കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മുന്‍ നിയമസഭാ സ്പീക്കര്‍ ഹാഷിം അബുദുള്‍ ഹാലിം അന്തരിച്ചു. അദ്ദേഹത്തിന് 80 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്നായിരുന്നു അന്ത്യം.
1982 മുതല്‍ 2011 വരെ 29 വര്‍ഷക്കാലം സ്പീക്കറായിരുന്ന് റെക്കോഡിട്ടിരുന്നു. നിയമജ്ഞന്‍ കൂടിയായ ഇദ്ദേഹം 1977 മുതല്‍ 1982 വരെ നിയമ നിതിന്യായ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സിപിഎമ്മിന്റെ പ്രമുഖ നേതാവുകൂടിയാണിദ്ദേഹം.
















