Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശ്രീ മൂകാംബികാ സഹസ്രനാമ സ്‌തോത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2015, 08:56 pm IST
in Samskriti

772 മോഹദാത്രീഃ- മോഹം തരുന്നവള്‍. ഏതിന്റെയെങ്കിലും നേര്‍ക്കുണ്ടാകുന്ന അഭ്യാകര്‍ഷണവും അതു സ്വന്തമാക്കാനുള്ള വ്യഗ്രതയുമാണ് മോഹം. ബോധം നഷ്ടപ്പെടുന്നതിന് മോഹം എന്നുപറയാം. കാര്യാകാര്യവിവേചനം നഷ്ടപ്പെടുന്ന മാനസികാവസ്ഥയും മോഹമാണ്. പല കാരണങ്ങള്‍കൊണ്ടു പല രീതിയില്‍ ഉണ്ടാകുന്ന മോഹം പ്രപഞ്ച പ്രവര്‍ത്തനത്തിന് പ്രേരകമാണ്. ഒഴിവാക്കാവുന്ന മോഹങ്ങളെ അത്യാവശ്യങ്ങളായി കരുതാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത് പ്രപഞ്ചത്തെ പ്രവര്‍ത്തിപ്പിക്കുന്ന മൂകാംബികാദേവിയുടെ ലീലയാണ്.

773 മദോത്കടാഃ- മദം കൊണ്ടു വര്‍ദ്ധിച്ചവള്‍. വര്‍ദ്ധിച്ച മദമുള്ളവള്‍. മദം എന്ന പദത്തിന് സൗന്ദര്യം, ധനം, അധികാരം തുടങ്ങിയവകൊണ്ടുണ്ടാകുന്ന ഗര്‍വം എന്നു മുഖ്യമായ അര്‍ത്ഥം. മദ്യം കൊണ്ടും മറ്റും മനസ്സിന്റെ സമനില നഷ്ടമായ അവസ്ഥയെയും മദം എന്നുപറയും. പ്രിയന്റെ അനുരാഗംമൂലം സ്ത്രീക്കുണ്ടാകുന്ന ദംഭത്തോടടുത്ത ഭാവത്തെയും മദം എന്നുപറയാം. ദേവിയുടെ പക്ഷത്തില്‍ മദത്തിന് ഭാസ്‌കരാചാര്യന്‍ നല്‍കുന്ന വ്യാഖ്യാനം ”വിഷയാന്തരസംപര്‍കശൂന്യ ആനന്ദൈക വിഷയകോവൃത്തി വിശേഷോ മദഃ” എന്നാണ് (മറ്റുവിഷയങ്ങളുമായി ബന്ധമില്ലാത്തതും ആനന്ദംമാത്രം വിഷയമായതും ആയ വൃത്തി വിശേഷമാണ് മദം). ഇതു നമുക്കു സ്വീകരിക്കാം.

മദം എന്ന പദത്തിനു പറഞ്ഞ ഏതര്‍ത്ഥമെടുത്താലും അതിന്റെ ഏറ്റവും തീവ്രമായ ഭാവമാണ് മൂകാംബികാദേവി. ത്രിപുരസുന്ദരിയും എല്ലാ ലോകങ്ങളുടെയും നാഥയുമാണ് ദേവി. ചിദാനന്ദമാകുന്ന മദ്യംകൊണ്ടു മദിച്ചവളാണ്. ദേവകാര്യത്തിനായി അവതരിക്കുമ്പോള്‍ യുദ്ധഭൂമിയില്‍ ദേവി മദ്യപാനം ചെയ്യുന്ന സന്ദര്‍ഭങ്ങളുണ്ട്. ദേവീമാഹാത്മ്യം മൂന്നാം അധ്യായത്തില്‍ മഹിഷാസുരനെ വധിക്കാനൊരുങ്ങുന്ന ദേവിയെ മാര്‍ക്കണ്ഡേയന്‍ അവതരിപ്പിക്കുന്നത്.

”തതഃ ക്രുദ്ധാ ജഗന്മാതാ ചണ്ഡികാ പാനമുത്തമം

പപൗ പുനഃ പുനശ്ചൈവ ജഹാസാരുണലോചനാ”

(ദേവീമാഹാത്മ്യം 3.33) എന്നാണ്. യുദ്ധഭൂമിയില്‍ യോദ്ധാക്കള ചെയ്യുന്ന മദ്യപാനത്തെ ‘വീരപാനം’ എന്നുപറയും. വീരപാനം കൊണ്ടു മദോത്ക്കടയായ ദേവി ക്ഷിപ്ര പ്രസാദിനിയായിരിക്കും എന്നു സങ്കല്‍പം. പ്രിയനായ സദാശിവനില്‍നിന്ന് ഒരിക്കലും പിരിയാത്ത ദേവി സദാ മഭോത്ക്കടയാണ്.

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാസ്റ്റര്‍ ബിനു വാഴമുട്ടം നടത്തുന്നത് ഹൈന്ദവ ദൈവങ്ങളെ അധിക്ഷേപിക്കുന്ന സുവിശേഷം

India

പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ഭാഗ്യരാജ് അന്തരിച്ചു

Kerala

കരിപ്പൂർ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന എട്ട് പവൻ സ്വർണം കാണാനില്ല; മുൻ ഉദ്യോഗസ്ഥനെ സംശയം

Kerala

സ്വർണ്ണവില വീണ്ടും കുതിക്കുന്നു: ഇന്നത്തെ വില അറിയാം

World

രാജ്യം ഇസ്ലാമബാദിന്റെ പ്രാന്തപ്രദേശമായി മാറാന്‍ അനുവദിക്കില്ല; ഡെന്‍മാര്‍ക്കില്‍ ബാങ്ക് വിളി വിലക്കുന്നു

പുതിയ വാര്‍ത്തകള്‍

ഇറക്കുമതി മരുന്നുകളുടെ ഉപയോഗ കാലാവധി 12 മാസമാക്കുന്നു

പഞ്ചായത്തിന്റെ പണം തട്ടിയ ഡിവൈഎഫ്‌ഐ നേതാവ് റിമാന്‍ഡില്‍; മുതിര്‍ന്ന നേതാക്കളിലേക്കും അന്വേഷണം നീളും

അയോദ്ധ്യ: ക്ഷേത്രസ്വത്തിന്റെ അപഹരണവുമായി ബന്ധമുള്ള ഒരാളെയും വെറുതെവിടില്ല-യോഗി

തിരഞ്ഞെടുപ്പിൽ വിജയിച്ച കൊളംബിയൻ പ്രസിഡൻ്റിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി മോദി : ലാറ്റിനമേരിക്കൻ രാജ്യവുമായി മികച്ച ബന്ധം ഉറപ്പാക്കും

തിരുമാന്ധാംകുന്ന് ക്ഷേത്ര ഭരണം ട്രസ്റ്റി ഏറ്റെടുത്തതായുള്ള
അറിയിപ്പില്‍ ട്രസ്റ്റി എം.സി. ശ്രീധരവര്‍മ്മരാജ ഒപ്പുവെക്കുന്നു

തിരുമാന്ധാംകുന്ന് ഭരണം ഏറ്റെടുത്ത് ട്രസ്റ്റി കുടുംബം; പിടിവിടാതെ ദേവസ്വം ബോര്‍ഡ്

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

അന്തിമ റിപ്പോർട്ട് സമർപ്പിക്കാനിരിക്കെ ഉണ്ണികൃഷ്ണൻ പോറ്റിയെ വീണ്ടും ചോദ്യം ചെയ്ത് എസ്‌ഐടി

കേരളം ഭീകരാലയം: നിഗൂഢത നിറയുന്ന പെരുമ്പാവൂര്‍

പെന്‍ഷന്‍ മുടങ്ങിയിട്ട് മാസങ്ങള്‍; മനം തകര്‍ന്ന് എയ്ഡ്‌സ് രോഗികള്‍, ദുരിതം തുറന്നു പറയാന്‍ പോലും കഴിയാതെ രോഗികൾ

അതിഥിത്തൊഴിലാളികൾ എന്ന വ്യാജേന കേരളം മുഴുവൻ ബംഗ്ലാദേശികൾ! എറണാകുളത്ത് ഒരു മാസത്തിനുള്ളിൽ അറസ്റ്റിലായത് വ്യാജരേഖകളോടെ 16 ബംഗ്ലാദേശികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.