ന്യൂയോര്‍ക്ക്: അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷന് പതിനഞ്ചു വയസായി. 2002 നവംബര്‍ രണ്ടിനാണ് സ്‌റ്റേഷന്‍ ശൂന്യാകാശത്ത് എത്തിയത്. 454,000 കിലോഭാരവും ഒരു ഫുട്‌ബോള്‍ മൈതാനത്തിന്റെ വലിപ്പവും ഉള്ള ബഹിരാകാശ സ്‌റ്റേഷനില്‍ അതിസമ്മര്‍ദ്ദമുള്ള 15 അറകളും യാത്രികര്‍ക്കുള്ള ആറു ബെഡ് റൂമുകളുമുണ്ട്.
പതിനഞ്ചു വര്‍ഷത്തിനിടെ 45 സംഘങ്ങളാണ് ഇതില്‍ താമസിച്ച് പരീക്ഷണ ഗവേഷണങ്ങള്‍ നടത്തിയിട്ടുള്ളത്. ജീവശാസ്ത്രം, ഊര്‍ജ്ജതന്ത്രം, ജ്യോതിശാസ്ത്രം, ഉല്‍ക്കാശാസ്ത്രം പന്നിവയടക്കം വിവിധ മേഖലകളിലാണ് ഇവിടെ ഗവേഷണം നടക്കുന്നത്. മൊത്തം 17 രാജ്യങ്ങളില്‍ നിന്നുള്ള 220 പേരാണ് ഇതില്‍ താമസിച്ചിട്ടുള്ളത്.
ഇത്രയും വര്‍ഷം കൊണ്ട് അന്താരാഷ്‌ട്ര ബഹിരാകാശ സ്‌റ്റേഷന്‍ ഭൂമിക്കു ചുറ്റും 87,600 തവണയാണ് കറങ്ങിയത്. ബഹിരാകാശ യാത്രികര്‍ അറ്റകുറ്റപ്പണികള്‍ക്കും മറ്റുമായി 189 സ്‌പേസ് വാക്ക്( പുറത്തിറങ്ങിയുള്ള സഞ്ചാരം) നടത്തിയത്. അമേരിക്കന്‍ ആസ്‌ട്രോനോട്ട് സ്‌കോട്ട് കെല്ലിയാണ് ഇതില്‍ കൂടുതല്‍ കാലം താമസിച്ച വ്യക്തി, 382 ദിവസം. 522 ദിവസങ്ങള്‍ താമസിക്കാനാണ് കെല്ലിയുടെ പദ്ധതി. ബഹിരാകാശവാസം മനുഷ്യരിലുണ്ടാക്കുന്ന മാറ്റം പഠിക്കുകയാണ് ലക്ഷ്യം.
















