കൊട്ടിയം: കാത്തിരിപ്പിന് ഒടുവില്‍ വിഷ്ണുവിന്റെ മൃതദേഹം എത്തി. നാട് കണ്ണീരണിഞ്ഞു. കഴിഞ്ഞമാസം 20 ന് സൗദിയില്‍ യെമന്‍ തീവ്രവാദികളുടെ ഷെല്ലാക്രമണത്തില്‍ മരിച്ച കൊട്ടിയം സ്വദേശി വിഷ്ണു(25)വിന്റെ മൃതദേഹം ഇന്നലെ രാവിലെ നെടുമ്പാശേരി വിമാന താവളത്തില്‍ നിന്നും ബന്ധുക്കള്‍ ഏറ്റുവാങ്ങിയാണ് ജന്മനാട്ടിലെത്തിച്ചത്. ആംബുലന്‍സില്‍ കൊട്ടിയത്തെ വീട്ടില്‍ലേക്ക് മൃതദേഹം കൊണ്ടുവരുന്നതറിഞ്ഞ് ജനപ്രതിനിധികള്‍ അടക്കം വന്‍ജനാവലി ഒഴുകിയെത്തി. മകന്റെ ചേതനയറ്റ ശരീരം കണ്ടു അലമുറയിട്ട് കരഞ്ഞ അമ്മ കുമാരിയമ്മയെയും സഹോദരി വിജിതയെയും ആശ്വസിപ്പിക്കാനാകാതെ ബന്ധുക്കളും വിങ്ങിപൊട്ടി. പൊതുദര്‍ശനത്തിനുശേഷം മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.
















