Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കൂത്തുപറമ്പ് പഴയനിരത്തിലെ ആയുധവേട്ട: സിപിഎം ഗുണ്ടാനേതാവ് റിമാന്‍ഡില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 28, 2015, 09:47 pm IST
inKannur

പാനൂര്‍: കൂത്തുപറമ്പ് പഴയനിരത്തിലെ ആയുധവേട്ട. സിപിഎം ഗുണ്ടാനേതാവ് റിമാന്‍ഡില്‍. പഴയനിരത്തിലെ പുത്തന്‍പറമ്പില്‍ മനോരാജ് എന്ന നാരായണന്‍(38)നെയാണ് കൂത്തുപറമ്പ് സിഐ.പ്രേംസദന്‍, എസ്‌ഐ.ശിവന്‍ ചോടോത്ത് എന്നിവരുടെ നേതൃത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ഇക്കഴിഞ്ഞ 19നാണ് പഴയനിരത്തിലെ ആള്‍പ്പാര്‍പ്പില്ലാത്ത വീട്ടുപറമ്പില്‍ റിവോള്‍വര്‍, വാളുകള്‍, നാടന്‍ബോംബ്, എസ് കത്തി, ഇരുമ്പുദണ്ഡ്, ഹോക്കി സ്റ്റിക്കുകള്‍, നായ്‌ക്കുരണപൊടി എന്നിവ പിടികൂടിയ സംഭവത്തിലാണ് നിരവധി കേസുകളില്‍ പ്രതിയായ നാരായണനെ പോലീസ് അറസ്റ്റു ചെയ്തത്. കൂത്തുപറമ്പ് ജൂഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ നവംബര്‍ 11 വരെ റിമാന്‍ഡ് ചെയ്തു. സിപിഎം നേതാക്കളുടെ നിര്‍ദ്ദേശപ്രകാരം തിരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ആയുധങ്ങള്‍ ശേഖരിച്ചതെന്ന് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. കൂത്തുപറമ്പ് മേഖലയില്‍ സംഘര്‍ഷമുണ്ടാക്കി തിരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനായിരുന്നു പദ്ധതി. മനോരാജിന്റെ കൂട്ടാളികളെയും കേസില്‍ പ്രതി ചേര്‍ക്കും. പഴയനിരത്തിലെ ഗുണ്ടാനേതാവാണ് സിപിഎം ക്രിമിനലായ മനോരാജ്. നാരായണന്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. ദേശാഭിമാനി അസോസിയേറ്റ് എഡിറ്ററും പിണറായി പക്ഷത്തിന്റെ ശക്തനായ വക്താവുമായ പിഎം.മനോജിന്റെ സഹോദരനാണ് മനോരാജ്. ഏരിയാ സെക്രട്ടറി എം.സുകുമാരന്‍ മനോരാജിന്റെ സഹോദരീ ഭര്‍ത്താവുമാണ്. സിപിഎമ്മിന്റെ ഗുണ്ടാപ്പടയെ നിയന്ത്രിക്കുന്ന ഇയാളെ പോലീസ് ജയിലിലടച്ചത് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ സുഗമമാക്കും. ഗുണ്ടാപിരിവും ഭീഷണിയുമായി വിലസുന്ന നാരായണനെ മേഖലയിലുളളവര്‍ ഭീതിയോടെയാണ് കാണാറുളളത്. ജില്ലാസെക്രട്ടറി പി.ജയരാജന്റെ സന്തതസഹചാരി കൂടിയാണ് ഇയാള്‍. 2008ല്‍ കൂത്തുപറമ്പിലെ ബിജെപി പ്രവര്‍ത്തകനായ സത്യന്റെ കഴുത്തറത്തുമാറ്റി കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ പ്രതിയാണ്. ആര്‍എംപി നേതാവ് ടിപി.ചന്ദ്രശേഖരന്‍ വധത്തിലും പ്രതിയായി. 2007ല്‍ പാനൂരിലെ മൊട്ടേമ്മല്‍ ഷാജിയെ കുട്ടിമാക്കൂലില്‍ വെച്ച് സഞ്ചരിച്ച വാഹനത്തിനു നേരെ ബോംബേറിഞ്ഞ സംഭവത്തിനു പുറമെ 2010 കതിരൂര്‍ മനോജിനെ പൊന്ന്യത്തു വെച്ച് ബോംബെറിഞ്ഞ് വധിക്കാന്‍ ശ്രമിച്ചത്, 2011 വെണ്ടുട്ടായി പ്രേംജിത്തിന്റെ കൈകള്‍ വെട്ടിമാറ്റിയ കേസടക്കം നിരവധി കേസുകളില്‍ നാരായണന്‍ പ്രതിയാണ്. 2014ല്‍ കതിരൂര്‍ മനോജ് വധത്തിലും പ്രധാനപങ്കുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന നാരായണന്‍ കൊലപാതകം നടത്താന്‍ പരിശീലനം ലഭിച്ച കൊടുംക്രിമിനലാണ്. നിരവധി കുറ്റകൃത്യങ്ങളില്‍ നേരിട്ടു പങ്കെടുത്തെങ്കിലും ഉന്നതങ്ങളിലെ ബന്ധമുപയോഗിച്ച് രക്ഷപ്പെടുകയാണ് പതിവ്. സംഭവത്തിലെ മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുമെന്ന് കൂത്തുപറമ്പ് സിഐ പ്രേംസദന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

World

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

India

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

India

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

World

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.