Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2015, 11:20 pm IST
in India

ന്യൂദല്‍ഹി: മൂന്നില്‍ രണ്ടു ഭൂരിപക്ഷത്തോടെ പാര്‍ലമെന്റ് പാസാക്കിയ ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറഞ്ഞാണ് അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. എന്നാല്‍ അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസ് ജെ. ചലമേശ്വര്‍ ജുഡീഷ്യല്‍ കമ്മീഷനെ അനുകൂലിച്ചു.

സുപ്രീംകോടതി, ഹൈക്കോടതി എന്നിവിടങ്ങളിലെ ജഡ്ജിമാരുടെ നിയമനത്തിനായി ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ചത് തെറ്റാണ്. ന്യായാധിപ നിയമനത്തിനായി പഴയ കൊളീജിയം സംവിധാനം തുടരും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം പരമ പ്രധാനമാണ്. അതിന്മേലുള്ള കടന്നുകയറ്റം അനുവദിക്കില്ല. എന്നാല്‍ കൊളീജിയം സംവിധാനത്തിലെ പോരായ്‌മകള്‍ പരിഹരിച്ചുകൊണ്ട് സംവിധാനം നവീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ അടുത്ത മാസം 3ന് കോടതി പരിഗണിക്കും, അഞ്ചംഗ ഭരണഘടനാ ബെഞ്ച് പറഞ്ഞു.

ജസ്റ്റിസ് ജെ.എസ്. കെഹാര്‍ അധ്യക്ഷനായ ഭരണഘടനാ ബെഞ്ചില്‍ എം.ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ്, എ.കെ.ഗോയല്‍, ജെ.ചെലമേശ്വര്‍ എന്നിവരാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിയെ അനുകൂലിക്കുന്നതായി ജസ്റ്റിസ് ജെ. ചെലമേശ്വര്‍ വിധിയെഴുതി. എന്നാല്‍ ജുഡീഷ്യല്‍ നിയമന കമ്മീഷനെപ്പറ്റി അഭിപ്രായം പറയുന്നില്ലെന്നും ചെലമേശ്വര്‍ പറഞ്ഞു. ന്യായാധിപരെ നിയമിക്കുന്നതില്‍ ജുഡീഷ്യറിക്കും ഭരണകൂടത്തിനും മാത്രമല്ല, സിവില്‍ സൊസൈറ്റിക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് ചെലമേശ്വര്‍ പറഞ്ഞു.

സുപ്രീംകോടതി വിധി അത്ഭുതപ്പെടുത്തിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിയാലോചിച്ച ശേഷം തുടര്‍ നടപടികളെടുക്കുമെന്നും കേന്ദ്രനിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷനെതിരായ നടപടിയാണ് സുപ്രീംകോടതി സ്വീകരിക്കുന്നതെങ്കിലും കമ്മീഷനുമായി മുന്നോട്ടുപോകുമെന്ന് കേസിന്റെ വാദത്തിനിടെ ജൂണില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതനുസരിച്ച് കേസില്‍ പുനപരിശോധനാ ഹര്‍ജിയോ കൂടുതല്‍ വിശാലമായ ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള പന്ത്രണ്ടംഗ ഭരണഘടനാ ബെഞ്ചോ കേസ് പരിഗണിക്കണമെന്ന അപേക്ഷയോ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ സമര്‍പ്പിക്കും.

ഭരണഘടനയുടെ 99-ാം ഭേദഗതിയായി വന്ന ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ ബില്ലിന് ഈവര്‍ഷം ജനുവരി ഒന്നിനാണ് രാഷ്‌ട്രപതി അനുമതി നല്‍കിയത്. ലോക്‌സഭയും രാജ്യസഭയും 16 സംസ്ഥാന നിയമസഭകളും മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബില്ലിനെ പിന്താങ്ങി. എന്നാല്‍ ബില്ലിനെതിരെ സുപ്രീംകോടതിയിലെ ഒരു വിഭാഗം അഭിഭാഷകര്‍ ഭരണഘടനാ ബെഞ്ചിനെ സമീപിക്കുകയായിരുന്നു. മാസങ്ങള്‍ നീണ്ട വാദങ്ങള്‍ക്ക് ശേഷം, നിലവിലുള്ള കൊളീജിയത്തിന് പകരം ദേശീയ ജുഡീഷ്യല്‍ നിയമന കമ്മീഷന്‍ രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി ജുഡീഷ്യറിക്കു നേരേയുള്ള കടന്നുകയറ്റമാണെന്ന് ഇന്നലെ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

Kerala

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

India

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

Entertainment

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

പുതിയ വാര്‍ത്തകള്‍

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

മാമ്പറയ്‌ക്കൽ അഹമ്മദ് അലിയായി മോഹൻലാൽ, പൃഥ്വിരാജ്- വൈശാഖ് ചിത്രം “ഖലീഫ” യിലെ ഡബ്ബിങ് പൂർത്തിയാക്കി താരം

ഇന്ത്യയിലേക്ക് ചരിത്രപരമായ ചുവടുവെപ്പുമായി കെ-1 വേൾഡ് ജിപി; പ്രതിവർഷം 10 വമ്പൻ ഇവന്റുകൾ സംഘടിപ്പിക്കും

സൂര്യ നായകനായ’വിശ്വനാഥ് ആൻഡ് സൺസ്’,വിശാൽ നായകനായ ‘മകുടം’എന്നിവ ന്യൂ സൂര്യ ഫിലിംസ് ഓഗസ്റ്റ് 14 ന് കേരളത്തിലെത്തിക്കുന്നു

നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടി; മൂന്നാംഭരണമാണ് പ്രതീക്ഷിച്ചതെങ്കിലും എല്ലാം ഒരുമിച്ച് ഒലിച്ചു പോയി: മുൻ സ്പീക്കർ എ.എൻ. ഷംസീർ

പിള്ളേരോണവും ഇടവെട്ടി ഔഷധസേവയും; ഔഷധം നൽകുന്നത് കൊച്ചി ഇസ്‌കോണിലെ ഭക്തർ

പാക് സ്വദേശിയുമായി നിരന്തരം ചാറ്റ്; ബേപ്പൂരിൽ പശ്ചിമബംഗൾ സ്വദേശി പോലീസ് കസ്റ്റഡിയിൽ, കോസ്റ്റ് ഗാർഡും ചോദ്യം ചെയ്യുന്നു

പേരാമ്പ്ര എംഡിഎംഎ കേസ്: പിടിയിലായ അധ്യാപികമാര്‍ ഇടത് സംഘടനാ ഭാരവാഹികള്‍; അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ

Mullaperiyar Dam. File photo: Manorama

ഇടുക്കിയിലെ മഴക്കുറവ് തമിഴ്‌നാടിനും തിരിച്ചടി; ഓണം പ്രതിസന്ധിയിലെന്ന് കർഷകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.