ദാദ്രി: യുപിയിലെ ദാദ്രി ബിഷാദാ ഗ്രാമത്തില്‍ ആള്‍ക്കൂട്ടം കൊലപ്പെടുത്തിയ മുഹമ്മദ് അഖ് ലാഖിന്റെ മകന്‍ ഡാനിഷിനെ ന്യൂദല്‍ഹിയിലെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റഫറല്‍ ആശുപത്രിയിലേക്ക് മാറ്റി.
കഴിഞ്ഞമാസം 28 ന് ദാദ്രിയിലെ വീടിനുനേരെ ഒരു സംഘം ആളുകള്‍ നടത്തിയ ആക്രമണത്തിലാണ് ഡാനിഷിന് ഗുരുതരമായ പരിക്കേറ്റത്. അതേസമയം ഡാനിഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് ഡോ. അനില്‍ ഗുരാണി പറഞ്ഞു. ഡാനിഷ് ഭക്ഷണം കഴിച്ചു തുടങ്ങിയതായും ഡോക്ടര്‍മാര്‍ അറിയിച്ചു. ഏതാനും ദിവസങ്ങള്‍ക്കകം ഡാനിഷിന് പരസഹായമില്ലാതെ നടക്കാനാകുമെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
വ്യോമസേനാ ഉദ്യോഗസ്ഥനാണ് ഡാനിഷിന്റെ സഹോദരന്‍ സര്‍താജ്. ന്യൂദല്‍ഹിയിലുള്ള വ്യോമസേനയുടെ സുബ്രതോ പാര്‍ക്ക് കെട്ടിട സമുച്ചയത്തില്‍ സര്‍ത്താജിന്റെ കുടുംബത്തിന് താമസ സൗകര്യം നല്‍കുമെന്ന് പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
















