Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അസഹിഷ്ണുത നെഹ്‌റുവിൻെറ കാലം മുതലുള്ളതെന്ന് വിവേക് ദെബ്രോയി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 5, 2015, 07:28 pm IST
in India

ന്യൂദൽഹി: അസഹിഷ്ണുത ഭാരതത്തിൽ എന്നുമുണ്ടായിരുന്നുവെന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധനും നിതി ആയോഗ് അംഗവുമായ വിവേക് ദെബ്രോയി.നെഹ്‌റു പ്രധാനമന്ത്രിയായിരുന്ന കാലത്ത് പ്രമുഖ പത്രപ്രവർത്തകൻ അലക്‌സാണ്ടർ കാംപ്‌ബെൽ, ഭാരതഹൃദയം (ഹാർട്ട് ഓഫ് ഇന്ത്യ) എന്നൊരു പുസ്തകം രചിച്ചു.

അത് അന്നും ഇന്നും പ്രസക്തിയുള്ള ഒന്നായിരുന്നു. നെഹ്‌റുവിനെപ്പറ്റിയും, ഭാരതത്തിലെ സോഷ്യലിസത്തെക്കുറിച്ചും ആസൂത്രണകമ്മീഷെനപ്പറ്റിയും ബാലിശമായ ചില ആരോപണങ്ങൾ ഉണ്ടെന്നു പറഞ്ഞ് അന്ന് ആ പുസ്തകം ഭാരതത്തിൽ നിരോധിച്ചു. ഇന്നും അതിന് രാജ്യത്തെങ്ങും വിലക്കുണ്ട്. ഭാരതത്തിൽ ഒന്നിനും വിലക്കുണ്ടാകരുതെന്ന് വാദിക്കുന്നവർ ഇതെക്കുറിച്ച് മിണ്ടുന്നില്ല. വിവേക് ദെബ്രോയി ഒരു പ്രമുഖ ഇംഗഌഷ് പത്രത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

രണ്ടാം പഞ്ചവൽസര പദ്ധതിക്കാലത്ത് അത് പരിശോധിക്കാൻ സാമ്പത്തിക വിദഗ്ധരുടെ സമിതി രൂപീകരിച്ചു. സമിതി അംഗമായ ഡോ. ബി.ആർ. ഷേണായി അതിനെ എതിർത്തു. ഭാരതത്തിൻെറ നയരൂപീകരണ ചരിത്രത്തിൽ ഷേണായിയുടെ പേര് നിങ്ങൾ കേട്ടിട്ടുണ്ടോ.. ഇല്ല. അതോടെ അദ്ദേഹത്തെ ഒറ്റപ്പെടുത്തിക്കളഞ്ഞു. ഭാരതത്തിൽ ജോലി ലഭിക്കാതെ ഒടുവിൽ സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) അഭയം തേടേണ്ടി വന്നു. വിവേക് ദെബ്രോയി പറഞ്ഞു.

എനിക്ക് വ്യക്തിപരമായും നിരവധി ബുദ്ധിമുട്ടുണ്ടായി.

ഞാൻ കൊൽക്കത്ത പ്രസിഡൻസി കോളേജിലാണ് പഠിച്ചത്. പഠന ശേഷം അവിടെ എക്കണോമിക്‌സ് വിഭാഗത്തിൽ ജോലിക്ക് ശ്രമിച്ചു. അന്ന് എക്കണോമിക്‌സ് വിഭാഗം തലവൻ ദീപക് ബാനർജി പറഞ്ഞു ഇവിടെ നിങ്ങൾക്ക് ജോലി ലഭിക്കില്ല, കാരണം ഇവിടെ എല്ലാവരും ഇടതുപക്ഷക്കാരാണ്. എല്ലാ വിദഗ്ധരും ഇടതുപക്ഷക്കാരാണ്. ഞാൻ പിന്നെ പൂനയിലേക്ക് പോകുകയായിരുന്നു. അദ്ദേഹം പറഞ്ഞു.

2002ൽ ഞാൻ തലവനായിരുന്ന രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ടിൽ ഒരു സമ്മേളനം വിളിച്ചു. ഭാരതം എന്തായിരിക്കണം, ഭാരത സമൂഹം എങ്ങനെയായിരിക്കണം എന്നതായിരുന്നു വിഷയം. ഇടതുപക്ഷത്തെ നിരവധി പ്രമുഖർ പങ്കെടുത്ത സമ്മേളനത്തിലേക്ക് ഞാൻ ഓർഗനൈസർ എഡിറ്റർ ശേഷാദ്രിചാരിയെയും ക്ഷണിച്ചിരുന്നു. സെമിനാറിൻെറ അന്ന് ഒരു പത്രത്തിൽ വാർത്ത വന്നു. കോൺഗ്രസിന്റെ ചിന്താവേദി ഓർനൈസർ എഡിറ്ററെ ക്ഷണിച്ചുവെന്നായിരുന്നു വാർത്ത. അന്നു രാവിലെ ജനപഥ് നമ്പർ പത്തിൽ നിന്ന് വിളി വന്നു.

മാഡം (സോണിയ) എന്നോട് പറഞ്ഞിട്ട് വിളിക്കുകയാണ്, നിങ്ങൾ ശേഷാദ്രിചാരിക്കുള്ള ക്ഷണം പിൻവലിക്കണം. എന്നായിരുന്നു കോൾ. ക്ഷണിച്ചു കഴിഞ്ഞു, മാഡത്തിന് വേണമെങ്കിൽ എന്നെ വിളിക്കാം എന്നായിരുന്നു ഞാൻ മറുപടി നൽകിയത്. പത്തു മിനിറ്റിനുള്ളിൽ വീണ്ടും വിളി വന്നു. ശേഷാദ്രിചാരി എന്താണ് പ്രസംഗിക്കുന്നതെന്ന് എഴുതി നൽകാൻ പറയുമോ. അത് മാഡത്തിന് (സോണിയക്ക്) ഒന്നു കാണണം. അത് ഞാൻ ചെയ്യില്ലെന്നു പറഞ്ഞു. പത്തു മിനിറ്റിനു ശേഷം വീണ്ടും കോൾ. ഗോധ്രയെപ്പറ്റി ശേഷാദ്രിചാരി പ്രസംഗിച്ചാൽ എന്തു സംഭവിക്കും എന്നായിരുന്നു ചോദ്യം. ഇതിനകം സംഭവം വിവാദമായി. പ്രമുഖ കോൺഗ്രസ് നേതാക്കൾ സെമിനാറിൽ നിന്ന് വിട്ടുനിന്നു. പക്ഷെ ഞാൻ സെമിനാർ നടത്തി.

2004ൽ ലവീഷ് ഭണ്ഡാരിയും ഞാനും ചേർന്ന് സംസ്ഥാനങ്ങളിലെ സാമ്പത്തിക സ്വാതന്ത്ര്യത്തെപ്പറ്റി ഒരു പഠനം നടത്തി സംസ്ഥാനങ്ങളുടെ നിലവാരം വിലയിരുത്തുകയായിരുന്നു ലക്ഷ്യം. ഗുജറാത്തായിരുന്നു ഒന്നാമത് എത്തിയത്. 2005ൽ ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് വന്നു. ഒരു പത്രത്തിൽ ഒന്നാം േപജിൽ വാർത്ത വന്നു, കോൺഗ്രസ് ചിന്താവേദി ഗുജറാത്തിന് ഒന്നാം സ്ഥാനം നൽകിയെന്നായിരുന്നു തലക്കെട്ട്.

അന്ന് സോണിയ ഒരു കുറിപ്പ് എനിക്ക് നൽകി. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിക്കുന്ന എന്തും രാഷ്‌ട്രീയപരമായി അംഗീകരിക്കണം. അത് അസ്വീകാര്യമാണെന്നു പറഞ്ഞ് ഞാൻ രാജി നൽകി. അന്ന് ഞാൻ അർജുൻ സെൻഗുപ്ത കമ്മീഷനിൽ അംഗമായിരുന്നു. എന്നെ അതിൽ നിന്ന് പുറത്താക്കി. ആസൂത്രണ കമ്മീഷന്റെ രണ്ട് ദൗത്യ സേനകളിൽ ഞാൻ അംഗമായിരുന്നു. അവയിൽ നിന്നെല്ലാം എന്നെ പുറത്താക്കി.

അസഹിഷ്ണുത വളരുന്നുവെന്ന വാദം ശരിയല്ല. എന്നാൽ ബുദ്ധിജീവികളുടെ ഇടയിൽ എന്നും അസഹിഷ്ണുതയുണ്ടായിരുന്നു. അദ്ദേഹം തുടർന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രതികരണ ശേഷിയുള്ള ജനതയ്‌ക്കേ ശക്തമായ ഭരണകൂടം സൃഷ്ടിക്കാനാകൂ : നിവിൻ പോളി

India

ഭാരതത്തിലെ ആദ്യത്തെ വന്ദേ ഭാരത് കാർഗോ ട്രെയിൻ കോട്ടയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചു; വേഗത മണിക്കൂറിൽ 145 കിലോമീറ്റർ

Football

ലോകകപ്പ് ഫൈനലിലെ ആക്രമണം, വില്ലന്‍ പരിവേഷം; എന്‍സോയെ റയലിനും വേണ്ട!

Football

റോഡ്രിയും മാഡ്രിഡിലേക്ക്

Cricket

വൈഭവ് സൂര്യവംശി കുതിക്കുകയാണ്… ഐസിസി ടി20 ബാറ്റിംഗ് റാങ്കിംഗില്‍ വന്‍ നേട്ടം

പുതിയ വാര്‍ത്തകള്‍

രാജ്യത്തിന് അഭിമാനമായി മലയാളി ലോങ് ജമ്പ് താരം; കോമൺവെൽത്ത് ഗെയിംസിൽ വെള്ളി, സ്വർണം കൈവിട്ടത് വെറും ആറ് സെന്റിമീറ്ററിൽ

കാട്ടുപോത്ത് ആക്രമണം; കൊല്ലത്ത് വയോധികന് ദാരുണാന്ത്യം

കോമണ്‍വെത്ത് ഗെയിംസ് 2026: നീരജ് ചോപ്ര ഇന്നിറങ്ങും; മത്സരം ഉച്ചയ്‌ക്ക് 2.25ന്

ഐസ്ക്രീം വില്പന നടത്തുന്ന യുവാവിനൊപ്പം 12 കാരി നാടുവിട്ട സംഭവം, യുവാവിനെതിരെ പോക്സോ

അര്‍ജന്റീനയെ ലോകകപ്പില്‍ നിലനിര്‍ത്താന്‍ റഫറിമാര്‍ ശ്രമിച്ചതിന് കൂടുതല്‍ തെളിവുകള്‍; ‘എംബോളോയെ പുറത്താക്കിയത് തെറ്റ്’

ഇല്ല, ഇനിയൊരു മടങ്ങിവരവില്ല: നെയ്‌മര്‍

7000 യുവാക്കള്‍ക്ക് എച്ച്‌ഐവി: കോളജുകളിൽ എച്ച്ഐവി പരിശോധനയ്‌ക്ക് തുടക്കമായി

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

ശബരിമലയില്‍ നിറപുത്തരി ആഗസ്ത് 3ന്; 2ന് നട തുറക്കും

രവീന്ദ്രവര്‍മ്മ അംബാനിലയം രചിച്ച മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ എന്ന പുസ്തകത്തിന്റെ കവര്‍ പ്രകാശനം തപസ്യ സംസ്ഥാന സംഘടനാ കാര്യദര്‍ശി രജിത്കുമാര്‍, സംസ്ഥാന ഉപാധ്യക്ഷന്‍ പ്രസന്നകുമാര്‍ കടമ്മനിട്ട എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചപ്പോള്‍

മേല്‍വിലാസം ഇല്ലാത്തവന്റെ യാത്രകള്‍ കവര്‍ പേജ് പ്രകാശനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.