ഇടുക്കി: നിരവധി വാറന്റ് കേസില്‍പ്പെട്ട റിട്ട. എസ്.ഐയെ അറസ്റ്റ് ചെയ്യാനെത്തിയ കട്ടപ്പന എസ്.ഐ അബ്ദുള്‍ഷുക്കൂറിന് നേരെ ആക്രമണം. റിട്ട. എസ്.ഐ വിജയനാണ് കട്ടപ്പന എസ്ഐയെ ആക്രമിച്ചത്. വിജയന് ജോലിയിലുണ്ടായിരുന്ന സമയത്തെ കേസുകളുമായി ബന്ധപ്പെട്ട് വിവിധ കോടതികളില്‍ നിന്ന് ഇയാള്‍ക്കെതിരെ സമന്‍സ് വരുമായിരുന്നു. എന്നാല്‍ ഒരു കേസില്‍പ്പോലും കോടതിയില്‍ എത്താന്‍ കൂട്ടാക്കിയില്ല. ഇതേത്തുടര്‍ന്നാണ് വാറന്റ് വന്നത്. ഇന്നലെ രാവിലെ കട്ടപ്പനയില്‍ വിജയന് താമസിക്കുന്നിടത്ത് കട്ടപ്പന എസ്ഐ ഷുക്കൂറും സംഘവുമെത്തി. പോലീസുകാരെ ആക്രമിച്ച് രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും വിജയനെ പിടികൂടി. ദേവികുളം കോടതിയില്‍ ഹാജരാക്കി. പോലീസിനെ ആക്രമിച്ചതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. സ്പെഷ്യല്‍ ബ്രാഞ്ച് ഉള്‍പ്പടെയുള്ള സ്ഥലങ്ങളില്‍ ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: