Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കല്‍ബുര്‍ഗി: പ്രതിഷേധം അക്കമിട്ട് നിരത്തി അക്കാദമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2015, 10:27 pm IST
in India

ന്യൂദല്‍ഹി: കല്‍ബുര്‍ഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് അക്കാദമി നടത്തിയ പ്രതിഷേധ പരിപാടികള്‍ അക്കമിട്ട് നിരത്തി കേന്ദ്രസാഹിത്യ അക്കാദമി. കല്‍ബുര്‍ഗി സംഭവത്തില്‍ അക്കാദമി മൗനം പാലിക്കുകയായിരുന്നെന്ന ഒരു വിഭാഗം എഴുത്തുകാരുടെ ആക്ഷേപം തള്ളിക്കളഞ്ഞ കേന്ദ്രസഹിത്യ അക്കാദമി ജനറല്‍ കൗണ്‍സില്‍ കര്‍ണ്ണാടകയിലും മറ്റു സംസ്ഥാനങ്ങളിലും നടത്തിയ പ്രതിഷേധ പരിപാടികള്‍ വ്യക്തമാക്കി പ്രമേയം പാസാക്കി.

പ്രൊഫ. എം.എം. കല്‍ബുര്‍ഗി കൊല്ലപ്പെട്ട ഉടന്‍ തന്നെ അദ്ദേഹത്തിന്റെ കുടുംബവുമായി അക്കാദമി നേരിട്ട് ബന്ധപ്പെട്ടിരുന്നു. അക്കാദമി വൈസ് പ്രസിഡന്റും പ്രമുഖ കന്നഡ എഴുത്തുകാരും പിറ്റേദിവസം തന്നെ ബെംഗളൂരുവില്‍ പൊതുയോഗം കൂടി കൊലപാതകത്തില്‍ പ്രതിഷേധിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പം കര്‍ണ്ണാടകയിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയെയും അക്കാദമി നേതൃത്വം സമീപിച്ച് അന്വേഷണം ശക്തമാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. കല്‍ബുര്‍ഗിയുടെ കുടുംബത്തിന് സംരക്ഷണവും അടിയന്തരമായി കുറ്റക്കാരെ കണ്ടെത്തണമെന്നും കര്‍ണ്ണാടക മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നതാണ്.

ബെംഗളൂരുവില്‍ സപ്തംബര്‍ 30ന് കല്‍ബുര്‍ഗിക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ പ്രത്യേക യോഗവും ചേര്‍ന്നു. ശ്രീനഗറില്‍ കശ്മീരി ഉപദേശക സമിതിയും ഹൈദരാബാദില്‍ തെലുങ്ക് എഴുത്തുകാരും പ്രതിഷേധ പരിപാടികള്‍ നടത്തിയിരുന്നതായും പ്രമേയം വ്യക്തമാക്കി.

കല്‍ബുര്‍ഗി വധത്തില്‍ അക്കാദമി പ്രതിഷേധിച്ചില്ലെന്നാരോപിച്ച് അവാര്‍ഡുകള്‍ മടക്കി നല്‍കിയ എഴുത്തുകാര്‍ തിരികെ വാങ്ങണമെന്നും അക്കാദമി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

എഴുത്തുകാര്‍ക്കു വേണ്ടിയുള്ള എഴുത്തുകാരുടെ സ്വതന്ത്ര സംഘടനയാണ് സാഹിത്യ അക്കാദമി. അവാര്‍ഡുകള്‍ ഉള്‍പ്പെടെ നല്‍കുന്നത് എഴുത്തുകാരുടെ തീരുമാനപ്രകാരമാണെന്നും പ്രമേയത്തില്‍ വ്യക്തമാക്കി. അക്കാദമി നിര്‍വാഹക സമിതിയംഗങ്ങളായ 24പേരില്‍ 20പേര്‍ ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. രാജിവെച്ച കെ.സച്ചിദാനന്ദന്‍ യോഗത്തില്‍ നിന്നും വിട്ടുനിന്നു. അവാര്‍ഡുകള്‍ തിരികെ നല്‍കാനുള്ള ഒരുവിഭാഗം എഴുത്തുകാരുടെ തീരുമാനത്തിനെതിരെ പ്രശസ്ത സാഹിത്യകാരന്മാര്‍ അക്കാദമി യോഗവേദിയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഒറ്റപ്പെട്ട സംഭവങ്ങളെ പെരുപ്പിച്ച് കാണിക്കാനാണ് ചില എഴുത്തുകാര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചായിരുന്നു പ്രകടനം.

പുരസ്‌ക്കാരങ്ങള്‍ തിരികെ നല്‍കുന്നവര്‍ക്കെതിരെ ഉറുദു കവി മുനാവല്‍ റാണ അതിശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. വിഷയത്തില്‍ പ്രധാനമന്ത്രിയെ പിന്തുണച്ച് രംഗത്തെത്തിയ റാണ അദ്ദേഹം തനിക്ക് സഹോദരനെപ്പോലെയാണെന്നും അദ്ദേഹത്തിന്റെ ചെരുപ്പുകള്‍ എടുക്കേണ്ടിവന്നാലും അതില്‍ സന്തോഷിക്കുമെന്നും റാണ പ്രതികരിച്ചു. മുപ്പത്തഞ്ച് എഴുത്തുകാരാണ് അവാര്‍ഡുകള്‍ തിരികെ നല്‍കി പ്രതിഷേധിച്ചിട്ടുള്ളത്. അവാര്‍ഡുകള്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനത്തില്‍ ഉറച്ചു നില്‍ക്കുന്നവരില്‍ നിന്നും അവാര്‍ഡു തുക അടക്കം മടക്കിവാങ്ങണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു.

രാജിവെച്ചവര്‍ക്കെതിരെ സി. രാധാകൃഷ്ണന്‍

ന്യൂദല്‍ഹി: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡുകള്‍ തിരികെ കൊടുത്തവര്‍ക്കും അക്കാദമി സ്ഥാനങ്ങള്‍ രാജിവെച്ചവര്‍ക്കുമെതിരെ പ്രശസ്ത സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍. ചിലര്‍ അക്കാദമി സ്ഥാനങ്ങള്‍ രാജിവെയ്‌ക്കുന്നത് പ്രശസ്തിക്കുവേണ്ടിയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ലഭിച്ച അവാര്‍ഡ് പ്രശസ്തി തന്നു. അതിന്റെ പ്രയോജനം മതിയായപ്പോള്‍ അതുപേക്ഷിച്ച് പ്രശസ്തിയുണ്ടാക്കാമെന്നാണ് വിചാരം. നാട്ടിലുണ്ടാകുന്ന കലാപവും അക്രമവും അവസാനിപ്പിക്കേണ്ടത് കേന്ദ്രസാഹിത്യ അക്കാദമിയല്ല, സി.രാധാകൃഷ്ണന്‍ വ്യക്തമാക്കി. നിലവിലെ പ്രശ്‌നങ്ങള്‍ക്ക് കാരണം അക്കാദമിയിലെ വിഭാഗീയതയാണ്. ഇത്തരം പ്രതിഷേധങ്ങള്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെ ദുര്‍ബലപ്പെടുത്തും.

പ്രതിഷേധിക്കുന്ന പലരും സര്‍വ്വകലാശാല പ്രൊഫസര്‍മാരാണ്. എന്നാല്‍ പ്രതിഷേധിച്ച് എന്തുകൊണ്ടാണ് അവര്‍ അത്തരം സ്ഥാനങ്ങള്‍ രാജിവെയ്‌ക്കാത്തതെന്നും

സി. രാധാകൃഷ്ണന്‍ ചോദിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

New Release

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

Entertainment

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

Entertainment

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

12 വർഷം റെയിൽവേയിൽ മാത്രം അഞ്ചരലക്ഷം പേർക്ക് ജോലികൊടുത്തു

വിരമിക്കല്‍ പ്രഖ്യാപിച്ച് ക്രിക്കറ്റര്‍ അജിങ്ക്യ രഹാനെ; എപ്പോഴും ടീമിന് മുൻഗണന നൽകിയ താരം

കോമൺവെൽത്ത് ഗെയിംസ്: മലയാളി താരങ്ങളായ ശ്രീശങ്കറിനെയും ബാസിലിനെയും അഭിനന്ദിച്ച്‌ രാഷ്‌ട്രപതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.