Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാവണവധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2015, 09:51 pm IST
in Samskriti

ഗഗനം ഗഗനാകാരം സാഗരഃ സാഗരോപമാഃ

രാമരാവണയോര്‍ യുദ്ധം രാമരാവണയോരിവ

(യുദ്ധം 110:23)

ആകാശത്തെ ആകാശത്തോടും സമുദ്രത്തെ സമുദ്രത്തോടും മാത്രമേ ഉപമിക്കാന്‍ കഴിയുകയുള്ളു. അതുപോലെ രാമരാവണ യുദ്ധത്തിനു തുല്യം രാമരാവണ യുദ്ധം മാത്രം.

യുദ്ധത്തില്‍ രാമന് വിജയം കൈവരിക്കാന്‍ കഴിയുന്നില്ലെന്നു കണ്ട് അക്ഷമനായ മാതലി രാവണനു നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ പ്രേരിപ്പിച്ചു. മാതലിയുടെ പ്രേരണയനുസരിച്ച് രാമന്‍ ബ്രഹ്മാസ്ത്രം അഭിമന്ത്രിച്ചു തൊടുത്ത് വലിച്ചയച്ചു. ശക്തവും അപ്രതിഹതവുമായ ആ ബ്രഹ്മാസ്ത്രമേറ്റ് രാവണന്റെ ഹൃദയം പിളര്‍ന്നു. അമ്പ് തിരികെ ആവനാഴിയിലേക്കും രാവണന്‍ യമലോകത്തിലേക്കും യാത്രയായി. ശേഷിച്ച രാക്ഷസര്‍ യുദ്ധക്കളത്തില്‍ നിന്നും ഓടിപ്പോയി. അകാശം ദേവദുന്ദുഭികള്‍ കൊണ്ട് മാറ്റൊലികൊണ്ടു. വാനരന്മാര്‍ ആര്‍ത്ത് തിമിര്‍ത്തു. വാനവര്‍ പൂമഴ പൊഴിച്ചു. രാമസുഹൃത്തുക്കള്‍ സന്തോഷിച്ചു. ലക്ഷ്മണന്‍, സുഗ്രീവന്‍, അംഗദന്‍, ഹനുമാന്‍ തുടങ്ങിയവര്‍ രാമനെ വഴിപോലെ വണങ്ങി.

അങ്ങനെ രാവണവധം കഴിഞ്ഞു. ഏഴുദിവസത്തെ ഘോരമായ യുദ്ധം. ലക്ഷ്മണന്‍ സരയൂനദിയുടെ തീരത്തിരുന്നുകൊണ്ട് അന്ന് നടന്ന യുദ്ധത്തെക്കുറിച്ചും രാമന്റെ സ്വഭാവമഹിമയെക്കുറിച്ചും ചിന്തിച്ചുപോയി. കാരണം രാവണനെ വിജയിക്കുക എന്നത് എളുപ്പമായിരുന്നില്ല. യുദ്ധത്തിന്റെ ഓരോ ഘട്ടത്തിലും വിജയസാധ്യത പ്രവചനാതീതമായിരുന്നു. യുദ്ധം ഏഴുദിവസമായിരുന്നെങ്കിലും ഒരു പക്ഷത്തോളം അതിനുവേണ്ടി കഠിനപ്രയത്‌നം ചെയ്യേണ്ടിവന്നു. പ്രസ്രവണഗിരിയില്‍നിന്നും പുറപ്പെട്ട് കടല്‍തീരത്തെത്തിയത് ഫാല്‍ഗുന പൗര്‍ണ്ണമി ദിവസമായിരുന്നു. പിറ്റേന്ന് പ്രഥമദിനം ശ്രീരാമന്‍ ദര്‍ഭശയനം ആരംഭിച്ചു. വിഭീഷണന്റെ ശരണാഗതിയും അന്നുതന്നെയായിരുന്നു. കുംഭകര്‍ണന്‍ നിദ്രയിലായതും അന്നുതന്നെ. മൂന്നുനാള്‍ ദര്‍ഭശയനം അതുകഴിഞ്ഞ് അഷ്ടമിവരെ സേതുബന്ധനം അന്നുരാത്രി ലങ്കയില്‍ സുബേലപര്‍വതത്തിലെത്തിച്ചേര്‍ന്നു.

നവമിനാള്‍ പകല്‍ ലങ്കാനിരോധനം. അന്നുതന്നെ നാഗാസ്ത്ര ബന്ധനവും മോചനവും. അന്നുരാത്രി ധൂമ്രാക്ഷാദികളുടെ വധം. പിറ്റേന്ന് പ്രകമ്പനവധം. രാവണന്റെ നഗരപര്യടനം. പ്രഹസ്തയുദ്ധം. ദശമി ദിവസം അതായത് യുദ്ധത്തിന്റെ രണ്ടാംദിവസം രാവണന്‍ പോരില്‍ പരാജിതനായി. അന്നുതന്നെ കുംഭകര്‍ണ്ണന്‍ ഉണര്‍ത്തപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ദശമി രാത്രിയില്‍ ബ്രഹ്മാസ്ത്രമോചനം ലങ്കക്ക് കൊള്ളിവെക്കല്‍, നികംഭാദികളുടെ വധം ഇവ നടക്കുന്നു. ഏകാദശി മുതല്‍ ഇന്ദ്രജിത്തുമായുള്ള യുദ്ധം. മൂന്നു രാപ്പകല്‍ കൊണ്ട് ഒരുതരത്തിലവനെ ഒടുക്കി. അങ്ങനെ അഞ്ചുദിവസമായി. ആറാം ദിവസം അതായത് ചതുര്‍ദ്ദശി ദിനത്തില്‍ മൂലബലവധം (പ്രധാന സൈന്യം) അന്ന് സായാഹ്നം മുതല്‍ ദിവാനിശം രാമരാവണ യുദ്ധം. ഏഴാമത്തെ ദിവസം അമാവാസി ദിവസം രാവണനിഗ്രഹം അങ്ങനെ ഏഴുദിവസം ജീവന്മരണപ്പോരാട്ടം തന്നെയായിരുന്നു.

ഏഴാംദിവസത്തെ ഘോരമായ പോരിനുശേഷം മാത്രമെ രാവണനെ വധിക്കാന്‍ കഴിഞ്ഞുള്ളു. പക്ഷെ തന്നെ ആകര്‍ഷിച്ചത് ഇതൊന്നുമായിരുന്നില്ല. പ്രാണന്‍ നഷ്ടപ്പെട്ടേക്കാവുന്ന ഈ യുദ്ധത്തിനിടയിലും തന്റെ ജ്യേഷ്ഠനായ ശ്രീരാമചന്ദ്രന്‍ കാഴ്ചവെച്ച ധര്‍മ്മബോധവും, യുദ്ധനീതിയും, മിത്ര സ്‌നേഹവും സഹോദരവാത്സല്യവും ഒരിക്കലും വിസ്മരിക്കാന്‍ കഴിയുന്നതല്ല. അദ്ദേഹം ഓരോ സന്ദര്‍ഭത്തിലും അതെത്രതന്നെ അപകടകരമായേക്കാമെങ്കിലും ഈ സദ്ഗുണങ്ങളെ നിലനിര്‍ത്താന്‍ മടിക്കുന്നില്ല. സത്യവും നീതിയും ധര്‍മ്മവും പരിപാലിക്കുന്നതില്‍ ഏതു പ്രതികൂല സാഹചര്യത്തിലും അദ്ദേഹം പ്രതിജ്ഞാബദ്ധനായിരുന്നു.

ലങ്കയിലെത്തി യുദ്ധം തുടങ്ങുന്നതിനു മുമ്പ് തന്നെ രണനീതിയനുസരിച്ച് അദ്ദേഹം രാവണന് സന്ദേശമയച്ചു. സീതയെ തിരിച്ചുനല്‍കി മാപ്പപേക്ഷിക്കുകയോ അല്ലെങ്കില്‍ യുദ്ധത്തിന് തയ്യാറാകുകയോ ചെയ്തുകൊള്ളാന്‍ അദ്ദേഹം ആ സന്ദേശത്തിലൂടെ ആവശ്യപ്പെട്ടു. അതുപോലെത്തന്നെ പോരില്‍ തളര്‍ന്ന രാവണനോട് പോയി തളര്‍ച്ച തീര്‍ത്ത ശേഷം വീണ്ടും വരാന്‍ നിര്‍ദ്ദേശിക്കുന്ന രാമന്റെ മഹത്വം എത്ര വാഴ്‌ത്തിയാലും മതിയാകുന്നതല്ല. അത് അന്യാദൃശമായ ഒരു പ്രവൃത്തിയായിരുന്നു. ഇതെല്ലാം മനസ്സിലാക്കിക്കൊണ്ടായിരിക്കാം ‘രിപൂനാമപി വത്സല’ (ശത്രുക്കളില്‍ പോലും ദയയാര്‍ന്നവനെ) എന്ന് ഗരുഡന്‍ അദ്ദേഹത്തെ സംബോധന ചെയ്യാന്‍ തുടങ്ങിയത്. മേഘനാഥന്റെ മായായുദ്ധം കൊണ്ട് പൊറുതിമുട്ടിയ താന്‍ ബ്രഹ്മാസ്ത്രമയക്കാന്‍ അനുമതി ചോദിച്ചപ്പോള്‍ ഒരുവന്റെ തെറ്റിനായി സകലരേയും ശിക്ഷിക്കുന്നത് ശരിയല്ലെന്നു പറഞ്ഞ് അദ്ദേഹം അനുമതി നിഷേധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

Kerala

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം
Kerala

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

India

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

Kerala

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

ബാസ്റ്റിയന്‍ ഷൈ്വന്‍സ്‌റ്റൈഗര്‍, എമേഴ്‌സ് ഫേ

ഷൈ്വന്‍സ്‌റ്റൈഗറുടെ ‘ആഫ്രിക്കന്‍’ പരാമര്‍ശം വിവാദത്തില്‍ വിമര്‍ശനവുമായി ഐവറി കോസ്റ്റ് കോച്ച് എമേഴ്‌സ് ഫേ

ലോകകപ്പ് ഫുട്ബോള്‍ 2026: ക്രൊയേഷ്യയ്‌ക്കും ഇംഗ്ലണ്ടിനും കടുപ്പം

മത്സരശേഷം നോക്കൗട്ട് പ്രവേശം ഉറപ്പാക്കിയത് ആഘോഷിക്കുന്ന ഐവറികോസ്റ്റ് താരങ്ങള്‍

ഐവറി ആദ്യമായി നോക്കൗട്ടില്‍; ഐവറികോസ്റ്റ് -2, കുറസാവോ -0

ഗോള്‍ നേടിയ ഗോന്‍സാലോ പ്ലാറ്റയുടെ ആഹ്ലാദം

അടിപതറി ജര്‍മനി; ഇക്വഡോര്‍ തോല്‍പ്പിച്ചത് 2-1ന്

ഫിഫ ലോകകപ്പ് 2026: ആരൊക്കെ റൗണ്ട് ഓഫ് 32 ല്‍?

ഗോള്‍ നേടിയ ജപ്പാന്‍ താരം ഡായിസെന്‍ മയേഡ

ആള് ജപ്പാനാ..! സ്വീഡനെതിരെ സമനില നേടി നോക്കൗട്ട് ഉറപ്പിച്ചു

അമേരിക്കയ്‌ക്ക് തുര്‍ക്കി ഷോക്ക്; തുര്‍ക്കി 3, അമേരിക്ക 2

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.