നാരായണന്‍ ഗരുഢാരൂഢനായി എത്തി, അസുരരാക്ഷസ സൈന്യത്തെ എതിരിട്ടു. മിന്നല്‍പതിക്കുന്നപോലെ ശരജാലങ്ങള്‍ ഏറ്റ് ശത്രുക്കള്‍ ഒട്ടുമുക്കാലും കാലപുരി പ്രാപിച്ചു. സൈന്യങ്ങളുടെ നാശംകണ്ട് ക്ഷുഭിതരായി സുമാലിയും മാലിയും ഭഗവാനെ എതിരിട്ടു. ഘോരയുദ്ധത്തിനൊടുവില്‍ മാലിയെ ഭഗവാന്‍ വധിച്ചു. അവസാനം ഗത്യന്തരമില്ലാതെ മാല്യവാന്‍ സുമാലിയോടുകൂടി പടക്കളത്തില്‍നിന്നും ഓടി. പാതാളത്തില്‍ അഭയംതേടി.

പാതാളത്തില്‍ വസിച്ചുകൊണ്ടിരിക്കെ കുറെനാളുകള്‍ക്കു ശേഷം സുമാലിക്ക് ഭൂമിയിലെ വിശേഷങ്ങള്‍ അറിയണമെന്നും തങ്ങളുടെ കൂട്ടത്തില്‍ പെട്ട ആരെല്ലാം ജീവിച്ചിരിപ്പുണ്ടെന്നും തങ്ങള്‍ക്ക് ബന്ധുക്കള്‍ ആരെല്ലാമുണ്ടെന്നും കണ്ടുപിടിക്കണമെന്നുമുള്ള ഒരു ആശ സംജാതമായി.

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.