Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പിണറായിയുടെ പോലീസ് പിന്നെയും അഴിഞ്ഞാടുന്നു

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 22, 2026, 08:45 am IST
inEditorial

തിരുവനന്തപുരം ജില്ലയിലെ നെട്ടയത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് നടത്തിയ നരനായാട്ട് സമാധാന പ്രേമികളായ ജനങ്ങളെ ഞെട്ടിക്കുന്നതാണ്. മുന്‍ ഡിജിപി ആര്‍. ശ്രീലേഖ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍പ്പെടുന്ന നെട്ടയം മലമുകള്‍ പ്രദേശത്ത് ഡിവൈഎഫ്‌ഐയിലെയും കോണ്‍ഗ്രസിലെയും ചിലര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇതിനെതിരെ സിപിഎമ്മുകാര്‍ ആസൂത്രിതമായി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നു.

കോണ്‍ഗ്രസ് കുടുംബത്തില്‍ നിന്ന് ബിജെപിയിലെത്തിയ ബിനു എന്നയാളുടെ ഭാര്യയ്‌ക്ക് നേരെ സിപിഎമ്മുകാര്‍ നഗ്നതാ പ്രദര്‍ശനം നടത്തി. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കി തിരിച്ചെത്തിയ ബിനുവിനെ സ്വന്തം വീട്ടില്‍ കയറാന്‍ പോലും സമ്മതിക്കാതെ സിപിഎമ്മുകാര്‍ അക്രമം നടത്തുകയായിരുന്നു. ഇത് തടയാതെ നോക്കുകുത്തിയായി നില്‍ക്കുകയാണ് പോലീസ് ചെയ്തത്. സിപിഎം അക്രമികള്‍ നടത്തിയ കല്ലേറില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റിരുന്നു. ഈ ഉദ്യോഗസ്ഥനെ രക്ഷിക്കാനാണ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചത്. എന്നാല്‍ ഇതൊന്നും വകവയ്‌ക്കാതെ സിപിഎമ്മിന്റെ താല്‍പ്പര്യ പ്രകാരം ബിജെപി പ്രവര്‍ത്തകരെ പോലീസ് തല്ലിച്ചതക്കുകയായിരുന്നു.
സംഭവത്തിന്റെ പിറ്റെ ദിവസം എത്തിയ പോലീസ് ഇടപഴിഞ്ഞി ക്ഷേത്രത്തിനുള്ളിലെ മത പാഠശാലയില്‍ അതിക്രമിച്ച് ഒരു കേസിലും പ്രതിയല്ലാത്ത പരാതിക്കാരന്‍ കൂടിയായ ബിനു ഉള്‍പ്പടെയുള്ള ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ അഴിഞ്ഞാടി.പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ഇടിവണ്ടിയിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കിരാതമായി മര്‍ദ്ദിച്ചു. ചോരയില്‍ കുളിച്ച ബിജെപി പ്രവര്‍ത്തകരുടെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ വരികയുണ്ടായി. വട്ടിയൂര്‍ക്കാവ് എസ്എച്ച്ഒ വിപിന്റെയും എസ്‌ഐ ദീപു പിള്ളയുടെയും നേതൃത്വത്തിലായിരുന്നു അതിക്രമങ്ങള്‍.

അനുമതിയില്ലാതെയാണ് പോലീസ് ക്ഷേത്രത്തില്‍ പ്രവേശിച്ചതും അക്രമം നടത്തിയതും. പോലീസ് ക്ഷേത്രത്തില്‍ നടത്തിയത് ഭരണകൂട ഭീകരതയാണ്. തികഞ്ഞ അധികാര ദുര്‍വിനിയോഗമാണ് പോലീസ് നടത്തിയിട്ടുള്ളത്.

നെട്ടയത്തും ഇടപഴഞ്ഞി ക്ഷേത്രത്തിലും പോലീസ് നടത്തിയ അതിക്രമങ്ങള്‍ ഒറ്റപ്പെട്ടതല്ല. തെരഞ്ഞെടുപ്പ് കാലത്ത് വട്ടിയൂര്‍ക്കാവിലുടനീളം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിപിന്റെ നേതൃത്വത്തിലുള്ള പോലീസ് ബിജെപി പ്രവര്‍ത്തകരെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയായിരുന്നു. സിപിഎമ്മിന്റെ മര്‍ദ്ദനോപകരണമായി മാറിയ പോലീസ് ബിജെപിക്കെതിരെ പക വീട്ടുന്നതുപോലെയാണ് പെരുമാറിയത്.

ഈ അതിക്രമങ്ങളില്‍ നിരവധി പാര്‍ട്ടി പ്രവര്‍ത്തകരാണ് പരിക്കേറ്റ് ആശുപത്രിയിലുള്ളത്. തെരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പൊലീസ് പല ബുദ്ധിമുട്ടുകളും ഉണ്ടാക്കിയെന്ന് ആര്‍. ശ്രീലേഖതന്നെ പറയുന്നു. വട്ടിയൂര്‍ക്കാവില്‍ കഴിഞ്ഞ ദിവസം കണ്ടത് ഇതിന്റെ തുടര്‍ച്ചയാണെന്നും, ഈ പോലീസുകാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ ശക്തമായ സമരം സംഘടിപ്പിക്കുമെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.അതിക്രമത്തിന് ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും ആവശ്യപ്പെട്ടിരിക്കുകയാണ്.

നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരാനിരിക്കെ പരാജയഭീതി പൂണ്ട സിപിഎം രാഷ്‌ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്താന്‍ പോലീസിനെ ഉപയോഗിക്കുകയാണ്. പ്രശ്‌നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ രമ്യമായി പരിഹരിക്കുന്നതിനു പകരം അക്രമം നടത്തി രാഷ്‌ട്രീയ യജമാനന്‍മാരെ പ്രീതിപ്പെടുത്തുകയാണ് പോലീസ്. പിണറായി സര്‍ക്കാരിന്റെ പത്തുവര്‍ഷത്തെ ഭരണകാലത്ത് നിരവധി പോലീസ് അതിക്രമങ്ങള്‍ ജനങ്ങള്‍ കണ്ടതാണ്. ജനാധിപത്യ സംവിധാനത്തില്‍ ഇത് വച്ചുപൊറുപ്പിക്കാനാവില്ല.ശക്തമായ ജനകീയ പ്രതിഷേധം ഉയര്‍ന്നുവരണം.

Tags: Kerala PolicePinarayi's police
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന് കെഎസ്ഇബി ജീവനക്കാരന്‍ കൊടുത്തത് ഉഗ്രന്‍ പണി

എസ് 400 എന്ന റഷ്യ നല്കിയ വ്യോമപ്രതിരോധസംവിധാനത്തില്‍ നിന്നും മിസൈല്‍ പാകിസ്ഥാന്‍ ലക്ഷ്യമാക്കി കുതിക്കുന്നു (ഇടത്ത്) പാകിസ്ഥാന്‍റെ 798 കോടി വരെ വില വരുന്ന അവാക്സ് വിമാനം മിസൈലേറ്റ് തകരുന്നു (വലത്ത്)

റഷ്യ തന്ന എസ് 400ന്റെ ഏറ്റവും വലിയ രൗദ്രഭാവം കണ്ടത് ഓപ്പറേഷന്‍ സിന്ദൂറിലാണ്…314 കിലോമീറ്റര്‍ അകലെയുള്ള പാകിസ്ഥാന്റെ അവാക്സ് വിമാനം ഭസ്മമായി

വഴിയില്‍ തടഞ്ഞ കേസില്‍ ചേന്തി അനിലിന്റെ ക്ഷമാപണം സ്വീകരിച്ചതായി മുഖ്യമന്ത്രി

ചവറയില്‍ വൃദ്ധ മാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച മകന്‍ അറസ്റ്റില്‍

ജില്ലാ ജുഡീഷ്യല്‍ ഓഫിസര്‍മാരുടെ വിരമിക്കല്‍ പ്രായം 62 വയസ്

പ്രിയദര്‍ശിനി സൗജന്യ യാത്രാ പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുടെ ഹര്‍ജി സിസിഐ തള്ളി

അടുത്തതലമുറ ബ്രഹ്മോസ് വികസിപ്പിക്കുന്നതിനെക്കുറിച്ച് സെപ്തംബര്‍ 11ന് പുടിനും മോദിയും ദല്‍ഹിയില്‍ ചര്‍ച്ച ചെയ്യും

ജുഡീഷ്യറിക്കെതിരായ വിമര്‍ശനങ്ങള്‍ ഉചിതമായ സംവിധാനത്തിലൂടെ മാത്രമേ പാടുള്ളൂ: സുപ്രീം കോടതി

പുരുഷമേധാവിത്വം തകര്‍ക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ആഹ്വാനത്തെ അപഹാസ്യമാക്കുന്ന വീഡിയോ…ഗണപതി ബപ മോറിയ..മംഗളമൂര്‍ത്തി മോറിയ

കവിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ ആര്‍ മോഹന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.