Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഹരിത കേരളത്തിന്റെ മരണമണി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2015, 10:06 pm IST
in Vicharam

വികസനപദ്ധതികള്‍ക്കായി കൃഷിഭൂമിയും ഏറ്റെടുക്കാം എന്ന കേരള സര്‍ക്കാര്‍ വിജ്ഞാപനം ഇപ്പോള്‍തന്നെ ശുഷ്‌കമായിരിക്കുന്ന കൃഷിഭൂമിയുടെ സമ്പൂര്‍ണമായ നാശത്തിനിടയാക്കും.കേരളത്തിന്റെ പരിസ്ഥിതിക്കും മരണമണിയാണിത്. വിളവെടുക്കുന്ന ആകെ ഭൂമിയുടെ രണ്ടുശതമാനം ജില്ലയിലും അഞ്ചുശതമാനം സംസ്ഥാനത്തിലും പദ്ധതികള്‍ക്കായി ഏറ്റെടുക്കാമെന്നാണ് സര്‍ക്കാര്‍ വിജ്ഞാപനം. പദ്ധതികള്‍ പൊതുതാല്‍പ്പര്യത്തിന് ആവശ്യമാണെന്ന് വിലയിരുത്തുന്നപക്ഷം കൃഷിഭൂമി ഏറ്റെടുക്കാം എന്ന ഉത്തരവ് ഭൂമാഫിയ ശക്തമായ, ഉന്നതങ്ങളില്‍ അഴിമതി ആറാടുന്ന കേരളത്തിന് വിനാശകരമാകും എന്നുറപ്പാണ്. ഭൂമി ഏറ്റെടുക്കാം എന്ന സര്‍ക്കാര്‍ ഉത്തരവ് എങ്ങനെ നേടാമെന്ന് ‘കേരളം ഭരിക്കുന്ന’ ഭൂമാഫിയയെ ആരും പഠിപ്പിക്കേണ്ടതില്ല.

കൃഷിഭൂമിയുടെ രണ്ടുശതമാനം എന്നതുതന്നെ ഏക്കറുകള്‍ വരുമ്പോള്‍ സാമൂഹിക ആഘാതപഠനം എന്നത് കണ്ണില്‍പ്പൊടിയിടലാണ്. വിജ്ഞാപനം പറയുന്നത് 2008 ന് മുമ്പ് ഏറ്റെടുത്ത കൃഷിഭൂമി പരിവര്‍ത്തന പദ്ധതിക്കാണെന്നും ഇതുവഴി 200 കോടി രൂപ റവന്യൂ വരുമാനമുണ്ടെന്നുമാണ്. പക്ഷേ കേരള ഫൈനാന്‍സ് ബില്‍ 2015 ല്‍ സംസ്ഥാനത്ത് റെഗുലറൈസ് ചെയ്ത കൃഷിഭൂമിയാണ് ഈവിധം ഏറ്റെടുക്കുന്നത്. ഭൂമാഫിയ സമ്മര്‍ദം കൃഷിക്കാരെ കൂടുതല്‍ കൃഷിഭൂമി നികത്താന്‍ പ്രലോഭിപ്പിക്കും എന്നുറപ്പാണ്. മലയാളി അരിഭക്ഷണം കഴിക്കുന്നവരാണ്.

എന്നാല്‍ നെല്‍കൃഷി ചെയ്തിരുന്ന അഞ്ചുലക്ഷം ഹെക്ടര്‍ ഭൂമി 1980 നും 2009 നും ഇടയ്‌ക്ക് നികത്തപ്പെട്ടു. നെല്‍കൃഷിക്കുപകരം കൂടുതല്‍ ലാഭകരമായ റബര്‍, കുരുമുളക് മുതലായവ കൃഷി ചെയ്യാനും വ്യവസായ വികസനത്തിനും മറ്റുമായിട്ടാണ് വയല്‍ നികത്തിയത്. ഇപ്പോള്‍ കേരളീയര്‍ അരി തമിഴ്‌നാട്ടില്‍നിന്നും ആന്ധ്രയില്‍നിന്നും പഞ്ചാബില്‍നിന്നും ഗുജറാത്തില്‍നിന്നും ഇറക്കുമതി ചെയ്താണ് ആഹാരം കഴിക്കുന്നത്.

പരിസ്ഥിതി സംരക്ഷണത്തിന്റെ ഒഴിച്ചുകൂടാന്‍ വയ്യാത്ത ഘടകമാണ് നെല്‍വയല്‍. പ്രകൃതിക്കനുകൂലമായ ജലനിര്‍ഗമന സംവിധാനമാണിത്. ഭൂഗര്‍ഭജലം നിലനിര്‍ത്തുന്നത് വയലുകളാണ്. എല്ലാത്തരം ചെടികള്‍ക്ക് വളരാനുള്ള സാധ്യത നല്‍കുന്നത് ഭൂഗര്‍ഭജലമാണ്. കൊച്ചിയിലെ പൊക്കാളി കൃഷിയും തൃശൂരിലെ കോള്‍ കൃഷിയുമെല്ലാം കേരള സംസ്‌കാരത്തിന്റെ ഭാഗമാണ്. നെല്‍വയലുകള്‍ നികത്തി നെല്‍കൃഷി അപ്രത്യക്ഷമായാല്‍ ഹരിത കേരളം മരുഭൂമിയാകുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

കൃഷിയില്‍നിന്നും കര്‍ഷകര്‍ പിന്മാറാനുള്ള പ്രധാന കാരണം കൃഷിപ്പണിക്ക് ആളെ കിട്ടാതെ വന്നപ്പോഴാണ്. നാഷണല്‍ സാമ്പിള്‍ സര്‍വേ പ്രകാരം 35.5 ശതമാനം പണിക്കാരും കെട്ടിടം പണിക്കാരായി മാറി. ബഹുനില കെട്ടിടങ്ങള്‍ പെരുകുന്ന കേരളത്തില്‍ കെട്ടിടം പണിക്കാണ് സാധ്യത ഏറിയെന്നുമാത്രമല്ല മെച്ചപ്പെട്ട കൂലിയും ലഭിക്കുന്നു. മറ്റൊരു വസ്തുത കേരളത്തിലെ ജനസംഖ്യാ വര്‍ധനവും സ്വത്ത് വീതംവച്ച് കിട്ടിയ സ്ഥലങ്ങള്‍ വയലാണെങ്കിലും നികത്തി വീട് വയ്‌ക്കലുമാണ്. ഗള്‍ഫില്‍ ജോലി ചെയ്യുന്നവര്‍ അയയ്‌ക്കുന്ന പണം അധികവും മുടക്കുന്നത് ആഡംബര സൗധങ്ങള്‍ പണിയുന്നതിനാണ്. ചാവക്കാട് പ്രദേശങ്ങള്‍ ഇതിന് സാക്ഷ്യം വഹിക്കുന്നു.

സേവനമേഖലയുടെ വികസനവും വയല്‍ നികത്തലിന് കാരണമായി. ഇപ്പോള്‍ വികസന പദ്ധതികള്‍ക്കായി ജില്ലയില്‍ കൃഷി ഭൂമി രണ്ടുശതമാനത്തില്‍ താഴെയും സംസ്ഥാനത്ത് അഞ്ചുശതമാനത്തില്‍ താഴെയും ഏറ്റെടുക്കാമെന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും ഇതിന്റെ പരിധി വര്‍ധിപ്പിക്കാന്‍ അധികാരമുണ്ടെന്നും വിജ്ഞാപനം വ്യക്തമാക്കുന്നുണ്ട്. ഇതിനായി സാമൂഹിക ആഘാത യൂണിറ്റുകളെ നിയോഗിക്കും, ഏറ്റെടുക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഈ യൂണിറ്റിന് കൈമാറണം എന്നൊക്കെയാണ് നിബന്ധന. പദ്ധതി സാധ്യമായ മറ്റുപ്രദേശങ്ങള്‍ പരിശോധിക്കുകയും സാധ്യതാ പഠനം നടത്തുകയും ചെയ്യും. എന്നാല്‍ ഇവരുടെ തീരുമാനം എന്തുതന്നെയായാലും അവസാന വാക്ക് സര്‍ക്കാരിന്റേതാണ് എന്നുപറയുമ്പോള്‍ ഈ സംവിധാനം വെറും നോക്കുകുത്തിയാവുമെന്ന് വ്യക്തം.

മന്ത്രിയുടേയും ഉദ്യോഗസ്ഥരുടെയും പോക്കറ്റ് നിറയ്‌ക്കാനുള്ള സംവിധാനം കൂടിയായി ഇത് മാറും. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരെ ഉയരുന്ന ഏറ്റവും വലിയ ആക്ഷേപം വികസന പദ്ധതികളുടെ പേരില്‍ കൃഷിഭൂമി ഏറ്റെടുത്ത് റിയല്‍ എസ്റ്റേറ്റ് വ്യാപാരം നടത്തുന്നതിനുള്ള സാഹചര്യം ഒരുക്കുന്നു എന്നാണ്. ഏതായാലും മലയാളിക്കിനി ‘ഹരിത കേരളം’ എന്ന പേരില്‍ അഹങ്കരിക്കേണ്ടിവരില്ല. വനഭൂമി നശിച്ചുകൊണ്ടിരിക്കുകയാണ്. നദികള്‍ വറ്റിവരളുകയാണ്. കായലുകള്‍ കയ്യേറ്റം ചെയ്യപ്പെടുകയാണ്. കേരളത്തിലെ പച്ചപ്പ് നശിക്കുമ്പോള്‍ അവശേഷിക്കുന്നത് എന്തായിരിക്കും എന്നത് ആലോചിക്കാന്‍കൂടി വയ്യ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമ്മയുടെ അഡ്‌ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനത്ത് നിന്നും രാജിവയ്‌ക്കുന്നതായി രമേശ് പിഷാരടി, കടിച്ചു തൂങ്ങാന്‍ താത്പര്യമില്ല

News

അത്യാധുനിക ആയുധങ്ങൾ ഉൾപ്പെടെ 52,000 കോടി രൂപയുടെ പ്രതിരോധ സംഭരണത്തിന് അനുമതി

India

“ബ്രൗണ്‍ യൂണിവേഴ്സിറ്റിയില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു രാമന്‍ മിത്താണ്….ക്രിസ്തു മിത്താണെന്ന് രാഹുല്‍ പറയാത്തതെന്ത്?”- ചോദ്യവുമായി അര്‍ണബ് ഗോസ്വാമി

Kerala

തിരുവനന്തപുരത്ത് സ്‌കൂള്‍ കുട്ടികളുമായി പോയ വാഹനം മറിഞ്ഞു: 7 കുട്ടികള്‍ക്ക് പരിക്ക്

Kerala

സംസ്ഥാന പോലീസില്‍ മൂന്ന് ഡിവൈഎസ്പിമാര്‍ക്ക് എസ്പി കേഡര്‍ നല്‍കി. 15 ഇന്‍സ്പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റം

പുതിയ വാര്‍ത്തകള്‍

തൃശൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

അയോദ്ധ്യ: കുറ്റക്കാര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം-ആര്‍എസ്എസ്

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷപദത്തെച്ചൊല്ലി കലഹം: പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവയ്‌ക്കുമെന്ന് ചന്നിയുടെ വിശ്വസ്തര്‍

ഇഡി സംഘത്തെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി

സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

മലയാളത്തിലോ ഇംഗ്ലീഷിലോ ? ചോദിച്ചെഴുതി ഒടുവിൽ വന്നത് ; കുഞ്ഞാലിക്കുട്ടിയുടെ ‘ കാരളം ‘ വൈറലാകുന്നു

Image: Instagram, Soubhagya Venkitesh

” പൂവ് ഇനിയില്ല , ബിസിനസ് പങ്കാളി തന്നെ വഞ്ചിച്ചു , ഏറെ വേദനയോടെയാണ് ഈ കുറിപ്പ് എഴുതുന്നത് ” ; സ്വന്തം ബ്രാന്റ് അടച്ചുപൂട്ടി സൗഭാഗ്യ വെങ്കിടേഷ്

“നീ വാള മീനിനെ കണ്ടിട്ടുണ്ടോ? ചൂണ്ടയില്‍ കുരുങ്ങിയാല്‍ പിന്നെ അതിന് മോചനമില്ല”- കൗണ്‍സിലര്‍ സുഗതനോട് വട്ടിയൂര്‍ക്കാവ് എസ് ഐ പറഞ്ഞതെന്തിന്?

പന്തയത്തില്‍ തോറ്റു പിന്മാറേണ്ടി വന്ന കെ സി പണിതുടങ്ങി, സതീശന്‌റെ ഉറക്കം കെടുത്തുക ലക്ഷ്യം

പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു: ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.