പാലക്കാട്: ചരിത്രപ്രസിദ്ധമായ കല്‍പ്പാത്തി രഥോത്സവത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ ടൂറിസം വകുപ്പിന്റേയും, സാംസ്കാരിക വകുപ്പിന്റേയും സഹകരണത്തോടെ നടത്തുന്ന സംഗീതോത്സവം നവംബര്‍ 8 മുതല്‍ 13 വരെ നടക്കും .കല്പാത്തി ചാത്തപ്പുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച പത്മശ്രീ സംഗീത കലാനിധി എം.എസ്.ഗോപാലകൃഷ്ണന് നഗറിലാണ് പരിപാടികള്‍ നടക്കുക.
ഉദ്ഘാടന ദിനമായ നവംബര്‍ 8ന് ത്യാഗരാജസ്വാമികള്‍ ദിനമായി ആചരിക്കും. രാവിലെ 9ന് ഉഞ്ചവൃത്തി, 10.30ന് പഞ്ചരത്ന കീര്‍ത്തനാലാപനം, ഉച്ചക്ക് 12ന് സംഗീതോത്സവത്തോടനുബന്ധിച്ച് നടത്തിയ ശാസ്ത്രീയ സംഗീത മത്സര വിജയികളായ വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരി എന്നിവ നടക്കും. വൈകീട്ട് 5.30ന് സംഗീതോല്‍സവത്തിന്റെ ഉദ്ഘാടനം നടക്കും. വൈകിട്ട് 7ന് എന്‍.ജെ.നന്ദിനി സംഗീത കച്ചേരി നടത്തും. നെല്ലായി കെ.വിശ്വനാഥന് (വയലിന്),നന്ഞ്ചില് എ.ആര്. അരുള്‍ (മൃദംഗം), മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന് (ഘടം) എന്നിവര്‍ പക്കമേളമൊരുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: