Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നായകന്റെ നടനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2015, 12:17 am IST
inSports

ഇന്‍ഡോര്‍: വിമര്‍ശനങ്ങള്‍ക്കെല്ലാം ബാറ്റ് കൊണ്ട് മറുപടി നല്‍കിയ നായകന്‍ എം.എസ്. ധോണിയുടെ കരുത്തില്‍ രണ്ടാം ഏകദിന മത്സരത്തില്‍ ഇന്ത്യയക്ക് തകര്‍പ്പന്‍ ജയം. 22 റണ്‍സിന് ദക്ഷിണാഫ്രിക്കയെ കീഴടക്കി അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ ഒപ്പമെത്തി (1-1). കാണ്‍പൂരില്‍ എതിര്‍ നായകന്‍ നടത്തിയ നടന താണ്ഡവം ഇന്‍ഡോറിലെ ഹൊള്‍കര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ധോണി പകര്‍ത്തി. തന്റെ പ്രതിഭയ്‌ക്കും നിശ്ചയദാര്‍ഢ്യത്തിനും തെല്ലും മങ്ങലേറ്റിട്ടില്ലെന്ന് വാലറ്റക്കാരെ കൂട്ടുപിടിച്ച് നടത്തിയ പ്രകടനം തെളയിച്ചു.

ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ മൈതാനത്തിന്റെ നാലുപാടും പറത്തി പുറത്താകെ 92 റണ്‍സെടുത്ത ധോണിയുടെ ബലത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്തു ഇന്ത്യ. നായകന്റെ മനമറിഞ്ഞ് ബൗളര്‍മാരും പന്തെറിഞ്ഞപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ പോരാട്ടം 225ല്‍ അവസാനിച്ചു. മൂന്നു വിക്കറ്റ് വീതം നേടി ഇടംകൈയന്‍ സ്പിന്നര്‍ അക്ഷര്‍ പട്ടേലും, ഭുവനേശ്വര്‍ കുമാറും ദക്ഷിണാഫ്രിക്കന്‍ മാര്‍ച്ച് പാസ്റ്റിന് കൊടി വീശി.

ടോസ് നേടി ബാറ്റിങ് തുടങ്ങിയ ഇന്ത്യയുടെ മുന്‍നിരയെ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ വരിഞ്ഞുകെട്ടി. തന്റെ മൂന്നാം നമ്പറിലെ സ്ഥാനം അര്‍ത്ഥവത്തെന്ന് തെളിയിച്ച് അര്‍ധശതകം തികച്ച അജിങ്ക്യ രഹാനെയാണ് മുന്‍നിരയില്‍ പോരാട്ടം നയിച്ചത്. 63 പന്തില്‍ ആറു ബൗണ്ടറികളോടെ 51 റണ്‍സ് നേടി രഹാനെ. സ്‌കോര്‍ 102ല്‍ നില്‍ക്കെ രഹാനെ മടങ്ങിയ ശേഷം നായകന്റെ രക്ഷാപ്രവര്‍ത്തനം. സ്‌കോര്‍ 82ല്‍ നില്‍ക്കെ വീണ്ടും നിരാശപ്പെടുത്തി വിരാട് കോഹ്‌ലി (12) മടങ്ങിയ ശേഷം അഞ്ചാമനായാണ് ധോണി ക്രീസിലെത്തിയത്.

ആറിന് 124 എന്ന നിലയില്‍ നില്‍ക്കെ, സ്‌കോര്‍ 150ല്‍ താഴെ ഒതുങ്ങും എന്ന സ്ഥിതിയില്‍ ഭുവനേശ്വര്‍ (14), ഹര്‍ഭജന്‍ (22), ഉമേഷ് യാദവ് (നാല്), മോഹിത് (പൂജ്യം നോട്ടൗട്ട്) എന്നിവരെ കൂടെ നിര്‍ത്തി ധോണി ടീമിനെ 247ലെത്തിച്ചു. ഇന്ത്യന്‍ ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 86 പന്തില്‍ ഏഴു ഫോറും നാല് സിക്‌സറുമടക്കം 92 റണ്‍സോടെ അജയ്യനായി ക്രീസിലുണ്ടായിരുന്നു നായകന്‍.

ഹര്‍ഭജനൊപ്പം എട്ടാം വിക്കറ്റില്‍ 56 റണ്‍സും, മോഹിതിനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിര്‍ത്തി അവസാന വിക്കറ്റില്‍ 22 റണ്‍സും സംഭാവന ചെയ്തു ധോണി. ശിഖര്‍ ധവാന്‍ (23), ഭുവനേശ്വര്‍ കുമാര്‍ (14), അക്ഷര്‍ പട്ടേല്‍ (13) എന്നിവരും രണ്ടക്കം കണ്ടു. ദക്ഷിണാഫ്രിക്കയ്‌ക്കായി ഡെയ്ല്‍ സ്റ്റെയ്ന്‍ മൂന്നും, മോണി മോര്‍ക്കല്‍, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ രണ്ടു വീതവും, കാഗിസോ റബഡ ഒന്നും വിക്കറ്റെടുത്തു.

ബൗളര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്നതോടെഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ എളുപ്പമായി. എതിരാളികളെ നിലയുറപ്പിക്കാന്‍ അവര്‍ അനുവദിച്ചില്ല. അപകടകാരികളായ ഹാഷിം അംല (17), ഹാഫെ ഡ്യുപ്ലെസിസ് (51), ജെ.പി. ഡുമിനി (36) എന്നിവരുടെ വിക്കറ്റ് പിഴുത് അക്ഷര്‍ പോരാട്ടം നയിച്ചു. ഡ്യുപ്ലെസിസ്-ഡുമിനി സഖ്യം അപകട ഭീഷണി ഉയര്‍ത്തുമ്പോഴാണ് അക്ഷര്‍ ഇവരെ പിരിച്ചത്.

ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്ക് (34) മികച്ച തുടക്കം ലഭിച്ച ശേഷം മടങ്ങി. നായകന്‍ എ.ബി. ഡിവില്ലേഴ്‌സിനാകട്ടെ കഴിഞ്ഞ കളിയിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. 19 റണ്‍സെടുത്ത ഡിവില്ലേഴ്‌സിനെ മോഹിത് ശര്‍മ കവറില്‍ വിരാടിന്റെ കൈകളിലെത്തിച്ചു. വാലറ്റത്ത് പുറത്താകെ 19 റണ്‍സെടുത്ത കാഗിസോ റബഡ ഭീഷണിയുയര്‍ത്തിയെങ്കിലും കൂട്ടുനില്‍ക്കാന്‍ ആരുമുണ്ടായില്ല. മൂന്നാം മത്സരം ഞായറാഴ്ച രാജ്‌കോട്ടില്‍.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ

രോഹിത് ശര്‍മ ബി റബഡ 3, ശിഖര്‍ ധവാന്‍ സി ഡുമിനി ബി മോര്‍ക്കല്‍ 23, അജിങ്ക്യ രഹാനെ ബി ഇമ്രാന്‍ താഹിര്‍ 51, വിരാട് കോഹ്‌ലി റണ്ണൗട്ട് (ബെഹര്‍ദെയ്ന്‍/സ്റ്റെയ്ന്‍/ഡി കോക്ക്) 12, എം.എസ്. ധോണി നോട്ടൗട്ട് 92, സുരേഷ് റെയ്‌ന സി ഡി കോക്ക് ബി മോര്‍ക്കല്‍ 0, അക്ഷര്‍ പട്ടേല്‍ എല്‍ബിഡബ്ല്യു ബി സ്റ്റെയ്ന്‍ 13, ഭുവനേശ്വര്‍ കുമാര്‍ ബി ഇമ്രാന്‍  താഹിര്‍ 14, ഹര്‍ഭജന്‍ സിങ് സി ഡി കോക്ക് ബി സ്റ്റെയ്ന്‍ 22, ഉമേഷ് യാദവ് സി ഡി കോക്ക് ബി സ്റ്റെയ്ന്‍ 4, മോഹിത് ശര്‍മ നോട്ടൗട്ട് 0, എക്‌സ്ട്രാസ് 13, ആകെ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247.

വിക്കറ്റ് വീഴ്ച: 1-3, 2-59, 3-82, 4-102, 5-104, 6-124, 7-165, 8-221, 9-225.

ബൗളിങ്: ഡെയ്ല്‍ സ്റ്റെയ്ന്‍ 10-0-49-3, കാഗിസോ റബഡ 10-1-49-1, മോണി മോര്‍ക്കല്‍ 10-0-42-2, ജെ.പി. ഡുമിനി 9-0-42-2, ഇമ്രാന്‍ താഹിര്‍ 10-1-42-2, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ 1-0-4-0.

ദക്ഷിണാഫ്രിക്ക

ഹാഷിം അംല സ്റ്റംപ്ഡ് ധോണി ബി അക്ഷര്‍ 17, ക്വിന്റണ്‍ ഡി കോക്ക് സി മോഹിത് ബി ഹര്‍ഭജന്‍ 34, ഹാഫെ ഡ്യുപ്ലെസിസ് സി വിരാട് ബി അക്ഷര്‍ 51, ജെ.പി. ഡുമിനി എല്‍ബിഡബ്ല്യു ബി അക്ഷര്‍ 36, എ.ബി. ഡിവില്ലേഴ്‌സ് സി വിരാട് ബി മോഹിത് 19, ഡേവിഡ് മില്ലര്‍ സി ധോണി ബി ഭുവനേശ്വര്‍ 0, ഫര്‍ഹാന്‍ ബെഹര്‍ദെയ്ന്‍ സി ധോണി ബി ഹര്‍ഭജന്‍ 18, ഡെയ്ല്‍ സ്റ്റെയ്ന്‍ സി വിരാട് ബി ഉമേഷ് 13, കാഗിസോ റബഡ നോട്ടൗട്ട് 19, ഇമ്രാന്‍ താഹിര്‍ സി ധോണി ബി ഭുവനേശ്വര്‍ 9, മോണി മോര്‍ക്കല്‍ സി റെയ്‌ന ബി ഭുവനേശ്വര്‍ 4, എക്‌സ്ട്രാസ് 5, ആകെ 43.4 ഓവറില്‍ 225ന് പുറത്ത്.

വിക്കറ്റ് വീഴ്ച: 1-40, 2-52, 3-134, 4-141, 5-142, 6-167, 7-186, 8-200, 9-221, 10-225.

ബൗളിങ്: ഭുവനേശ്വര്‍ കുമാര്‍ 8.4-0-41-3, ഉമേഷ് യാദവ് 8-0-52-1, ഹര്‍ഭജന്‍ സിങ് 10-0-51-2, അക്ഷര്‍ പട്ടേല്‍ 10-0-39-3, മോഹിത് ശര്‍മ 5-0-21-1, സുരേഷ് റെയ്‌ന 2-0-18-0.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

India

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

Samskriti

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

News

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

Kerala

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

പുതിയ വാര്‍ത്തകള്‍

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

ചൈന അരുണാചലിൽ കടന്നോ? വ്യാജവാർത്തയെന്ന് ഭാരതം

മുംബൈ ഘട്‌കോപ്പർ മണ്ണിടിച്ചിൽ, മരണം; രക്ഷാപ്രവർത്തനം തുടരുന്നു

ചന്ദ്രനിൽ പുതിയ അധ്യായം; നാസയുടെ ‘മൂണ്‍ ബേസ്’ പദ്ധതിയിലേക്ക് ഐഎസ്ആര്‍ഒക്ക് ഔദ്യോഗിക ക്ഷണം

യൂത്ത് ലീഗില്‍ അതൃപ്തി; വിദ്യാഭ്യാസ മന്ത്രിയുടെ സ്റ്റാഫിലും ജമാഅത്തെ ഇസ്ലാമി നേതാവ്, വിവാദം

കേരളത്തിലെ സര്‍ക്കാര്‍ ഭീകരവാദികള്‍ക്ക് ഒത്താശ ചെയ്യുന്നു: വി. മുരളീധരന്‍ എംഎല്‍എ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.